ന്യൂദല്‍ഹി: പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തി പ്രദേശങ്ങളിലും ഇന്ത്യയുടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുമുണ്ടായ ഭൂകമ്പങ്ങളില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി.
എല്ലാവരുടേയും സുരക്ഷയ്‌ക്കായി പ്രാര്‍ത്ഥിക്കുന്നുവെന്ന് മോദി പ്രതികരിച്ചു. പാകിസ്താനും അഫ്ഗാനിസ്ഥാനും എല്ലാവിധ സഹായസഹകരണങ്ങള്‍ നല്‍കാന്‍ ഇന്ത്യ സജ്ജരാണെന്നും മോദി പ്രതികരിച്ചു.എന്ത് സാഹചര്യവും നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി.
















