ബെര്‍ലിന്‍: ഭാരതവംശജനായ അശോക് ശ്രീധരന്‍ ജര്‍മ്മന്‍ നഗരമായ ബോണിലെ മേയറായി ചുമതലയേറ്റു. ജര്‍മനിയുടെ മുന്‍തലസ്ഥാനവും സാമ്പത്തിക നഗരവും യുഎന്‍ സ്ഥാപനങ്ങളുടെ യുറോപ്യന്‍ ഹബുമാണ് ബോണ്‍.
ശ്രീധരന്റെ പിതാവ് ഭാരതീയനും അമ്മ ജര്‍മ്മന്‍കാരിയുമാണ്. സത്യപ്രതിജ്ഞാ ചടങ്ങില്‍ കൗണ്‍സിലര്‍മാരും നാട്ടുകാരും പങ്കെടുത്തു. ഒരു ഭാരതവംശജന്‍ ഇതാദ്യമായാണ് ബോണില്‍ മേയറാകുന്നത്. ജര്‍മ്മന്‍ ചാന്‍സലര്‍ എയ്ഞ്ചല മെര്‍ക്കലയുടെ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന്റെ സ്ഥാനാര്‍ത്ഥിയായിരുന്നു ശ്രീധരന്‍.















