ബൊഗോട്ട: കൊളംബിയന്‍ തലസ്ഥാനമായ ബൊഗോട്ടയില്‍ ചെറുവിമാനം തകര്‍ന്ന് നാല് പേര്‍ മരിച്ചു. പൈലറ്റും മൂന്ന് യാത്രക്കാരുമാണ് അപകടത്തില്‍ മരിച്ചത്. വിമാനം തകര്‍ന്നു വീണ സ്ഥലത്തുണ്ടായിരുന്ന 12 പേര്‍ക്ക് പരുക്കറ്റു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബൊഗോട്ടയിലെ എല്‍ ഡൊറാഡോ വിമാനത്താവളത്തില്‍ നിന്ന് ടേക്ക് ഓഫ് ചെയ്ത് മിനിറ്റുകള്‍ക്കകം തകര്‍ന്നു വീഴുകയായിരുന്നു. ബൊഗോട്ടയിലെ ജനവാസ മേഖലയിലാണ് വിമാനം തകര്‍ന്നു വീണത്.
വിമാനം തകര്‍ന്ന് വീണ പ്രദേശത്തെ ഒരു ബേക്കറി കെട്ടിടം തകര്‍ന്നു. മൂന്ന് മാസത്തിനിടെ കൊളംബിയയില്‍ തകര്‍ന്നു വീഴുന്ന മൂന്നാമത്തെ ചെറു വിമാനമാണിത്.















