പാട്‌ന: ഒന്നരപ്പതിറ്റാണ്ടോളം പാക്കിസ്ഥാനില്‍ അകപ്പെട്ടുപോയ ഗീത എന്ന യുവതി ഭാരതത്തിലേക്ക് തിരിച്ചുവന്നതും ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പും തമ്മിലെന്തു ബന്ധം?. കാര്യമായി ഒന്നുമില്ല. എന്നാല്‍ അതില്‍ അല്‍പ്പം കാര്യമുണ്ടെന്നും പറയാം. ഗീതയുടെ കുടുംബവേരുകള്‍ ബിഹാറിലെന്നാണ് കരുതപ്പെടുന്നത്.
അതു ശരിയായാല്‍, തങ്ങളുടെ പ്രിയ പുത്രിയെ വീണ്ടെടുക്കാന്‍ യത്‌നിച്ച നരേന്ദ്ര മോദി സര്‍ക്കാരിനോട് ബിഹാറി വനിതകള്‍ക്കുള്ള മതിപ്പ് കൂടുമെന്നുറപ്പ്. അങ്ങനെയായാല്‍ സ്ത്രീ വോട്ടു ബിജെപിയുടെ പെട്ടിയിലേക്കു വീഴാന്‍ അതു കാരണമാകും. ആദ്യ രണ്ടു ഘട്ടങ്ങളിലും സമ്മതിദാനാവകാശം വിനിയോഗിക്കുന്നകാര്യത്തില്‍ ബിഹാറിലെ വനിതകള്‍ പുരുഷന്മാരെ കടത്തിവെട്ടിയിരുന്നു. അതിനാല്‍ത്തന്നെ പുതിയ സംഭവ വികാസങ്ങളെ എന്‍ഡിഎ വളരെ പ്രതീക്ഷയോടെ നോക്കിക്കാണുന്നു.
പ്രചാരണം കൊടുമ്പിരിക്കൊള്ളവെ താന്ത്രികനെ കാണാന്‍ പോയ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ചെയ്തിയും ബിജെപി വിരുദ്ധ മഹാ സഖ്യത്തെ പിന്നോട്ടടിച്ചുകഴിഞ്ഞു. ഞായറാഴ്ചത്തെ പ്രചാരണ യോഗങ്ങളില്‍ അക്കാര്യം പറഞ്ഞ് നിതീഷിനെ മോദി കടന്നാക്രമിച്ചിരുന്നു.
പത്രങ്ങളെല്ലാം പ്രധാനമന്ത്രിയുടെ വാക്കുകള്‍ക്ക് ഏറെ പ്രാമുഖ്യം നല്‍കി. ദൈനിക് ജാഗ്രണ്‍, ഹിന്ദുസ്ഥാന്‍ ഹിന്ദി, പ്രഭാത് ഖബര്‍ തുടങ്ങിയവയെല്ലാം പ്രധാനമന്ത്രിയുടെ പ്രസംഗത്തെ മുഖ്യ വാര്‍ത്തയാക്കുകയും ചെയ്തു.
















