Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

വിമത ശബ്ദം മുന്നണികള്‍ ആശങ്കയില്‍; അവസാന അനുനയശ്രമങ്ങള്‍ തുടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2015, 08:52 pm IST
inPathanamthitta

തിരുവല്ല: തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുമ്പോള്‍ വിമതസാന്നിധ്യം മുന്നണികള്‍ക്ക് വെല്ലുവിളിയാകുന്നു.പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി നാളെ അവസാനിക്കുമ്പോള്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള അവസാന അനുനയ ശ്രമങ്ങള്‍ക്കായി പരക്കം പായുകയാണ് മുന്നണികളിലെ നേതാക്കള്‍ . ഗ്രൂപ്പ് വഴക്കും നിലവിലെ രാഷ്‌ട്രീയ സാഹചര്യങ്ങളും കീറാമുട്ടി ആയിരിക്കുന്ന സാഹചര്യത്തിലാണ് വിമത പ്രശ്‌നവും ഇരുമുന്നണികളെയും വലക്കുന്നത്. തിരുവല്ല നഗരസ’യിലും കടപ്ര ,ഇരവിപേരൂര്‍, കവിയൂര്‍ എന്നീ പഞ്ചായത്തുകളിലാണ് വിമത സാന്നിദ്ധ്യം മുന്നണികള്‍ക്ക് വെല്ലുവിളിയാകുന്നത്. തിരുവല്ല നഗരസഭയില്‍ രണ്ടിടത്താണ് വിമത സാന്നിദ്ധ്യം ഇടതുപക്ഷത്തെ വെട്ടിലാക്കിയിരിക്കുന്നത്. 39ാം വാര്‍ഡില്‍ ടൗണ്‍ മുന്‍ കൗണ്‍സിലറും വെസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗവുമായ സുരേഷ് കുമാര്‍ പാര്‍ട്ടിസ്ഥാനാര്‍ത്ഥി ജനുമാത്യുവിനെതിരെ മത്സരിക്കുമ്പോള്‍ പാലിയക്കര വാര്‍ഡില്‍ ബ്രാഞ്ച് കമ്മിറ്റി അംഗം ബാബു പള്ളി വടക്കേതിലുമാണ് വിമത സ്ഥാനാര്‍ത്ഥിയായിരിക്കുന്നത്.എം.പി.ഗോപാലകൃഷ്ണനാണ് ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. നഗരസഭയില്‍ യുഡിഎഫില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് ആശയകുഴപ്പം ഉണ്ടായിരുന്നെങ്കിലും പ്രശ്‌നം പരിഹരിക്കപ്പെട്ടുവെന്നാണ് നേതാക്കളുടെ വാദം.എന്നാല്‍ പലയിടത്തും സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നതായാണ് സൂചന. നഗരസഭക്ക് പുറമെ സമീപ പഞ്ചായത്തുകളിലും ഇരുമുന്നണികള്‍ക്കും വിമത സാന്നിധ്യം വെല്ലുവിളിയായിട്ടുണ്ട്.

കവിയൂര്‍ 6ാം വാര്‍ഡില്‍ സിപിഎം മുന്‍മെമ്പര്‍ ശാന്തമ്മരാജു എല്‍ഡിഎഫിനെതിരെയും കോണ്‍ഗ്രസ് പ്രാദേശിക നേതാവ് കെ.ടി ശശി 7ാം വാര്‍ഡില്‍ കോണ്‍ഗ്രസ് വിമതനായും രംഗത്തുണ്ട്. ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവിനെയാണ് യുഡിഎഫ് ഏഴാം വാര്‍ഡില്‍ സ്ഥാര്‍ത്ഥിയായി മത്സരരംഗത്ത് ഇറക്കിയിരിക്കുന്നത്. പഞ്ചായത്തിലെ പതിനാലാം വാര്‍ഡിലും ഇരുമുന്നണികളും വിമത ശല്യം നേരിടുന്നു. പഞ്ചായത്തിലെ ഇടത്-വലത് രഹസ്യ ബാന്ധവത്തില്‍ സീറ്റ് നിഷേധിച്ചതിനെതുടര്‍ന്നാണ് വിമതസ്ഥാനാര്‍ത്ഥികള്‍ രംഗത്ത് വന്നത്.കുറ്റൂരിലെ സ്ഥിതിയും വ്യത്യസ്ഥമല്ല.

