Saturday, May 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഇടത് – വലത് മുന്നണികള്‍ കേരളത്തെ വൃദ്ധസദനമാക്കി മാറ്റി: ശോഭ കരന്തലജെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2015, 09:36 pm IST
in Kannur

കണ്ണൂര്‍: കഴിഞ്ഞ 67 വര്‍ഷത്തെ ഭരണം കൊണ്ട് ഇടത്-വലത് മുന്നണികള്‍ കേരളത്തെ വൃദ്ധസദനമാക്കി മാറ്റിയെന്ന് ശോഭകരന്തലജെ എംപി പത്രസമ്മേളനത്തില്‍ പറഞ്ഞു. യുവജനങ്ങള്‍ ജോലി തേടിയും വിദ്യാഭ്യാസം തേടിയും മറ്റ് സംസ്ഥാനങ്ങളിലേക്ക് പോവുകയാണ്. പുതുതലമുറ കേരളത്തില്‍ നില്‍ക്കാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നില്ല. കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനോ വ്യാവസായിക വികസനത്തിന് വേണ്ടിയോ കേരളം ഭരിച്ച സര്‍ക്കാരുകള്‍ ഒന്നും ചെയ്യാത്തതുകൊണ്ടാണ് യുവജനത കേരളം വിടുന്നത്. പുതിയ വ്യവസായ സംരംഭകര്‍ മറ്റ് സംസ്ഥാനങ്ങളില്‍ വ്യവസായം ആരംഭിക്കുമ്പോള്‍ കേരളത്തില്‍ വരാന്‍ വിമുഖത കാട്ടുകയാണ്. ഇതിനുള്ള കാരണം ആരാഞ്ഞാല്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന്ആവശ്യമായ സഹകരണം ലഭിക്കുന്നില്ലെന്നാണ് പറയുന്നത്. കേരളത്തില്‍ അഴിമതിയുടെ കാര്യത്തില്‍ ഇടത് വലത് മുന്നണികള്‍ പരസ്പര ധാരണയിലാണ്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഏതെങ്കിലും തരത്തിലുള്ള അഴിമതിയുമായി ബന്ധപ്പെട്ട വിഷയം ഉയര്‍ത്തിക്കൊണ്ടുവരുവാന്‍ കേരളത്തില്‍ സിപിഎം തയ്യാറാകാത്തത് ഈ പരസ്പര ധാരണയുടെ അടിസ്ഥാനത്തിലാണ്. മാറിമാറി കേരളം ഭരിച്ച ഇടത് -വലത് മുന്നണി കേരളത്തിന് നല്‍കിയത് വികസന മുരടിപ്പ് മത്രമാണ്. ഇത്തരം സാഹചര്യം മാറാന്‍ വികസനോന്‍മുഖമായി ചിന്തിക്കുന്ന ബിജെപി കേരളത്തില്‍ ശക്തമാകണമെന്നും അവര്‍ പറഞ്ഞു.

എന്നാല്‍ കേന്ദ്രത്തില്‍ മോദിയുടെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ കേരള രാഷ്‌ട്രീയവും മാറുകയാണ്. ബിജെപിയെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധിയാളുകളാണ് ദിനംപ്രതി ഒഴുകിയെത്തുന്നത്. മോദി സര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും വികസനത്തിനാവശ്യമായ സഹായങ്ങള്‍ നല്‍കുന്നുണ്ട്. വികസന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ രാഷ്‌ട്രീയമായ വേര്‍തിരിവ് കാണിക്കുന്നില്ല. ഗ്രാമങ്ങളുടെ വികസനത്തിന് മോദിസര്‍ക്കാര്‍ കോടിക്കണക്കിന് രൂപയാണ് മാറ്റി വെച്ചിരിക്കുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കും മറ്റ് പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കും മോദി സര്‍ക്കാര്‍ തുല്യ പരിഗണനയാണ് നല്‍കുന്നത്. സ്വച്ഛ് ഭാരത്, പ്രധാന്‍ മന്ത്രി സുരക്ഷാ ഭീമാ യോജന, ജന്‍ധന്‍ യോജന തുടങ്ങി നിരവധി പദ്ധതികളാണ് കേന്ദ്ര സര്‍ക്കാര്‍ സാധാരണ പൗരന്‍മാര്‍ക്കു വേണ്ടി നടപ്പിലാക്കുന്നത്. ഇന്ദിരാഗാന്ധി സര്‍ക്കാര്‍ ബാങ്കുകളെ ദേശസാല്‍കരിച്ചെങ്കിലും ജന്‍ധന യോജനാ പദ്ധതി നിലവില്‍ വന്നതോടെയാണ് സാധാരണക്കാര്‍ ബാങ്കിങ് സംവിധാനത്തിന്റെ ഗുണഭോക്താക്കളായത്. രാജ്യത്തിന്റെ സുരക്ഷയും വികസനവുമാണ് ബിജെപി ലക്ഷ്യമിടുന്നത്. പുതുതലമുറയെ ബിജെപിയിലേക്ക് ആകര്‍ഷിക്കുന്നത് പാര്‍ട്ടിയുടെ വികസനോന്‍മുഖമായ കാഴ്ചപ്പാടുകളാണെന്നും ശോഭകരന്തലജെ പറഞ്ഞു. ജില്ലാ അധ്യക്ഷന്‍ കെ.രഞ്ജിത്ത്, ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ.വേലായുധന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഗൗതമബുദ്ധനും വിവേകാനന്ദസ്വാമികളും-2: ലോകത്തെ സ്വാധീനിച്ച ആശയങ്ങള്‍

