Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കൊട്ടിക്കലാശം ഇന്ന് : ജില്ലയില്‍ ചരിത്രംനേട്ടം ഉറപ്പിച്ച് ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2015, 12:01 pm IST
in Kannur

കണ്ണൂര്‍: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം ഇന്ന് അവസാനിക്കാനിരിക്കെ ജില്ലയില്‍ ചരിത്ര നേട്ടം ഉറപ്പാക്കി ബിജെപി സ്ഥാനാര്‍ത്ഥികള്‍. സംസ്ഥാന ഭരണത്തിന്റെ കെടുകാര്യസ്ഥതയും കണ്ണൂരില്‍ സിപിഎം നടത്തിക്കൊണ്ടിരിക്കുന്ന കൊലപാതക-അക്രമ രാഷ്‌ട്രീയങ്ങളും സജീവമായി ചര്‍ച്ച ചെയ്യപ്പെട്ട തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് മുന്നണികളെ പിന്നിലാക്കി മുന്‍കൈ നേടിയ ബിജെപിക്കനുകൂലമായി ജില്ലയിലെ ജനങ്ങള്‍ വിധിയെഴുതുമെന്ന ഉറച്ച വിശ്വാസത്തിലാണ് നേതൃത്വം. പഞ്ചായത്ത് ഭരണസമിതികള്‍ കഴിഞ്ഞ 5 വര്‍ഷക്കാലം മണലിന്റെ പേരിലും മറ്റും നടത്തിയ കോടികളുടെ അഴിമതിക്കഥകളും തെരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചവിഷയമായിരുന്നു. ഇതിനൊന്നും ഉത്തരം പറയാനാവാതെ മുന്നണികള്‍ തെരഞ്ഞെടുപ്പു ഗോദയില്‍ വിയര്‍ക്കുന്ന കാഴ്ചയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരണ രംഗങ്ങളില്‍ കണ്ടത്. ദിവസങ്ങളായി നടന്നു വരുന്ന മുന്നണികളുടേയും ബിജെപിയുടേയും ശക്തമായ പ്രചരണങ്ങള്‍ ഇന്ന് വൈകുന്നേരത്തോടെ അവസാനിക്കും. പിന്നീടുളള അവസാന മണിക്കൂറുകളില്‍ നിശബ്ദ പ്രചരണത്തിന്റെ ഭാഗമായി വോട്ടര്‍മാരെ നേരിട്ട് കണ്ട് വോട്ടുകള്‍ ഉറപ്പിക്കുന്ന തിരക്കിലായിരിക്കും സ്ഥാനാര്‍ത്ഥികള്‍.

കഴിഞ്ഞ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി തികഞ്ഞ ആത്മവിശ്വാസത്തോടെ ജില്ലയിലെ തെരഞ്ഞെടുപ്പ് രംഗത്ത് ബിജെപി ആദ്യം തൊട്ടേ നിലയുറപ്പിച്ചിരുന്നു. മാസങ്ങള്‍ക്കു മുമ്പേ വാര്‍ഡ് തലം തൊട്ട് തെരഞ്ഞെടുപ്പ് മാനേജുമെന്റ് കമ്മിറ്റികളും മറ്റും രൂപീകരിച്ച് ചിട്ടയായ പ്രവര്‍ത്തനങ്ങളാണ് അവസാനനിമിഷം വരെ ബിജെപി നടത്തിയത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കേവലം 450 ഓളം വാര്‍ഡുകളില്‍ മാത്രം മത്സരിച്ച പാര്‍ട്ടി ഇത്തവണ ആയിരത്തിലധികം സീറ്റുകളിലാണ് ജില്ലയില്‍ മത്സരിക്കുന്നത്. ഇത്രയധികം സ്ഥാനാര്‍ത്ഥികളെ ഒരു പാര്‍ട്ടിയെന്ന നിലയില്‍ തനിച്ച് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുകവഴി തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ മുന്നണികളെ പിന്നിലാക്കി വന്‍ മുന്നേറ്റം ഉറപ്പാക്കിയിരുന്നു. ഗൃഹസമ്പര്‍ക്കം, കുടുംബ സംഗമങ്ങള്‍ ,പൊതുയോഗങ്ങള്‍,റാലികള്‍ എന്നിവയെല്ലാം ബിജെപിയുടേയും മുന്നണികളുടേയും നേതൃത്വത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയിലെമ്പാടും നടക്കുകയുണ്ടായി. വിവിധ പാര്‍ട്ടികളുടെ സംസ്ഥാന ദേശീയ നേതാക്കള്‍ ജില്ലയില്‍ പ്രചരണത്തിന്റെ ഭാഗമായി എത്തിച്ചേരുകയുണ്ടായി.

