Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗീതയെ രാജ്യം ഏറ്റുവാങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2015, 12:29 am IST
in India

ന്യൂദല്‍ഹി: പതിമൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് പാക്കിസ്ഥാനില്‍ അകപ്പെട്ടുപോയ ബധിരയും മൂകയുമായ പെണ്‍കുട്ടി ഗീത(24)യെ ഭാരതം ഏറ്റുവാങ്ങി. ചുവപ്പും വെള്ളയും കലര്‍ന്ന സല്‍വാര്‍ ധരിച്ചെത്തിയ ഗീതയെ ദല്‍ഹി വിമാനത്താവളത്തില്‍ ഭാരത വിദേശകാര്യവകുപ്പ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചു. തുടര്‍ന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനൊപ്പം മാധ്യമങ്ങളെ കണ്ട ഗീത വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെയും സന്ദര്‍ശിച്ചു. ഗീതയെ ഇത്രയും കാലം സംരക്ഷിച്ച് തിരികെ ഏല്‍പ്പിച്ച പാക്കിസ്ഥാനുള്ള സമ്മാനമായി അബദ്ധത്തില്‍ ഭാരതത്തിലെത്തപ്പെട്ട റംസാനെന്ന ബാലനെ പാക്കിസ്ഥാനിലേക്ക് മടക്കിയയക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.

ഗീതയെ ഇത്രയും കാലം സംരക്ഷിച്ച പാക്കിസ്ഥാനിലെ സന്നദ്ധസംഘടനയായ ഈദി ഫൗണ്ടേഷന് പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തി. സേവനപ്രവര്‍ത്തനങ്ങള്‍ക്കായി ഈദി ഫൗണ്ടേഷന് ഒരു കോടി രൂപയും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. വാക്കുകള്‍ കൊണ്ട് പറയാവുന്നതിലും അപ്പുറമാണ് ഈദി ഫൗണ്ടേഷന്‍ ചെയ്തതെന്നും ദയാവായ്‌പിന്റെ അപ്പോസ്തലന്മാരാണ് ഈദി ഫൗണ്ടേഷനെന്നും മോദി പറഞ്ഞു.  ഗീതയെ രാജ്യത്തേക്ക് സ്വാഗതം ചെയ്ത പ്രധാനമന്ത്രി ഗീതയ്‌ക്കൊപ്പം ചെലവഴിച്ച നിമിഷങ്ങള്‍ ആശ്ചര്യകരമായി അനുഭവപ്പെട്ടതായും പറഞ്ഞു.

എന്നാല്‍ ഗീതയുടെ മാതാപിതാക്കളെന്ന് അവകാശപ്പെട്ടെത്തിയവരെ തിരിച്ചറിയാന്‍ ഗീതയ്‌ക്കായില്ല. ഇവര്‍ തന്നെയാണോ യഥാര്‍ത്ഥ രക്ഷിതാക്കളെന്ന് അറിയാന്‍ ഡിഎന്‍എ പരിശോധന നടത്തും. ഇതിനായി ഗീതയുടേയും ബന്ധുക്കളെന്ന് അവകാശപ്പെട്ട് എത്തിയവരുടേയും രക്ത സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് അറിയിച്ചു. ഡിഎന്‍എ പരിശോധനാ ഫലം കാത്തിരിക്കുകയാണെന്നും രക്ഷിതാക്കള്‍ക്കൊപ്പം പോകാന്‍ ഗീത വിസമ്മതിച്ചതിനാല്‍ ഡിഎന്‍എ ഫലം വരുന്നതു വരെ സര്‍ക്കാര്‍ സംരക്ഷണയില്‍ ഇന്‍ഡോറില്‍ ഗീതയെ പാര്‍പ്പിക്കുമെന്നും സുഷമാ സ്വരാജ് പറഞ്ഞു. നടപടിക്രമങ്ങളെല്ലാം വേഗത്തിലാക്കി ഗീതയെ തിരികെ നല്‍കിയ പാക് നടപടികളെയും സുഷമാ സ്വരാജ് അഭിനന്ദിച്ചു.