സിപിഐ -സിപിഎം തുറന്ന പോരിലേക്കാണ് കാര്യങ്ങളെത്തിയിരിക്കുന്നത്. ഇരു പാര്‍ട്ടികളും സ്വന്തം നിലക്ക് ഇവിടെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്. ഇവിടെ നാലാംവാര്‍ഡില്‍ സിപിഐ സ്ഥാനാര്‍ത്ഥിക്കെതിരെ സിപിഎമ്മിലെ അജിയും , 11-ാം വാര്‍ഡില്‍ സിപിഎമ്മിനെതിരെ സിപിഐയിലെ സി.ടി. തോമസും രംഗത്തുണ്ട്. പഞ്ചായത്ത് ഒന്‍പതാം വാര്‍ഡില്‍ യൂത്ത്ഫ്രണ്ട് (എം)നിയോജകമണ്ഡലം പ്രസിഡന്റ് ബിനുകുരുവിളക്കെതിരെ പാര്‍ട്ടിഅംഗം ബിന്‍സി ആരാമമ്മൂട്ടില്‍ മത്സരരംഗത്തെത്തിയത് യുഡിഎഫിനും തലവേദനയായിട്ടുണ്ട് .കുറ്റൂര്‍ ബ്ലോക്ക് ഡിവിഷനില്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥി ഗോപി ദാസിനെതിരെ സിപിഐയിലെ രാജു,രാജേന്ദ്രന്‍ വെണ്‍പാല എന്നിവര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. ഇവര്‍ രണ്ടുപേര്‍ തമ്മിലുള്ള തര്‍ക്കത്തിന്റെ ‘ഭാഗമാണ് രണ്ടുപേരും സ്ഥാനാര്‍ത്ഥിയായി എത്തിയത്.

കടപ്രയില്‍ അധികാര മോഹങ്ങളുമായി വീണ്ടുമെത്തുന്ന ഇടതിന് വിമതസാന്നിദ്ധ്യം ഇപ്പോള്‍ തന്നെ തലവേദനയായിട്ടുണ്ട്. പാര്‍ട്ടി കോട്ടയായിരുന്ന പരുമലയില്‍ നിലവിലെ ലോക്കല്‍ കമ്മറ്റി അംഗം പ്രഭാകരന്‍ നായര്‍ ഏഴാം വാര്‍ഡില്‍ വിമതസ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു.ഔദ്യോഗിക സ്ഥാനാര്‍ത്ഥി മണിയമ്മ കൊച്ചുകുട്ടനെതിരെയാണ് ഇദ്ദേഹം മത്സര രംഗത്തുള്ളത്.നാലാം വാര്‍ഡ് ജനതാദള്ളിന് കൊടുത്തിരുന്നെങ്കിലും ഔദ്യോഗിക സ്ഥാനാര്‍ത്ഥി സാലിതോമസിനെതിരെ സിപിഎം പ്രാദേശിക നേതാവിന്റെ ‘ഭാര്യ രമണിയും മത്സരരംഗത്തുണ്ട്. പുളിക്കിഴ് ,ആനിക്കാട് ബ്ലോക്ക് ഡിവിഷനുകളിലും യൂഡിഎഫിനെതിരെ വിമത സാന്നിധ്യമുണ്ട്.പുളിക്കീഴ് ബ്ലോക്ക് കൊമ്പങ്കരി ഡിവിഷനില്‍ മുന്‍ ബ്ലോക്ക് പ്രസിഡന്റ് കോണ്‍ഗ്രസ്സിലെ ജോളി ഈപ്പനെതിരെ മഹിളാകോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജോളി ജോര്‍ജ് വിമതയായി മത്സരിക്കുന്നത്. .നിരണം പഞ്ചായത്ത് 10ാം വാര്‍ഡില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കെതിരെ മുന്‍ മെമ്പര്‍ അലക്‌സ് പുത്തൂപ്പള്ളിയും പത്രിക നല്‍കിയിട്ടുണ്ട്. .നാമനിര്‍ദ്ദേശ പത്രിക പിന്‍ വലിക്കാനുള്ള അവസാന തീയതി നാളെ അവസാനിക്കാനിരിക്കെ തിരക്കിട്ട ചര്‍ച്ചയിലാണ് മുന്നണി നേതാക്കള്‍. രാത്രി വൈകിയും പലകേന്ദ്രങ്ങളിലും ഇതുസബന്ധിച്ച ഒത്തുതീര്‍പ്പുചര്‍ച്ചകള്‍ നേതാക്കള്‍ നടത്തിയതായാണ് സൂചന.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പെല്ലറ്റ് ഗൺ ആക്രമണം; എഫ്‌ഐആർ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി പോലീസ് സ്റ്റേഷനിൽ, ഒപ്പം പരിക്കേറ്റതായി ആരോപിക്കുന്ന വിദ്യാർത്ഥിയും

