Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കൂത്തുപറമ്പ് സിപിഎം കേന്ദ്രത്തില്‍വെച്ച് ആയുധ പിടിച്ച സംഭവം : മുഴുവന്‍ പ്രതികളേയും അറസ്റ്റ് ചെയ്യണം ; സമഗ്രാന്വേഷണം നടത്തണം : ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2015, 09:25 pm IST
in Kannur

കണ്ണൂര്‍: കൂത്തുപറമ്പ് പഴയനിരത്തിലെ സിപിഎം കേന്ദ്രത്തില്‍വെച്ച് ആയുധം പിടിച്ച സംഭവത്തിലെ മുഴുവന്‍ പ്രതികളേയും അറസ്റ്റ് ചെയ്യണമെന്നും സംഭവം സംബന്ധിച്ച് ഗൂഢാലോചനയുള്‍പ്പെടെ മുഴുവന്‍ വസ്തുതകളും സമഗ്രാന്വേഷണം നടത്തി പുറത്തുകൊണ്ടുവരാന്‍ പോലീസ് തയ്യാറാവണമെന്നും ബിജെപി ജില്ലാ പ്രസിഡണ്ട് കെ.രഞ്ചിത്ത് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ആയുധശേഖരം പിടികൂടിയ സംഭവത്തില്‍ സിപിഎമ്മിന് ബന്ധമില്ലെന്നായിരുന്നു പാര്‍ട്ടി ജില്ലാ സെക്രട്ടറി സംഭവത്തിനു ശേഷം പറഞ്ഞത്. എന്നാല്‍ പി.എം.മനോരാജെന്ന സിപിഎമ്മിന്റെ ജില്ലയിലെയും കൂത്തുപറമ്പിലേയും ഗുണ്ടാ നേതാവ് കേസില്‍ അറസ്റ്റിലാവുകയും ഇയാളെ കോടതി റിമാന്റ് ചെയ്യുകയും ചെയ്തിരിക്കുകയാണ്. ആര്‍എസ്എസ് ജില്ലാ നേതാവായിരുന്ന കതിരൂരിലെ മനോജിനെ കൊലപ്പെടുത്തിയ കേസിലുള്‍പ്പെടെ നിരവധി കൊലപാതക അക്രമക്കേസുകളില്‍ പ്രതിയായ ഇയാള്‍ ആയുധശേഖരം നടത്തിയത് ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണ്. നേതൃത്വത്തിന്റെ അറിവില്ലാതെ ഇത്തരം ആയുധ ശേഖരം നടക്കില്ല. പാര്‍ട്ടി പത്രത്തിന്റെ അസോസിയേറ്റ് എഡിറ്ററായ പി.എം.മനോജിന്റെ സഹോദരനാണ് പിടിയിലായ മനോരാജ്. അതുകൊണ്ടു തന്നെ സിപിഎമ്മിന്റെ ഉന്നത നേതാക്കളുടെ നേതൃത്വത്തില്‍ വലിയ ഗൂഢാലോചന ഈ ആയുധ ശേഖരത്തിനു പിന്നിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജില്ലയില്‍ തെരഞ്ഞെടുപ്പിന് മുമ്പേതന്നെ അക്രമങ്ങള്‍ക്ക് സിപിഎം തുടക്കം കുറിച്ചിരിക്കുകയാണ്.

