Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

നൂതന സാങ്കേതിക വിദ്യയുമായി ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2015, 10:29 pm IST
inKottayam

പാലാ: സെന്റ് തോമസ് കോളേജിലെ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ മേല്‍ക്കൂര നിര്‍മ്മാണം പൂര്‍ത്തിയാകുന്നു. ആധുനിക നിര്‍മ്മാണ സാമഗ്രികളുടെ സഹായത്തോടെയാണ് 20000 ചതുരശ്ര അടിയിലേറെ വലുപ്പമുള്ള പടുകൂറ്റന്‍ മേല്‍ക്കൂര നിര്‍മ്മിക്കുന്നത്.

കേരളത്തിലെ ഏറ്റവും വലുപ്പമുള്ള സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് മേല്‍ക്കൂരയെന്ന് അവകാശപ്പെടുന്ന ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നത് കൊച്ചിയില്‍ നിന്നെത്തിയ കമ്പനിയാണ്. ഏറ്റവും പുതുമയുള്ള നിര്‍മ്മാണ ശൈലിയാണ് കോംപ്ലക്‌സിനായി ഉപയോഗപ്പെടുത്തിയിരിക്കുന്നത്. ഷീറ്റുകള്‍ പാകുന്നതിനായി ഇരുമ്പ് കമ്പികളോ, മറ്റ് സംവിധാനങ്ങളോ ആവശ്യമില്ല. ഓവല്‍ രീതിയിലുള്ള ഷീറ്റുകള്‍ നേരിട്ട് ഭിത്തിയില്‍ ബോള്‍ട്ടുകള്‍ ഉപയോഗിച്ച് ബന്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ബൂഷന്‍ കമ്പനി നിര്‍മ്മിക്കുന്ന അലുമിനിയവും സ്റ്റീലും ചേര്‍ത്ത് നിര്‍മ്മിക്കുന്ന ഗാല്‍വാലിയം തകിടുകള്‍ ഷീറ്റ് രൂപത്തിലാക്കിയാണ് പാകുന്നത്. റോള്‍ രൂപത്തിലുള്ള ഷീറ്റിനെ വാഹനത്തിലെ യന്ത്രസാമഗ്രിയുടെ സഹായത്തോടെ ഓവല്‍ രൂപത്തിലുള്ള ഷീറ്റാക്കി മാറ്റും. ഒരു ഷീറ്റിന് 29 മീറ്റര്‍ നീളമുണ്ട്. ഇത്തരം മൂന്ന് ഷീറ്റുകള്‍ ചേര്‍ത്ത് മറ്റൊരു പഞ്ചിംഗ് സംവിധാനം ഉപയോഗിച്ച് വലിയഷീറ്റായി മാറ്റും. പിന്നീട് കൂറ്റന്‍ ക്രെയിന്‍ ഉപയോഗിച്ച് നിലത്തുനിന്നും 76 അടി ഉയരത്തിലുള്ള കോംപ്ലക്‌സിന്റെ മുകളിലെത്തിച്ച് 100 അടി വീതിയിലുള്ള ഭിത്തികളില്‍ ഉറപ്പിക്കും.

ഇരുമ്പ് കേഡറുകളോ, ഷീറ്റുകള്‍ക്ക് നട്ടുബോള്‍ട്ടുകളോ ആവശ്യമില്ല എന്നതാണ് ഈ ശൈലിയുടെ പ്രത്യേകത. ഒരാഴ്ച കൊണ്ട് റൂഫിംഗ് ജോലികള്‍ പൂര്‍ത്തീകരിക്കും. ഷീറ്റുകളില്‍ നിന്ന് ശബ്ദമുണ്ടാവില്ല, ചൂടില്ല, ഒരിക്കല്‍ സ്ഥാപിച്ചാല്‍ പിന്നീട് 35 വര്‍ഷത്തേക്കെങ്കിലും അറ്റകുറ്റപണികള്‍ ഉണ്ടാവില്ല എന്നിവയാണ് നിര്‍മ്മാണത്തിന് കമ്പനി നല്‍കുന്ന വാഗ്ദാനം.