കഴിഞ്ഞ കാലങ്ങളില്‍ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണം നടത്തിയ ഇടത്-വലത് മുന്നണികള്‍ വികസന പ്രശ്‌നങ്ങളെക്കുറിച്ചോ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തകളോ പഞ്ചായത്തുകളിലെ അഴിമതികളോ ചര്‍ച്ചചെയ്യാതെ ബീഫ് വിവാദവും ഉത്തരേന്ത്യയിലും മറ്റും ഉണ്ടായ ഒറ്റപ്പെട്ട അക്രമങ്ങളും മറ്റും ചര്‍ച്ചയാക്കി സമൂഹത്തില്‍ വിഭാഗീയതയുണ്ടാക്കി വോട്ടുനേടാനുളള ശ്രമത്തിലായിരുന്നു. മാത്രമല്ല ജമാത്തെ ഇസ്ലാമി, എസ്ഡിപിഐ പോലുളള തീവ്ര സ്വഭാവമുളള സംഘടനകളുമായി ജില്ലയില്‍ പലയിടങ്ങളിലും സിപിഎം അടക്കമുളള സംഘടനകള്‍ തെരഞ്ഞെടുപ്പ് ധാരണയിലാണ്. എന്നാല്‍ ബിജെപിയാവട്ടെ വ്യക്തമായ വികസന കാഴ്ചപ്പാടുകളും കേന്ദ്രത്തിലെ നരേന്ദ്രമോദി സര്‍ക്കാറിന്റെ വികസന നേട്ടങ്ങളും ഉയര്‍ത്തിക്കാട്ടിയായിരുന്നു തെരഞ്ഞെടുപ്പ് രംഗത്ത് സജീവമായത്.

നിരവധി പ്രശ്‌നങ്ങളാണ് തെരഞ്ഞെടുപ്പ് ഗോദയില്‍ സിപിഎമ്മും കോണ്‍ഗ്രസും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം തൊട്ട് ജില്ലയിലെങ്ങും നേരിട്ടത്. ഘടകകക്ഷികള്‍ക്ക് സീറ്റു വീതിച്ച് നല്‍കുന്നതില്‍ തുടങ്ങി പല പഞ്ചായത്ത്-നഗരസഭാ-കോര്‍പ്പറേഷന്‍ വാര്‍ഡുകളിലും ഔദ്യോഗിക സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ തെരഞ്ഞെടുപ്പില്‍ റിബല്‍ സ്ഥാനാര്‍ത്ഥികള്‍ നിലയുറപ്പിച്ചതുവരെ മുന്നണികളെ പ്രചരണ രംഗത്തുട നീളം പ്രതിരോധത്തിലാക്കിയിരുന്നു. കൊലക്കേസ് പ്രതികളെ സ്ഥാനാര്‍ത്ഥിയാക്കാനുളള തീരുമാനവും പാര്‍ട്ടി കേന്ദ്രത്തില്‍ വന്‍ ആയുധശേഖരം പിടിച്ചെടുത്തതും സംഭവത്തില്‍ പാര്‍ട്ടിയുടെ ഗുണ്ടാനേതാവ് അറസ്റ്റിലായതും ബിജെപി വിട്ട വന്ന നേതാവിന് സീറ്റ് നല്‍കിയതും ഉള്‍പ്പെടെ നിരവധി സംഭവങ്ങള്‍ക്ക് ഉത്തരം പറയാനാവാതെ പ്രചരണ രംഗത്ത് സിപിഎം പതറുകയായിരുന്നു.

യുഡിഎഫാവട്ടെ റിബല്‍ ശല്യവും സംസ്ഥാന ഭരണകൂടത്തിനെതിരായ വികാരം മുതല്‍ ഏറ്റവും ഒടുവില്‍ കഴിഞ്ഞ ദിവസം ബാര്‍കോഴ അഴിമതി കേസിലുണ്ടായ കോടതി പരാമര്‍ശം വരെയുളള വിഷയങ്ങളില്‍ വോട്ടര്‍മാരെ അഭിമുഖീകരിക്കുന്ന കാര്യത്തില്‍ കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നു. ബിജെപിക്കാവട്ടെ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്ക് സിപിഎം ശക്തികേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ ലഭിച്ച വന്‍ സ്വീകരണവും മുന്നണികള്‍ക്കെതിരായ ആരോപണങ്ങളും തെരഞ്ഞെടുപ്പ് പ്രചരണത്തിനുപയോഗിച്ച് ചരിത്ര നേട്ടം ഉണ്ടാക്കാനുളള തയ്യാറെടുപ്പിലായിരുന്നു. എന്തായാലും കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളില്‍ പാര്‍ട്ടിക്കുണ്ടായ പ്രാതിനിധ്യം ഇത്തവണ പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Travel

പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി പരിമിതപ്പെടുത്താന്‍ ആലോചന, കാര്‍ഡ് സമ്പ്രദായം കൊണ്ടുവന്നേക്കും

