Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഉമ്മന്‍ചാണ്ടിയുടെ ഉദ്യോഗസ്ഥവേട്ട

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2015, 09:43 am IST
inVicharam

ഡിജിപി ജേക്കബ് തോമസിനെ പീഡിപ്പിച്ചുകൊണ്ടുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനകളും സ്ഥലംമാറ്റങ്ങളും അന്തിമമായി തെളിയിക്കുന്നത് ഉമ്മന്‍ചാണ്ടിക്ക് ഫഌറ്റ് മാഫിയകളുമായുള്ള ബന്ധവും അവരോടുള്ള വിധേയത്വവുമാണ്. ജേക്കബ് തോമസിനെ സ്ഥലംമാറ്റിയത് അദ്ദേഹത്തിനെതിരെ ലഭിച്ച പരാതികളെത്തുടര്‍ന്നാണെന്ന ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന പച്ചക്കള്ളമാണെന്ന് വിവരവകാശ നിയമപ്രകാരം ലഭിച്ച വിവരങ്ങള്‍ വ്യക്തമാക്കുന്നു.

ജേക്കബ് തോമസിനെ ആദ്യം വിജിലന്‍സ് ഡിപ്പാര്‍ട്ടുമെന്റില്‍നിന്നും പിന്നീട് ഫയര്‍ ആന്റ് റസ്‌ക്യൂ ഡിപ്പാര്‍ട്ടുമെന്റില്‍നിന്നുമാണ് മാറ്റിയത്. ഫയര്‍ ആന്റ് റസ്‌ക്യൂ ഡിപ്പാര്‍ട്ടുമെന്റിലിരുന്നപ്പോള്‍ അദ്ദേഹം ബഹുനിലക്കെട്ടിടങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതാണ് ഫഌറ്റ് ലോബിയെയും അവര്‍ ചരടുവലിക്കുന്നതനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഉമ്മന്‍ചാണ്ടിയെയും പ്രകോപിപ്പിച്ചത്. ജേക്കബ് തോമസ് ഫയര്‍ ആന്റ് റെസ്‌ക്യൂ ഫോഴ്‌സില്‍ നിന്നും സ്ഥലംമാറ്റപ്പെട്ടത് അദ്ദേഹം സുരക്ഷാനിയമങ്ങള്‍ ശക്തമാക്കിയതിനാലും ക്വാറി ഉടമകള്‍ സ്‌ഫോടകവസ്തുക്കള്‍ ശേഖരിച്ചതിനെതിരെ നടപടി എടുത്തപ്പോഴുമാണ്.

അനധികൃതമായി അന്‍പത് ബഹുനില കെട്ടിടങ്ങള്‍ പണിയാനുള്ള അപേക്ഷകള്‍ ജേക്കബ് തോമസ് നിരസിച്ചിരുന്നു. ജേക്കബ് തോമസിനെ മാറ്റാനുള്ള ഉമ്മന്‍ചാണ്ടിയുടെ തീരുമാനം ജനങ്ങള്‍ക്ക് തെറ്റായ സന്ദേശം നല്‍കുമെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍ പറഞ്ഞിരുന്നു. സര്‍ക്കാര്‍ അഴിമതിനിറഞ്ഞതാണെന്ന പ്രതിഛായ ഇത് പരത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിട്ടും മുഖ്യമന്ത്രി അത് മുഖവിലക്കെടുത്തില്ല.

നിസ്സാരമായ കാരണങ്ങള്‍ കാണിച്ചാണ് ജേക്കബ് തോമസിനെ മാറ്റിയത്. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഒരു സ്ത്രീ ബോധരഹിതയായപ്പോള്‍ അവരെ ആശുപത്രിയിലെത്തിച്ചില്ല എന്നും കണ്ണൂരില്‍ ഒരു മരം റോഡിന് കുറുകെ വീണ് ഗതാഗതം തടസ്സപ്പെടുത്തിയത് മാറ്റിയില്ലെന്നുമായിരുന്നു സര്‍ക്കാരിന്റെ കണ്ടുപിടുത്തം. വിജിലന്‍സില്‍നിന്നും ജേക്കബ് തോമസിനെ മാറ്റിയത് ധനമന്ത്രി കെ.എം.മാണിക്കെതിരെയുള്ള ബാര്‍ കോഴ കേസ് അന്വേഷിക്കാന്‍ തുടങ്ങിയപ്പോഴാണ്.

