Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സിപിഎം സ്ഥാനാര്‍ത്ഥി നിര്‍ണയം: എല്‍ഡിഎഫില്‍ മുറുമുറുപ്പ്: കോണ്‍ഗ്രസ്സില്‍ തമ്മിലടി തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2015, 06:54 pm IST
in Kannur

തലശ്ശേരി: സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ നടപടിക്ക് വിധേയരായി മാറ്റി നിര്‍ത്തിയ ബിജെപിക്കാരായ പൊയിലൂരിലെ ഒ.കെ.വാസുവിനെയും ചെറിവാഞ്ചേരിയിലെ എ.അശോകനെയും എന്‍ഡിഎഫുകാരനായ ഫസല്‍ കൊലക്കേസില്‍ പ്രതികളായ കാരായി രാജനെയും കാരായി ചന്ദ്രശേഖരനെയും സ്ഥാനാര്‍ത്ഥികളാക്കുന്നതില്‍ സിപീഎമ്മിനകത്തും ഇടതുപക്ഷ മുന്നണിയിലെ ഘടകകക്ഷികള്‍ക്കിടയിലും അതൃപ്തിയേറി വരുന്നതായി സൂചന. ബിജെപിക്കകത്ത് നിന്നുകൊണ്ട് വിഭാഗീയ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയതിനാലാണ് വാസുവിനെയും അശോകനെയും സംഘടനാ ചുമതലകളില്‍ നിന്നും അകറ്റി നിര്‍ത്തിയത്. തിരിച്ചു വിളിക്കുമെന്ന് കരുതി ഗേറ്റിന് പുറത്ത് ഏറെനാള്‍ കാത്തിരുന്നെങ്കിലും അകത്തു കയറ്റാതെ വന്നപ്പോഴാണ് ഇരുവരും സിപിഎമ്മില്‍ ചേക്കേറാന്‍ തീരുമാനിച്ചത്. കമ്മ്യൂണിസത്തെക്കുറിച്ചോ മാര്‍ക്‌സിസത്തെക്കുറിച്ചോ പിണറായിയുടെ ഭാഷയില്‍ ഒരു ചുക്കും ചുണ്ണാമ്പും അറിയാത്ത ഇരുവര്‍ക്കും കര്‍ഷക സംഘത്തിന്റെ ഭാരവാഹിത്വം നല്‍കിയാണ് നാടുനീളെ ബിജെപിക്കും ആര്‍എസ്എസിനുമെതിരെ കള്ളപ്രചരണങ്ങള്‍ക്കായി ഇവരെ സിപിഎം നേതൃത്വം എഴുന്നള്ളിച്ച് നടത്തിയത്. പല സിപിഎം നേതാക്കളെയും നോക്കുകുത്തിയാക്കി മാറ്റിയാണ് ഒരുകാലത്ത് കമ്മ്യൂണിസ്റ്റുകാരെ പരിഹസിച്ചു നടന്ന വാസുവിനെയും അശോകനെയും ഇപ്പോള്‍ സ്ഥാനാര്‍ത്ഥികളാക്കാന്‍ തീരുമാനിച്ചത്. മനസ്സാക്ഷിയുള്ള ഒരു കമ്മ്യൂണിസ്റ്റുകാരനും ഇക്കൂട്ടര്‍ക്കുവേണ്ടി വോട്ടു ചെയ്യാന്‍ കഴിയില്ലെന്ന നഗ്നസത്യം തിരിച്ചറിയാന്‍ പോലും സിപിഎം നേതൃത്വം തയ്യാറാവുന്നില്ല. ഇതിലാണ് അണികളുടെ വികാരം അതൃപ്തിയായി നിലനില്‍ക്കുന്നത്. ചരിത്രപരമായ വിഡ്ഡിത്തമാണ് ഇതെന്നാണ് പഴയകാല കമ്മ്യൂണിസ്റ്റുകാരുടെ മനോഗതം.