Football

കറുത്ത കുതിരകളാകാന്‍ നോര്‍വേ സുവര്‍ണ തലമുറ; ഒഡേഗാര്‍ഡ് ക്യാപ്റ്റന്‍, ഹാളണ്ടും പിന്നെ…

Kerala

പുരപ്പുറ സോളാറടക്കമുള്ള പദ്ധതികള്‍ സംസ്ഥാനത്ത് അട്ടിമറിക്കുകയാണെന്ന് കെഡിഎസ്പിസി

Kerala

15-കാരിയെ പ്രണയംനടിച്ച് സിനിമക്ക് കൊണ്ടുപോയി നഗ്നചിത്രം പകർത്തി ഭീഷണി, 35 പവൻ തട്ടിയ തലശ്ശേരി സ്വദേശി ഫഹീം അഹമ്മദ് അറസ്റ്റിൽ

ജെറിന്‍ പകര്‍ത്തിയതെന്ന തരത്തില്‍ പ്രചരിക്കുന്ന കടുവയുടെ ദൃശ്യം
India

കടുവയുടെ ആക്രമണം; നാല് സ്ത്രീകള്‍ ദാരുണമായി കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

വി. ശ്രീകുമാര്‍, അഡ്വ. അനില്‍ വിളയില്‍

പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ആസിഫ് കെ. യൂസഫ് വ്യാജ ഐഎഎസുകാരന്‍; ഉടന്‍ പുറത്താക്കണം: വിഎച്ച്പി

സ്വര്‍ണം ഇറക്കുമതി: അഞ്ച് വര്‍ഷത്തിനകം മൂന്നിരട്ടി വര്‍ദ്ധന

സ്വാമി ഈശയുടെ ‘ഐ തിയറി’ ശാസ്ത്രീയ ചര്‍ച്ചകള്‍ക്ക് ഐഐടി മദ്രാസ് വഴിതുറക്കുന്നു

‘അങ്കം അട്ടഹാസം’ സിനിമക്കെതിരെ സംഘടിത നെഗറ്റീവ് റിവ്യൂ; മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്ന് മാധവ് സുരേഷ്

സംസ്‌കാരത്തിന്റെ പ്രവാഹത്തിലൂടെ

ഫിഫ ലോകകപ്പ് 2026: താര ധാരാളിത്തമില്ല, ഒത്തിണക്കത്തിന് മുന്‍തൂക്കം; ഇംഗ്ലീഷ് പടയില്‍ ഫോഡനും ഒഴിവാക്കപ്പെട്ടു

‘വാക്സിൻ ലഭ്യമല്ലാത്ത മാരകമായ ഇനം; ലോകത്തിന് ഭീഷണിയായ എബോള വ്യാപന സാധ്യത അതിശക്തം’ – ലോകാരോഗ്യ സംഘടന

സോഷ്യല്‍ മീഡിയ ‘വിപ്ലവങ്ങള്‍’ വെറും പാറ്റകള്‍

ഭരണം അവസരമാക്കാന്‍ മുസ്ലിം ലീഗ്

അന്താരാഷ്‌ട്ര യോഗ ദിനം 2026: വിവേകപൂര്‍ണ വിനിയോഗത്തിന് വഴികാട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.