India

‘ശ്രീ രാം മന്ദിർ അയോദ്ധ്യ പ്രസാദ്’; രാമക്ഷേത്രത്തിലേതെന്ന പേരിൽ പ്രസാദ വിൽപ്പന, ആമസോണിന് ഒരുലക്ഷം രൂപ പിഴ

Kerala

മലപ്പുറത്ത് ഓണാഘോഷത്തിനിടെ വിദ്യാർത്ഥികളിൽ നിന്നും എംഡിഎംഎ പിടികൂടി, വളാഞ്ചേരിയിലും ലഹരിവേട്ട, മൂന്നു പേർ പിടിയിൽ

India

തമിഴ്നാട് രാഷ്‌ട്രീയത്തിൽ വൻ ട്വിസ്റ്റ്! ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം

India

ജ്വല്ലറിയിൽ വൻ മോഷണം: പർദ്ദ ധരിച്ചെത്തിയ വ്യക്തികൾ ആഭരണശാലയിൽ നിന്നും രണ്ട് കോടി രൂപയുടെ സ്വർണം കവർന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

“കാണണോ, നിന്നെ ഞാൻ പൂട്ടിക്കും…”; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി

നിശ്ചയിച്ച വിവാഹം മുടങ്ങിയതിനെ തുടർന്ന്, അബുദാബിയിലെത്തി പ്രതിശ്രുത വരനെ കണ്ട ഐ.ടി. ഉദ്യോഗസ്ഥ പിറ്റേന്ന് ആലപ്പുഴയിലെ വീട്ടിൽ മരിച്ച നിലയിൽ

കരുവാറ്റ കൊലപാതകം: മോഷണമുതൽ വിൽക്കാൻ സഹായിച്ച കൊല്ലം സ്വദേശിയെ മാപ്പു സാക്ഷിയാക്കും

സമുദ്രസുരക്ഷാ മേഖലയിലെ സഹകരണം; ഭാരതവും ജപ്പാനും ധാരണാപത്രത്തില്‍ ഒപ്പുവച്ചു

വയോധികന്റെ കൊലപാതകം; പ്രതികളുടെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും

ജനസംഖ്യാ അസന്തുലിതാവസ്ഥ: കേരളത്തിന്റെ ഭാവിയും ആശങ്കകളും

കൊച്ചിയിൽ നിന്നും കാണാതായ 13 വയസുകാരി നക്സലുകളുള്ള ഒഡീഷയിലെ കാടിനുള്ളിലെ വീട്ടിൽ! അതിസാഹസികമായി രക്ഷപ്പെടുത്തി കേരള പോലീസ്

മാസപ്പടിയില്‍ ഹവാലയും, മരുമകനും കുടുങ്ങുന്നു

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍-2: സുരക്ഷ പൊതുചര്‍ച്ചയാകണം

സ്വർണഖനി തകർന്നുവീണ് നൂറിലേറെ പേർ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.