ഷില്ലോങ് : ഭാരതത്തിന്റെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ബംഗ്ലാദേശിലും നേരിയ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്നു പുലര്‍ച്ചെ 3.45 നാണ് ഉണ്ടായത്. സംഭവത്തില്‍ ആള്‍നാശമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ബംഗ്ലദേശ് അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന അസമിലെ കാരിമഗ് ജില്ലയിലാണ് ശക്തമായി അനുഭവപ്പെട്ടത്. പത്തു മുതല്‍ 12 സെക്കന്‍ഡ് വരെ ഭൂചലനം നീണ്ടു നിന്നുവെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ ഭൂചലനം ഉണ്ടായിരുന്നു.
ഭാരതത്തിന്റെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളായ അസം, മേഘാലയ, മിസോറം, ത്രിപുര, നാഗാലന്‍ഡ്, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ ലോകത്തെ ഭൂചലന മേഖലകളില്‍ പ്രധാനസ്ഥാനത്തുള്ളതാണ്.
















