ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും മറ്റ് ബിജെപി നേതാക്കളും പാശ്ചാത്യവിദ്യാഭ്യാസം നേടിയവരായിരുന്നുവെങ്കില്‍ ഇത്ര വിമര്‍ശനങ്ങള്‍ക്ക് ഇരയാവുകയില്ലായിരുന്നുവെന്ന് പ്രശസ്ത എഴുത്തുകാരന്‍ ചേതന്‍ ഭഗത്.
സാഹിത്യകാരന്മാര്‍ പുരസ്കാരങ്ങള്‍ മടക്കി നല്‍കുന്നതിനെ വിമര്‍ശിച്ച് സംസാരിക്കുകയായിരുന്നു ചേതന്‍ ഭഗത്. 500 പുരസ്കാരങ്ങള്‍ മടക്കി നല്‍കിയാലും എന്റെ അഞ്ച് ട്വീറ്റുകള്‍ മതി ഇവര്‍ക്ക് മറുപടി നല്‍കാന്‍. മോദിയും അമിത് ഷായും ഡൂണ്‍ സ്‌കൂളില്‍ പഠിക്കുകയും വിദേശ ശൈലിയില്‍ ഇംഗ്ളീഷ് ഉച്ചരിക്കുകയും ചെയ്തിരുന്നെങ്കില്‍ ഇങ്ങനെ ഒന്നും ഉണ്ടാകുമായിരുന്നില്ല.
രാജ്യത്ത് പ്രശ്‌നങ്ങള്‍ ഉണ്ട്. എന്നാല്‍ പുരസ്കാരങ്ങള്‍ മടക്കി നല്‍കേണ്ട തരത്തിലുള്ള പ്രതിസന്ധിയൊന്നുമില്ല. ഭാരതത്തില്‍ പൂര്‍ണ്ണമായ അഭിപ്രായ സ്വാതന്ത്യമുണ്ട്. ഇതുവരെ ആരും എന്നോട് എന്തു പറയണം, എന്തു പറയരുത് എന്നൊന്നും നിദ്ദേശിച്ചിട്ടില്ല. ആരെങ്കിലും അവാര്‍ഡുകള്‍ മടക്കി നല്‍കുമ്പോള്‍ നമ്മെ അസഹിഷ്ണുക്കളാക്കി ചിത്രീകരിക്കാന്‍ നാം വിദേശ മാധ്യമങ്ങള്‍ക്ക് അവസരം നല്‍കുകയാണ്.
വലിയ നഗരങ്ങളില്‍ താമസിച്ചിരുന്നവര്‍ മുപ്പതു വര്‍ഷം മുന്‍പു വരെ വലിയ മുന്‍ഗണനയാണ് ലഭിച്ചിരുന്നത്. എന്നാല്‍ ഇന്നലെ തലമുറയ്‌ക്ക് കഠിനാധ്വാനവും മിടുക്കും താല്പ്പര്യവുമാണ് പ്രധാനം. ഒരിക്കല്‍ മുന്‍ഗണന ലഭിച്ചിരുന്ന കൂട്ടര്‍ക്ക് ഈ മാറ്റങ്ങളോട് യോജിക്കാന്‍ കഴിയുന്നില്ല. ഇവര്‍ 500 അവാര്‍ഡുകള്‍ മടക്കി നല്‍കിയാലും എന്റെ അഞ്ച് ട്വീറ്റുകള്‍ മതി ഇവര്‍ക്ക് മറുപടി നല്‍കാന്‍. ഭഗത് ശ്രോതാക്കളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.
എനിക്ക് അഭിപ്രായ സ്വാതന്ത്ര്യം വേണം. അതിനാല്‍ ഒരു പാര്‍ട്ടിയിലും ചേരാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഭഗത് പറഞ്ഞു.
