എന്‍ഡിഎഫ് പ്രവര്‍ത്തകനായ കോടിയേരിയിലെ മുഹമ്മദ് ഫസലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളായ കാരായിമാരെ സ്ഥാനാര്‍ത്ഥികളാക്കിയാല്‍ ഇന്നലെ വരെ സിപിഎമ്മിനോടും എല്‍ഡിഎഫിനോടും ഒപ്പം നിന്ന മുസ്ലീം മതവിഭാഗത്തിന്റെ വോട്ടില്‍ വലിയ തോതില്‍ വിള്ളല്‍ സൃഷ്ടിക്കപ്പെടുമെന്നാണ് സഖാക്കള്‍ വിശ്വസിക്കുന്നത്. ഇത് കാരായിമാര്‍ മത്സരിക്കുന്ന മേഖലകളില്‍ മാത്രമല്ല, തലശ്ശേരി മുനിസിപ്പാലിറ്റിയിലും കണ്ണൂര്‍ ജില്ലയില്‍ മുഴുവന്‍ മുസ്ലീം വോട്ടുകള്‍ നഷ്ടപ്പെടാനിടയാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. പെരുന്നാളിന്റെ തലേദിവസം ഫസലിനെ കൊലപ്പെടുത്തിക്കൊണ്ട് സംഭവം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ച് വര്‍ഗ്ഗീയ കലാപം സൃഷ്ടിക്കാനായിരുന്നു കാരായിമാരുടെ നേതൃത്വത്തില്‍ ശ്രമം നടന്നതെന്ന് ഉറച്ചു വിശ്വസിക്കുന്നവരാണ് മുസ്ലീം സമുദായം. അതാകട്ടെ പകല്‍വെളിച്ചം പോലെ തെളിഞ്ഞിട്ടുള്ള കാര്യവുമാണ്. ആര്‍എസ്എസിന്റെ പേര് പറഞ്ഞ് മുസ്ലീം സമുദായത്തെയാകെ ചൊല്‍പ്പടിക്ക് നിര്‍ത്താനുള്ള നീക്കമാണ് ഫസലിന്റെ കൊലപാതകത്തിലൂടെ സിപിഎം നടപ്പിലാക്കിയത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുകയും ഗൂഡാലോചന നടത്തുകയും ചെയ്തവര്‍ക്ക് തന്നെ വോട്ടു ചെയ്ത് വിജയിപ്പിക്കുക എന്നത് ആത്മഹത്യാപരവും മനസ്സാക്ഷിയോടുള്ള വഞ്ചനയുമാണെന്ന് സഖാക്കളായ മുസ്ലീങ്ങള്‍ വിശ്വസിക്കുന്നു. കര്‍ഷകന്റെയും കര്‍ഷകത്തൊഴിലാളികളുടെയും പാവപ്പെട്ടവന്റെയും പട്ടിണിക്കാരന്റെയും ആശാകേന്ദ്രമെന്ന് പറഞ്ഞ് കെട്ടിപ്പൊക്കിയ പ്രസ്ഥാനത്തെ ഏതാനും സീറ്റുകള്‍ നേടാനും അധികാരത്തിന്റെ സുഖം നുണയാനുമായി ആദര്‍ശരഹിതമാക്കുന്നത് അപകടകരമായിരിക്കുമെന്നാണ് ഇടതുമുന്നണിയിലെ ഘടക കക്ഷികള്‍ രഹസ്യമായി പറയുന്നത്.