മാങ്ങാട്ടിടം ഗ്രാമ പഞ്ചായത്തിലെ 10-ാം വാര്‍ഡ് സ്ഥാനാര്‍ത്ഥിയെ പിന്താങ്ങിയ ബിനോയിയെന്ന ബോബിയുടെ വീടിനുനേരെ മൂന്നുതവണ സിപിഎം സംഘം അക്രമം നടത്തി. മാത്രമല്ല ഇത് ടെസ്റ്റ് ഡോസാണെന്നും തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ നീ ഈ ഭൂമുഖത്തുണ്ടാകില്ലെന്ന് വധ ഭീഷണിയും സിപിഎം സംഘം മുഴക്കിയിരിക്കുകയാണ്. എരമം-കുറ്റൂരിലെ വെള്ളോറ വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ വീട്ടുവരാന്തയില്‍ അസഭ്യഭാഷയില്‍ ഭീഷണിയെഴുതിവെയ്‌ക്കുകയും റീത്ത് വെയ്‌ക്കുകയും ചെയ്തു. ഇതെല്ലാം കാണിക്കുന്നത് തെരഞ്ഞെടുപ്പിലെ പരാജയം മുന്‍കൂട്ടി മനസ്സിലാക്കിയ സിപിഎം നേതൃത്വം കളളവോട്ടിനും ബൂത്തുപിടുത്തത്തിനും ഒരുങ്ങിക്കഴിഞ്ഞുവെന്നതിലേക്കാണ്. അക്രമം നടന്നാല്‍ അതത് വാര്‍ഡുകളിലെ സ്ഥാനാര്‍ത്ഥികളുടെ പേരില്‍ കേസെടുക്കുമെന്ന് ചൂണ്ടിക്കാട്ടി സ്ഥാനാര്‍ത്ഥികള്‍ക്ക് നോട്ടീസ് ലഭിച്ചതോടെ പോളിംഗ് ബൂത്തിന് നൂറുമീറ്റര്‍ അകലെവെച്ച് വോട്ടര്‍മാരെ തടഞ്ഞ് നായ്‌ക്കുരണപൊടി വിതറാന്‍ സിപിഎം തീരുമാനമെടുത്തിട്ടുണ്ടെന്നും രഞ്ചിത്ത് ആരോപിച്ചു. നോട്ടീസ് കൊടുക്കുന്നതിന് പകരം അക്രമങ്ങളെ മുന്‍കൂട്ടി കണ്ട് തടയാന്‍ പോലീസ് തയ്യാറാവണമെന്നും ഇക്കാര്യത്തില്‍ പോലീസ് ജാഗ്രത പുലര്‍ത്തണമെന്നും രഞ്ചിത്ത് ആവശ്യപ്പെട്ടു. കൂത്തുപറമ്പില്‍ നിന്ന് ആയുധശേഖരം കണ്ടെത്തിയതിനു പിന്നാലെ മൊടക്കോഴി മലയില്‍ വെച്ച് കഴിഞ്ഞ ദിവസം എട്ട് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയിരിക്കുകയാണ്. ടിപി കേസിലെ സിപിഎമ്മുകാരായ പ്രതികളെ ഒളിപ്പിച്ച് താമസിപ്പിച്ച പ്രദേശമാണ് മൊടക്കോഴി. ഇതെല്ലാം കാണിക്കുന്നത് ജില്ലയില്‍ വലിയ അക്രമങ്ങള്‍ തെരഞ്ഞെടുപ്പിനിടയില്‍ നടത്താന്‍ സിപിഎം തീരുമാനിച്ചിരിക്കുന്നുവെന്നതിലേക്കാണ്. ജില്ലയെ കലാപഭൂമിയാക്കാനാണ് സിപിഎം ശ്രമം. തെരഞ്ഞെടുപ്പ് രംഗത്ത് ചട്ടങ്ങള്‍ ലംഘിച്ച് ജനങ്ങള്‍ക്കിടയില്‍ വിഭാഗീയതയുണ്ടാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും ഇതിനെതിരെ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയില്‍ നീതിപൂര്‍വ്വമായ തെരഞ്ഞെടുപ്പ് നടത്താന്‍ വേണ്ട എല്ലാ നടപടികളും തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാവണമെന്നും രഞ്ചിത്ത് ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ ജില്ലാ ട്രഷറര്‍ എ.ഒ.രാമചന്ദ്രന്‍,കണ്ണൂര്‍ മണ്ഡലം പ്രസിഡണ്ട് ടി.സി.മനോജ് എന്നിവരും പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേമം ജനവിധി പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ അംഗീകാരം. വികസിത നേമം യാഥാർത്ഥ്യമാക്കും: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

