മോദിയുടെ ഭരണത്തിന്‍ കീഴില്‍ ഭാരതം നിക്ഷേപ സൗഹൃദ രാജ്യമായിരിക്കുന്നു അതുകൊണ്ടാണ് വിദേശങ്ങളിലെ വരെ വന്‍കിട വ്യവസായികള്‍ ഇപ്പോള്‍ രാജ്യത്ത് വ്യവസായം തുടങ്ങാന്‍ വരുന്നത്. കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ തന്നെ 103000 കോടി രൂപയോളം ഭാരതത്തിലെത്തിയത് മോദി സര്‍ക്കാരിന്റെ നേട്ടമാണ്. വിദേശ നിക്ഷേപത്തിന്റെ കാര്യത്തില്‍ ചൈനയേയും അമേരിക്കയേയും പിന്തള്ളി ഭാരതം ഒന്നാമതെത്തി. ഇതുമൂലം രാജ്യത്തെ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുകയും ലക്ഷക്കണക്കിന് യുവാക്കള്‍ക്ക് തൊഴിലവസരം ഉണ്ടാകുകയും ചെയ്യും.
സതീഷ് മാരാര്‍
ഇപ്പോള്‍ എല്ലാവര്‍ക്കും മനസിലായിക്കാണും മോദിയുടെ വിദേശ സന്ദര്‍ശനത്തെപ്പറ്റി. നമ്മുടെ മുന്‍ പ്രധാനമന്ത്രിമാരൊക്കെ വിദേശരാജ്യങ്ങളില്‍പ്പോയി നമുക്ക് ഒന്നും കിട്ടാതെ തിരിച്ചുവരുന്നതു കണ്ടതുകൊണ്ടും നമുക്ക് അതൊരുശീലമായതുകൊണ്ടുമാണ് മോദിയും പോയാല്‍ അങ്ങനെ തന്നെയായിരിക്കും എന്നുപറഞ്ഞു എല്ലാവരും നമ്മുടെ പ്രധാനമന്ത്രിയെ കളിയാക്കുകയാണ്. എന്നാല്‍ വിദേശരാജ്യങ്ങളില്‍ നിന്നും നമുക്ക് പിന്തുണ കിട്ടുന്നു. അതിന് എന്തൊക്കെ നമുക്ക് ചെയ്യേണ്ടിവന്നു എന്ന് ചിന്തിച്ചുനോക്കൂ. സ്വന്തം രാജ്യത്തിരുന്ന് ഒരു കാരണവശാലും നമ്മുടെ രാജ്യത്തെ കളിയാക്കരുത്. ഭാരതം എന്റെ അമ്മയെപ്പോലെയാണെന്ന് കരുതി ഭരിക്കുന്ന, വിദേശരാജ്യങ്ങളിലെ ശ്രദ്ധ നമ്മുടെ രാജ്യത്തേക്ക് തിരിച്ചുവിട്ടതില്‍ മോദിക്ക് അഭിനന്ദനങ്ങള്‍.
ബാല
