യുഡിഎഫ് സ്ഥിതിയും വിഭിന്നമല്ല. അധികാരക്കൊതി പൂണ്ട കോണ്‍ഗ്രസ്സുകാര്‍ തലശ്ശേരിയില്‍ നാമനിര്‍ദ്ദേശപത്രിക നല്‍കുന്നതിന് മുമ്പുതന്നെ തമ്മിലടി തുടങ്ങിക്കഴിഞ്ഞു. അതിന്റെ പ്രഥമ ലക്ഷണമാണ് കഴിഞ്ഞദിവസം നട്ടുച്ച നേരത്ത് തലശ്ശേരി ബാലം വാര്‍ഡില്‍ നടന്നത്. അവിടെ എം.പി.അരവിന്ദാക്ഷനെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇത് അംഗീകരിക്കില്ലെന്ന് പറഞ്ഞ് ഒപ്പുശേഖരണം നടത്തിയ നെട്ടൂരിലെ വണ്ണത്താന്‍ വീട്ടില്‍ വിനോദ് എന്ന ബാബുവിനെ അരവിന്ദാക്ഷന്റെ ഗ്രൂപ്പുകാര്‍ ക്രൂരമായി മര്‍ദ്ദിക്കുകയായികുന്നു. മര്‍ദ്ദനത്തില്‍ സാരമായി പരിക്കേറ്റ ഇയാളെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് അടുത്തിരിക്കേ എല്‍ഡിഎഫിനും യുഡിഎഎഫിലും തമ്മിലടി രൂക്ഷമാകുന്നു എന്നതാണ് വസ്തുത.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ നിർഭയമായി പ്രവർത്തിക്കൂ, ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കും ‘ ; പെല്ലറ്റ് തോക്ക് വിവാദത്തിനിടയിൽ ശക്തമായ സന്ദേശവുമായി സിആർപിഎഫ് ഡിജി ഗ്യാനേന്ദ്ര

Kerala

വി കുഞ്ഞികൃഷ്ണന്‍ എംഎല്‍എയുടെ തെരഞ്ഞെടുപ്പ് ജയം റദ്ദാക്കണം : ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി മുന്‍ എം എല്‍ എ ടി ഐ മധുസൂധനന്‍

News

ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കൽ മരവിപ്പിച്ചുകൊണ്ട് കോടതി പറഞ്ഞു, ഇത് ഇന്ത്യയാണ്…

Entertainment

മോദി, ഭ​ഗവാൻ വിഷ്ണുവിന്റെ അവതാരം! എനിക്ക് അദ്ദേഹത്തിന്റെ കാല് കഴുകി വെള്ളം കുടിക്കണമെന്നുണ്ട്’; നടൻ

News

വന്ദേമാതരം: ഇനി രാഷ്‌ട്രപതി ഒപ്പുവയ്‌ക്കുന്നതോടെ നിയമമാകും

പുതിയ വാര്‍ത്തകള്‍

6 മില്യൺ കാഴ്ചക്കാരുമായി ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ

പിഎസ്‌സി പരീക്ഷയിൽ നടന്നത് ആസൂത്രിത അട്ടിമറി; ഇടത് അനുകൂലിയെ റാങ്ക് പട്ടികയിൽ ഒന്നാമതെത്തിക്കാൻ നടന്ന ഗൂഢാലോചന

റബ്ബർ മേഖലയ്‌ക്ക് പുതിയ പ്രതീക്ഷ; ബോർഡ് ചെയർമാൻ എൻ. ഹരിയെ അഭിനന്ദിച്ച് ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത

ഓണം പ്രത്യേക ട്രെയിന്‍ സര്‍വീസ്; ഹുബ്ലി – കോട്ടയം സ്പെഷ്യല്‍ ട്രെയിനുകളുടെ റിസര്‍വേഷന്‍ ആരംഭിച്ചു

കേരളത്തനിമയുടെ വീണ്ടെടുപ്പിന് ബാലഗോകുലത്തിന്റെ മലയാള പഞ്ചാംഗം

ഗുരുവായൂരിലെ കോടതി വിളക്ക് നിരോധിക്കാനാവില്ല; ചടങ്ങിന് മറ്റൊരു പേര് നിർദേശിക്കാൻ ഹൈക്കോടതി ഉത്തരവ്

അസാധാരണ സാഹചര്യങ്ങളിൽ പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിക്കാം; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

രാമായണ ട്രെയിലർ പുറത്ത്;രാമനായി രൺബീർ, അമ്പരപ്പിച്ച് യഷിന്റെ രാവണൻ

ഭൗമ ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു

വിനയന്റെ വമ്പൻ ഫാന്റസി ത്രില്ലറിൽ നായകനായി സാഗർ സൂര്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.