കോഴിക്കോട്: കോംട്രസ്റ്റ് ഭൂമി വില്‍പ്പന സംബന്ധിച്ച് ഡിസിസി പ്രസിഡന്റ് കെ.സി. അബു ഉന്നയിച്ച ആരോപണത്തിനെതിരെ വ്യവസായിയും കോഴിക്കോട്ടെ സിപിഎമ്മിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയുമായ വി.കെ.സി. മമ്മദ്‌കോയ വക്കീല്‍ നോട്ടീസയച്ചു. ആരോപണം പിന്‍വലിച്ച് മാപ്പു പറയണമെന്നും പത്രത്തില്‍ നല്‍കണമെന്നും അല്ലെങ്കില്‍ ഒരു കോടി രൂപ നഷ്ടപരിഹാരത്തിനും ആവശ്യപ്പെട്ടാണ് വക്കീല്‍ നോട്ടീസ്.
കോടതി മുഖേനയാണ് താന്‍ ഡയറക്ടറായ വ്യാപാരി ട്രേഡ് സെന്റര്‍ കോംട്രസ്റ്റ് ഭൂമി വാങ്ങിയതെന്ന് വി.കെ.സി. മമ്മദ് കോയ പറഞ്ഞു. സ്റ്റാമ്പ് ഡ്യൂട്ടിയില്‍ ഇളവ് നല്‍കിയെന്ന കെ.സി.അബുവിന്റെ ആരോപണം അടിസ്ഥാനരഹിതമാണ്. തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് ഇത്തരമൊരു ആരോപണം കെസി അബു ഉന്നയിച്ചതെന്നും വികെസി മമ്മദ്‌കോയ കുറ്റപ്പെടുത്തി.
















