കോഴിക്കോട്:റോഡ് നിര്‍മാണ രംഗത്ത് സഹകരണ സംഘങ്ങളുടെ കൂട്ടായ്‌മയൊരുക്കി ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക് സൊസൈറ്റി മാതൃക സൃഷ്ടിക്കുന്നു. കേരള റോഡ് ഫണ്ട് ബോര്‍ഡിന്റെ കോഴിക്കോട് സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പ്രൊജക്റ്റിനു കീഴില്‍ ആറ് റോഡുകള്‍ പുനര്‍നിര്‍മിക്കുന്നതിന് 32 പ്രാഥമിക സഹകരണ സംഘങ്ങള്‍ പങ്കെടുക്കുന്ന കണ്‍സോര്‍ഷ്യം എഗ്രിമെന്റ് യു എല്‍.സി.സി.എസ് പ്രസിഡണ്ട് രമേശന്‍ പാലേരിയുടെ സാന്നിദ്ധ്യത്തില്‍ നവംബര്‍ നാലിന് രാവിലെ 10 മണിക്ക് കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഒപ്പു വെയ്‌ക്കും. ജില്ലാ സഹകരണ ബാങ്ക് പ്രസിഡണ്ട് മനയത്ത് ചന്ദ്രന്‍, യു.എല്‍.സി.സി.എസ് സെക്രട്ടറി എസ്.ഷാജു തുടങ്ങിയവര്‍ പങ്കെടുക്കും.
200 കോടി രൂപയാണ് കണ്‍സോഷ്യത്തിലൂടെ യു.എല്‍.സി.സി.എസ് സ്വരൂപിക്കുക. ഡല്‍ഹി, മുംബൈ, അഹമ്മദ് നഗര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുളള കോര്‍പ്പറേറ്റ് സ്ഥാപനങ്ങളെ ടെണ്ടറില്‍ പിന്തളളി ഏതാണ്ട് പകുതിയോളം വരുന്ന തുകയ്‌ക്കാണ് യു.എല്‍.സി.സി.എസ് നിര്‍മാണ പ്രവൃത്തി ഏറ്റെടുത്തത്. 241 കോടി രൂപയാണ് മൊത്തം നിര്‍മ്മാണച്ചെലവ്. രണ്ടു വര്‍ഷം കൊണ്ട് പ്രവൃത്തി പൂര്‍ത്തിയാകും.
മൊത്തം 22.5 കിലോമീറ്റര്‍ നീളം വരുന്ന ആറു റോഡുകള്‍ അത്യാധുനികമായ ഫുട്പാത്ത്, ഡ്രെയിനേജ്, സിഗ്നല്‍ സംവിധാനങ്ങളോടെ പരിഷ്‌ക്കരിക്കുന്നതാണ് പദ്ധതി. സ്റ്റേഡിയം ജങ്ഷന്‍-പുതിയറ, കാരപ്പറമ്പ്-എരഞ്ഞിപ്പാലം-അരയിടത്തുപാലം- കല്ലുത്താന്‍കടവ്, വെളളിമാടുകുന്ന്-കോവൂര്‍, ഗാന്ധി റോഡ്-മിനി ബൈപ്പാസ്-കുനിയില്‍ കടവ്-മാവൂര്‍റോഡ് ജംഗ്ഷന്‍, പുനത്തുതാഴം-സി.ഡബ്ലിയു.ആര്‍.ഡിഎം, പുഷ്പ ജംഗ്ഷന്‍-മാങ്കാവ് ജംഗ്ഷന്‍ എന്നീ ആറു റോഡുകളാണ് നവീകരിക്കുക.
