Kottayam

കടുത്തുരുത്തിയില്‍ തര്‍ക്കത്തിനിടെ വൃദ്ധനെ ചവിട്ടിക്കൊന്നതെന്ന് പൊലീസ് , മകന്‍ അറസ്റ്റില്‍

Kerala

ഡൽഹി പോലീസിനെ ജോൺ ബ്രിട്ടാസ് വിറപ്പിച്ചെന്ന് മാതൃഭൂമി ; ആകെ ചെന്ന രണ്ട് കോണ്‍സ്റ്റബിളുമാരടുത്ത് ഷോ ഇറക്കിയേനാണ് ഈ തള്ളെന്ന് യുവരാജ്

ദുബായിലെ കമ്പനിഉടമ മുഹമ്മദ് ഷാജി (ഇടത്ത്) ഷാജി അയച്ച് 23 അംഗ സംഘം സിജെപി സമരത്തില്‍ (വലത്ത്)
Kerala

ദുബായിലെ ബിസിനസുകാരന്‍ മുഹമ്മദ് ഷാജി സിജെപി സമരത്തിന് അയച്ചത് 23 ചെറുപ്പക്കാരെ; ചെക്ക് കേസുകളില്‍പ്പെട്ട ഷാജിക്ക് പണം എവിടെ നിന്ന്?

Kerala

പൊലീസ് കസ്റ്റഡിയിലെടുത്ത ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍, ക്രൈംബ്രാഞ്ചും അന്വേഷിക്കും

പുതിയ വാര്‍ത്തകള്‍

കലാപം ഉണ്ടാക്കാൻ ഗൾഫിൽ നിന്ന് വന്നവർക്ക് ടിക്കറ്റ്‌ മാത്രമേ കമ്പനി മുതലാളി തരൂ , പാസ്പോർട്ട്‌ ഇന്ത്യാ ഗവൺമെന്റിന്റേതാണ്

പാരിതോഷികം വാങ്ങുന്ന ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥരുടെ രഹസ്യ റിപ്പോര്‍ട്ട് കൈയിലുണ്ടെന്ന് വകുപ്പു മന്ത്രി എം ലിജു

ആലുവയില്‍ നിന്ന് കാണാതായ 12കാരിയെ പൂനെയില്‍ കണ്ടെത്തി, ഒപ്പമുണ്ടായിരുന്ന യുവാവ് കസ്റ്റഡിയില്‍

ഫക്രുദ്ദീന്‍ അലി (ഇടത്ത്) ധര്‍മ്മേന്ദ്രപ്രധാന്‍ രാജിവെച്ച ശേഷം സിജെപി വക്താവായ സൗരവ് ദാസും 35 നേതാക്കളും ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ ആഘോഷം.സിജെപിയുടെ തനിനിറം പുറത്തുകൊണ്ടുവരുന്നതായിരുന്നു ഈ ആഘോഷം. (നടുവില്‍) മോദി (വലത്ത്)

മോദി യഥാര്‍ത്ഥ ഹിന്ദുവായി മാറി…ഇനി സിജെപിയ്‌ക്ക് രക്ഷയില്ല: ഫക്രുദ്ദീന്‍ അലി

‘പ്രതിഷേധക്കാർ പട്ടിണി കിടക്കുമ്പോൾ നിങ്ങൾ പാർട്ടി നടത്തി സന്തോഷിക്കുന്നു ‘ ; പാറ്റാ പാർട്ടി നേതാക്കളെ വിമർശിച്ച് യൂട്യൂബർ മേഘ്നാദ്

എംആര്‍ അജിത് കുമാറിന്‌റെ സസ്പെന്‍ഷന് സ്‌റ്റേ ഇല്ല, ആവശ്യം തള്ളി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍

എന്തും പറയാമെന്ന് കരുതരുത് , ഉന്നയിച്ച ആരോപണത്തിന് തെളിവ് നൽകണമെന്ന് പ്രഹ്ലാദ് ജോഷി : ‘ ബ്ബ ബ്ബ ബ്ബ‘ അടിച്ച് തടിതപ്പി പ്രിയങ്ക

പ്രേംനസീർ മാധ്യമ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു : മികച്ച ഓൺലൈൻ എൻറർടെയിൻമെന്റ് അവാർഡ് ജൻമഭൂമിയിലെ വി.വി. അനൂപിന്

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)

മോദീഭരണം അട്ടിമറിക്കാന്‍ ഫെയ്സ്ബുക്കിനെ ഉപയോഗിക്കുന്നോ? മെറ്റയുടെ ആഗോളമേധാവിയെ വിളിച്ചുവരുത്തിയത് സുക്കര്‍ബര്‍ഗിന് നല്‍കിയ മുന്നറിയിപ്പ്

ഡൽഹിയിൽ മാത്രം പോരാ ആസാദി ; പി എസ് സിയിൽ നടന്ന ക്രമക്കേടുകൾ സിബിഐ അന്വേഷിക്കണമെന്ന് സന്തോഷ് പണ്ഡിറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.