മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനെതിരെ പരമാവധി ദുഷ്പ്രചാരണം നടത്തി അന്താരാഷ്‌ട്ര തലത്തില്‍ ഇന്ത്യയ്‌ക്ക് ഒരു തീവ്രവാദ രാഷ്‌ട്ര പ്രതിച്ഛായ സൃഷ്ടിക്കാനാണ് ന്യൂനപക്ഷ ലോബികള്‍ ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിനായി വിദേശത്തുനിന്നും ഭാരതത്തിലേക്ക് മിഷണറി പ്രവര്‍ത്തനത്തിനായി ഒഴുകുന്ന കണക്കില്ലാത്ത പണത്തിന്റെയും ഇസ്ലാമിക രാജ്യങ്ങളില്‍നിന്നും പാകിസ്ഥാനില്‍നിന്നും വിഘടനവാദത്തിനും തീവ്രവാദത്തിനും ഒഴുകുന്ന പണത്തിന്റെയും പിന്‍ബലത്തില്‍ ന്യൂനപക്ഷ നിയന്ത്രിതമായ സകലമാധ്യമങ്ങളുടെയും കപടമതേതര കോണ്‍ഗ്രസുകാരുടെയും അകമഴിഞ്ഞ സഹായമാണ് ഇതിനായി ലഭിക്കുന്നത്.
മതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യങ്ങളെ പോലും (അതിപ്പോള്‍ പലസ്തീനായാലും ഇസ്രയേല്‍ ആയാലും) പിന്തുണയ്‌ക്കുന്ന ഇത്തരം മതസ്‌നേഹി മതേതരന്മാര്‍ ഇന്ത്യക്കുപുറത്ത് കീരിയും പാമ്പുമാണെങ്കിലും നരേന്ദ്രമോദിക്കെതിരെ ഇവരുടെ ഒന്നിച്ചുള്ള പോരാട്ടമാണ് നടക്കുന്നത്. വര്‍ഗീയതയുടെ പേരില്‍ പരമാവധി പ്രകോപനമുണ്ടാക്കി, ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭയവും വിദ്വേഷവും വളര്‍ത്തി ഗുജറാത്ത് കലാപം പോലെയൊന്ന് സ്രിഷ്ടിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവരെന്ന് എല്ലാ ദേശസ്‌നേഹികളും തിരിച്ചറിയണം. എത്ര പ്രകോപനങ്ങള്‍ ഉണ്ടായാലും അവരുടെ ലക്ഷ്യം ഇതാണെന്ന് തിരിച്ചറിഞ്ഞ് സംയമനം പാലിക്കുക.
