ഇതിനിടെ അഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭാരതത്തിലെത്തപ്പെട്ട പാക് ബാലന്‍ മുഹമ്മദ് റംസാനെ തിരികെ എത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഭാരത സര്‍ക്കാര്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പതിനഞ്ചുകാരനായ റംസാന്‍ ഇപ്പോള്‍ ഭോപ്പാലിലെ ചൈല്‍ഡ് ലൈനിന്റെ സംരക്ഷണയിലാണുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

ഭൗമ ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു

Entertainment

വിനയന്റെ വമ്പൻ ഫാന്റസി ത്രില്ലറിൽ നായകനായി സാഗർ സൂര്യ

Entertainment

മാമ്പറയ്‌ക്കൽ അഹമ്മദ് അലിയായി മോഹൻലാൽ, പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” യിലെ ഡബ്ബിങ് പൂർത്തിയാക്കി താരം

Entertainment

ഇന്ത്യയിലേക്ക് ചരിത്രപരമായ ചുവടുവെപ്പുമായി കെ-1 വേൾഡ് ജിപി; പ്രതിവർഷം 10 വമ്പൻ ഇവന്റുകൾ സംഘടിപ്പിക്കും

Entertainment

സൂര്യ നായകനായ’വിശ്വനാഥ് ആൻഡ് സൺസ്’,വിശാൽ നായകനായ ‘മകുടം’എന്നിവ ന്യൂ സൂര്യ ഫിലിംസ് ഓഗസ്റ്റ് 14 ന് കേരളത്തിലെത്തിക്കുന്നു

പുതിയ വാര്‍ത്തകള്‍

നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി; മൂന്നാംഭരണമാണ് പ്രതീക്ഷിച്ചതെങ്കിലും എല്ലാം ഒരുമിച്ച് ഒലിച്ചു പോയി: മുൻ സ്പീക്കർ എ.എൻ. ഷംസീർ

പിള്ളേരോണവും ഇടവെട്ടി ഔഷധസേവയും; ഔഷധം നൽകുന്നത് കൊച്ചി ഇസ്‌കോണിലെ ഭക്തർ

പാക് സ്വദേശിയുമായി നിരന്തരം ചാറ്റ്; ബേപ്പൂരിൽ പശ്ചിമബംഗൾ സ്വദേശി പോലീസ് കസ്റ്റഡിയിൽ, കോസ്റ്റ് ഗാർഡും ചോദ്യം ചെയ്യുന്നു

പേരാമ്പ്ര എംഡിഎംഎ കേസ്: പിടിയിലായ അധ്യാപികമാര്‍ ഇടത് സംഘടനാ ഭാരവാഹികള്‍; അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

Mullaperiyar Dam. File photo: Manorama

ഇടുക്കിയിലെ മഴക്കുറവ് തമിഴ്‌നാടിനും തിരിച്ചടി; ഓണം പ്രതിസന്ധിയിലെന്ന് കർഷകർ

12 വർഷം റെയിൽവേയിൽ മാത്രം അഞ്ചരലക്ഷം പേർക്ക് ജോലികൊടുത്തു

വിരമിക്കല്‍ പ്രഖ്യാപിച്ച് ക്രിക്കറ്റര്‍ അജിങ്ക്യ രഹാനെ; എപ്പോഴും ടീമിന് മുൻഗണന നൽകിയ താരം

കോമൺവെൽത്ത് ഗെയിംസ്: മലയാളി താരങ്ങളായ ശ്രീശങ്കറിനെയും ബാസിലിനെയും അഭിനന്ദിച്ച്‌ രാഷ്‌ട്രപതി

ലീലാമേനോൻ പുരസ്‌കാരത്തിന് എൻട്രി ക്ഷണിച്ചു

മഹാനടന്‍ ജയന്റെ ജീവിതരേഖയുമായി ബിനോയി തങ്കച്ചന്റെ ‘അജയ്യം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.