ലണ്ടന്‍: സൂക്ഷിക്കുക, ധരിക്കുന്ന തുണിയിലും വിഷം! കഴുകിയാലും കാലം പഴകിയാലും തുണയിലെ വിഷം പോകുന്നില്ല, അത് വിവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. സ്‌റ്റോക് ഹോം സര്‍വകലാശാലയിലെ ഗവേഷകരുടേതാണ് കണ്ടെത്തല്‍.
വസ്ത്ര നിര്‍മ്മാണ വേളയില്‍ ഉപയോഗിക്കുന്ന വിവിധ രാസവസ്തുക്കളാണ് വിഷകാരികള്‍.
സ്വീഡനില്‍നിന്നും മറ്റുമുള്ള അന്താരാഷ്‌ട്ര ബ്രാന്‍ഡഡ് കമ്പനികളുടെ വസ്ത്രങ്ങളില്‍ നടത്തിയ പരിശോധനകള്‍ക്കൊടുവിലാണ് ഈ വെളിപ്പെടുത്തലെന്ന് അധികൃതര്‍ പറയുന്നു.
ആയിരത്തോളം വിവിധ രാസവസ്തുക്കള്‍ വസ്ത്ര നിര്‍മ്മാണ മേഖലയില്‍ ഉപയോഗിക്കുന്നുണ്ട്. അതില്‍ നൂറിലേറെയെണ്ണം ഏറെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവയാണ്. ഇവയില്‍ പലതും അലര്‍ജി രോഗങ്ങള്‍ക്കപ്പുറം ആരോഗ്യ പ്രശ്‌നവും പരിസ്ഥിതി പ്രശ്‌നങ്ങളും ഉണ്ടാക്കുന്നുണ്ട്, സര്‍വകലാശാലയിലെ രസതന്ത്ര വിഭാഗം പ്രൊഫസര്‍ ജിയോവന്ന ലൗങ്‌ഗോ പറയുന്നു.















