Categories: Kannur

രാജേഷ് വധം: പ്രതി കോടതിയില്‍ കീഴടങ്ങി

Published by

തലശ്ശേരി: മേലൂട്ട് റെയില്‍വെ മേല്‍പ്പാലത്തിനടുത്ത് വെച്ച് മൂന്നുമാസം മുമ്പ് കതിരൂര്‍ ചോയ്യാടത്ത് പോത്തങ്കണ്ടി രാജേഷിനെ ചെത്ത് കല്ല്‌കൊണ്ട് ഇടിച്ചു കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതി ഇന്നലെ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതയില്‍ കീഴടങ്ങി. മുഴപ്പിലങ്ങാട് കുളംബസാറിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ റിയാസ് എന്ന കുയ്യാലി റിയാസ് (30) ആണ് പോലീസിനെ വെട്ടിച്ച കോടതയില്‍ കീഴടങ്ങിയത്. പ്രതിയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.

കഴിഞ്ഞ ജൂലൈ 31ന് രാത്രിയാണ് രാജേഷ് കൊല്ലപ്പെട്ടത്. ഈ കേസില്‍ പിണറായി പാറപ്രത്തെ മഷീദാ മന്‍സിലില്‍ സി.നൗഫല്‍ ചാലിലെ മുസ്തഫ മന്‍സിലിലെ അറഫജ് എന്നിവരെ നേരത്തെ തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by