ജേക്കബ് തോമസ് തന്നെ പറഞ്ഞിട്ടുണ്ട് അദ്ദേഹത്തിന് പല സ്ഥലങ്ങളില്‍നിന്നും ഭീഷണി ഉയര്‍ന്നിരുന്നു എന്ന്. അഴിമതിയില്‍ നീരാടുന്ന റിയല്‍ എസ്റ്റേറ്റ് രംഗം ശുദ്ധീകരിക്കാന്‍ സര്‍ക്കാര്‍ ആരെയും അനുവദിക്കില്ലെന്ന് ഈ സ്ഥലംമാറ്റം തെളിയിക്കുന്നു. പോലീസ് ആക്ട് 2011  അനുസരിച്ച് ഡിജിപി റാങ്ക് വരെയുള്ള ഉദ്യോഗസ്ഥരെ രണ്ടുകൊല്ലമെങ്കിലും ഒരു പദവിയില്‍ തുടരാന്‍ അനുവദിക്കണമെന്നുണ്ട്. ഇതും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ലംഘിച്ചു. ഇപ്പോള്‍ ജേക്കബ് തോമസിന്റെ നേരെ ഉയരുന്ന ആരോപണം അദ്ദേഹം ഡിപ്പാര്‍ട്ടുമെന്റിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചു എന്നാണ്. മാധ്യമങ്ങളോട് പറയുന്ന അഭിപ്രായങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി നേടിയിരിക്കണമത്രെ.

ഫഌറ്റ് മാഫിയയെയും സര്‍ക്കാരിനെയും പ്രകോപിപ്പിച്ച മറ്റൊരു കാര്യം ഫയര്‍ ആന്റ് റെസ്‌ക്യൂ ഡിപ്പാര്‍ട്ടുമെന്റിന് സ്‌കൈ ലിഫ്റ്റ് ഇല്ലാത്തത് രക്ഷാപ്രവര്‍ത്തനത്തിന് വിഘാതമായി നില്‍ക്കുന്നു എന്ന ജേക്കബ് തോമസിന്റെ പ്രസ്താവനയാണ്. ഈ പ്രസ്താവന സര്‍ക്കാരിനെ സ്‌കൈലിഫ്റ്റ് വാങ്ങാന്‍ നിര്‍ബന്ധിതമാക്കിയെന്നും അതുമൂലം അധിക ചെലവ് വഹിക്കേണ്ടി വന്നു എന്നുമാണ് ആക്ഷേപം! ജേക്കബ് തോമസ് ഫഌറ്റുകളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ മാത്രമല്ല ശ്രമിച്ചത്, ഷോപ്പിങ് കോംപ്ലക്‌സുകളുടെയും ആശുപത്രികളുടെയും സ്‌കൂളുകളുടെ സുരക്ഷ ഉറപ്പാക്കാനും അദ്ദേഹം ശ്രമിച്ചു.

അഴിമതികൊണ്ടുനിറഞ്ഞ കേരളഭരണത്തില്‍ സത്യസന്ധനായ ഒരു ഉദ്യോഗസ്ഥന് നിലനില്‍ക്കാനാവില്ലെന്ന് ജേക്കബ് തോമസിനോടുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേതൃത്വം നല്‍കുന്ന സര്‍ക്കാരിന്റെ പെരുമാറ്റം ഒരിക്കല്‍ക്കൂടി സ്ഥിരീകരിക്കുന്നു. അധികാരത്തില്‍ തുടരാന്‍ ആരുടെയും കാലുപിടിക്കാന്‍ തനിക്ക് ഉദ്ദേശ്യമില്ല എന്ന അദ്ദേഹത്തിന്റെ മറുപടിയും മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചു. ഇത് തെറ്റു മറച്ചുപിടിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാരിന്റെ തലയ്‌ക്കുള്ള കൊട്ടുതന്നെയാണ്. സര്‍ക്കാര്‍ സ്വയം മുഖത്ത് കരിഓയില്‍ ഒഴിച്ചതിന് തുല്യമായിപ്പോയി ജേക്കബ് തോമസെന്ന സത്യസന്ധനായ ഉദേ്യാഗസ്ഥനെ ഒരിക്കല്‍കൂടി അന്യായമായി സ്ഥലംമാറ്റിയത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

Astrology

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

Gulf

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

Ernakulam

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

India

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

സംഘടനാ മാറ്റങ്ങൾ പ്രഖ്യാപിച്ച്  ബിജെപി ദേശീയ അധ്യക്ഷൻ :  ശിവപ്രകാശിനും സൗദാൻ സിങ്ങിനും സംസ്ഥാന ചുമതലകൾ

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.