ന്യൂദല്‍ഹി: ചെറുപ്പത്തില്‍ അബദ്ധത്തില്‍ പാക്കിസ്ഥാനിലാകപ്പെട്ട് തിരിച്ചെത്തിയ ബധിരയും മൂകയുമായ ഗീത ഭാരത-പാക്കിസ്ഥാന്‍ ഐക്യത്തിന്റെ പ്രതീകമാണെന്ന് രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി.
തിങ്കളാഴ്ച പാക്കിസ്ഥാനില്‍ നിന്നെത്തിയ ഗീത ഇന്നലെ രാഷ്‌ട്രപതി പ്രണബ് മുഖര്‍ജിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുരാജ്യങ്ങളുടെയും മകളാണ് ഗീതയെന്നും പ്രണബ് പറഞ്ഞു. ഗീതയെ ഇത്രയും കാലം സംരക്ഷിച്ച ഈദി ഫൗണ്ടേഷന് രാഷ്‌ട്രപതി നന്ദി പറഞ്ഞു. പതിനൊന്ന് വയസ്സുള്ളപ്പോള്‍ 2003ലാണ് ഗീത പാക്കിസ്ഥാനില്‍ എത്തപ്പെടുന്നത്.
