സെന്റ് തോമസ് കോളേജിന്റെ കായികമേഖലയിലെ സംഭാവനകള്‍ മാനിച്ച് യുജിസിയുടെ സഹായത്തോടെയാണ് നിര്‍മ്മാണം നടക്കുന്നത്. നീന്തല്‍കുളം, സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് എന്നിവ ഉള്‍പ്പെടെ 8 കോടിയോളം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 11-ാം പഞ്ചവത്സര പദ്ധതിയില്‍ ഉള്‍പ്പെടുത്തി യു.ജി.സി. ഇന്‍ഡോര്‍ സ്റ്റേഡിയ നിര്‍മ്മാണത്തിന് 70 ലക്ഷം രൂപയും നീന്തല്‍ക്കുളനിര്‍മ്മാണത്തിനായി 1 കോടി രൂപയുമാണ് അനുവദിച്ചിരുന്നത്. ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ 4000 പേര്‍ക്ക് സുഗമമായി മത്സരം കാണുവാനുള്ള സൗകര്യം ഉണ്ടാകും. വോളിബോള്‍, ബാസ്‌കറ്റ്‌ബോള്‍, ബാഡ്മിന്റണ്‍ കോര്‍ട്ടുകളും ഇരിപ്പിടങ്ങളും എല്ലാവിധ വൈദ്യുത സംവിധാനങ്ങളോടും കൂടി രാപ്പകല്‍ പരിശീലന സൗകര്യമുള്ള ഇന്‍ഡോര്‍ സ്റ്റേഡിയവും അന്താരാഷ്‌ട്ര മത്സരങ്ങള്‍ സംഘടിപ്പിക്കുവാനുള്ള സജ്ജീകരണങ്ങളോടും കൂടിയ നീന്തല്‍ക്കുളമാണ് നിര്‍മ്മിക്കുന്നത്. 50 മീറ്റര്‍ നീളവും 21 മീറ്റര്‍ വീതിയുമുള്ള നീന്തല്‍ക്കുളം നിര്‍മ്മിക്കുന്നതോടുകൂടി സ്‌കൂള്‍, കോളേജ് തലത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുന്ന അക്കാദമിയും സ്ഥാപിതമാകും.

പൊതുജന പങ്കാളിത്തത്തോടെയും എം.പി. ഫണ്ട്, എം.എല്‍.എ ഫണ്ട് എന്നിവയുടെ ലഭ്യതയുടെയും സന്നദ്ധസംഘടനകളുടെയും സഹോദര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനകളുടെയും അഭ്യുദയകാംക്ഷികളുടെയും സഹകരണത്തോടെയാണ് നിര്‍മ്മാണചെലവിനുള്ള തുക കണ്ടെത്തുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

FIR മുതൽ പോസ്റ്റ്‌മോർട്ടം വരെ അട്ടിമറിക്കപ്പെട്ട പരുമല കേസ്, സംഘപരിവാർ പുലർത്തിയ സംയമനമാണ് ചെയ്തവന്റെ വീട്ടിൽ ചോരയും കണ്ണീരും വീഴ്‌ത്താഞ്ഞത്

India

കോക്രോച്ച് സമരം: ഉന്നതാധികാര അന്വേഷണ സമിതി പുനസംഘടിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

പിറന്നാള്‍ ദിനത്തില്‍ വെള്ളാപ്പള്ളി നടേശനും ഭാര്യ പ്രീതി നടേശനും ചേര്‍ന്ന് കേക്ക് മുറിക്കുന്നു
Kerala

വെള്ളാപ്പള്ളി നടേശന്‍ നവതി നിറവില്‍

Kerala

റിപ്പോർട്ടർ ടി.വി ആസ്ഥാനത്തെ എസ്.ഐ.ടി റെയ്ഡ് നിയപ്രകാരം; മാധ്യമ സ്വാതന്ത്ര്യത്തെപ്പറ്റി സിപിഎം പഠിപ്പിക്കേണ്ട: മന്ത്രി രമേശ് ചെന്നിത്തല

Kerala

ബംഗാൾ വഴി അനധികൃതമായി കണ്ണൂരിലെത്തി ജോലിചെയ്യുന്ന നാല് ബംഗ്ലാദേശി യുവതികളെക്കൂടി പോലീസ് അറസ്റ്റുചെയ്തു

പുതിയ വാര്‍ത്തകള്‍

ഷഹ്‌സാദ് ഭട്ടി നെറ്റ്‌വര്‍ക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവിന് നാളെ തിരിതെളിയും

സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് സ്ഥാപകരായ പവന്‍കുമാര്‍ ചന്ദന, നാഗാ ഭാരത് ഡാക്ക എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി

പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി; നരേന്ദ്രമോദിയും അദ്ദേഹം സ്വന്തമാക്കിയ തലമുറയും

ഇന്ന് വിശ്വകര്‍മ്മ ദിനം-ദേശീയ തൊഴിലാളി ദിനം; ഭാരതീയ തൊഴില്‍ സംസ്‌കാരവും സമകാലിക വെല്ലുവിളികളും

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.