Kerala

റബർ തോട്ടങ്ങളിൽ അമിത മരുന്ന് പ്രയോഗം; ജാഗ്രതാ നിർദേശവുമായി റബർ ബോർഡ് :

India

ഇന്ത്യ അമേരിക്കന്‍ ട്രഷറിയില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നു, നാല് വര്‍ഷത്തെ കണക്കെടുത്താല്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ നിക്ഷേപം

Kerala

നേമത്തിന് 5.19 കോടി ചെലവില്‍ 11 വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖര്‍

Entertainment

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി

പുതിയ വാര്‍ത്തകള്‍

മോദിയുടെ റീലിന് 30.3 ലക്ഷം വ്യൂസ് കിട്ടി എന്ന് പറ‍ഞ്ഞതിന് എന്‍ഡിടിവിയെ അധിക്ഷേപിച്ച് റിപ്പോര്‍ട്ടര്‍ ടിവി ജേണലിസ്റ്റുകള്‍

ഇൻസ്റ്റഗ്രാമില്‍ മോദിയെ പിന്തുടരുന്നത് 10.5 കോടി പേര്‍; ഇത്രയും ഫോളോവേഴ്സ് തികയ്‌ക്കുന്ന ലോകത്തിലെ ആദ്യത്തെ നേതാവായി മാറി പ്രധാനമന്ത്രി മോദി

ശ്വേത മേനോനെതിരെ രമേഷ് പിഷാരടി; കേസില്‍ തന്നെ പ്രതിയാക്കിയത് രാഷ്‌ട്രീയ ലക്ഷ്യത്തോടെയെന്ന് പിഷാരടി

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവനൊടുക്കിയത് 1340 ഇന്ത്യക്കാരെന്ന് കണക്ക്

സിജെപി സമരത്തിലെ ക്രിമിനലുകളെ ശിക്ഷിക്കാന്‍ പാടില്ലെന്ന് സൗരവ് ദാസ്, ഇവരെ ശിക്ഷിക്കാമെന്ന സുപ്രീംകോടതി വിധി അംഗീകരിക്കില്ലെന്നും സിജെപി

പാറ്റാ സമരത്തിലെ വിദേശ ബന്ധങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ച് മഹാരാഷ്‌ട്ര സൈബർ ക്രൈം ; 500 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷണത്തിൽ

സ്ത്രീകളെ അക്രമിച്ച പാറ്റകൾക്ക് പണി വരുന്നുണ്ട് : സർക്കാർ രജിസ്റ്റർ ചെയ്ത കേസുകളിൽ മാത്രമേ ഇളവ് നൽകൂ : സ്വകാര്യ പരാതികളിൽ നടപടികൾ ഉറപ്പെന്ന് പൊലീസ്

സുപ്രീം കോടതിയില്‍ കെട്ടിക്കിടക്കുന്നത് 95,936 കേസുകള്‍, ഹൈക്കോടതികളില്‍ 63.76 ലക്ഷം, പലതും മുപ്പതോളം വര്‍ഷം പഴക്കമുള്ളവ

അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലെന്ന കാരണത്താല്‍ സ്വകാര്യബാങ്കുകള്‍ ചെറിയ പിഴ ഈടാക്കി കഴി‍ഞ്ഞ സാമ്പത്തിക വര്‍ഷം സമ്പാദിച്ചത് 5000 കോടി രൂപ

ഡീപ്പ്‌ഫേക്കുകളും ഡിജിറ്റല്‍ അറസ്റ്റുകളും നേരിടാന്‍ പുതിയനിയമം വരുമെന്ന് കേന്ദ്രസര്‍ക്കാര്‍, കഠിന ശിക്ഷ വേണമെന്ന് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.