കെ.ആര്‍ നാരായണന്‍
ന്യൂദല്‍ഹി: മുന്‍ രാഷ്‌ട്രപതി അന്തരിച്ച കെ. ആര്‍. നാരായണന്റെ ജന്മ•വാര്‍ഷിക ദിനത്തില്‍ രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി രാഷ്‌ട്രപതി ഭവനില്‍ അദ്ദേഹത്തിന് സ്മരണാഞ്ജലി അര്‍പ്പിച്ചു. രാഷ്‌ട്രപതിയും രാഷ്‌ട്രപതി ഭവനിലെ ഉദ്യോഗസ്ഥരും മറ്റ് ജീവനക്കാരും ദര്‍ബാര്‍ ഹാളിലെ കെ. ആര്‍.നാരായണന്റെ ഛായാചിത്രത്തിനു മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി.
















