കണ്ണൂര്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ ആയുധ നിയമ ചട്ടങ്ങളില്‍ ജില്ലാ കലക്ടര്‍ താല്‍ക്കാലികമായി ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം അവസാനിക്കുന്നതുവരെ ജില്ലയില്‍ ഒരു വിധത്തിലുമുള്ള ആയുധ ലൈസന്‍സുകളും അനുവദിക്കുന്നതല്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തീയതി മുതല്‍ പെരുമാറ്റച്ചട്ടം അവസാനിക്കുന്ന തീയതി വരെ ലൈസന്‍സുള്ള ആയുധങ്ങള്‍ കൊണ്ട് നടക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും നിരോധിച്ചു. എല്ലാ ആയുധ ഉടമകളും അവരുടെ കൈവശമുള്ള ആയുധങ്ങള്‍ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍ 3 ദിവസത്തിനകം എത്തിക്കേണ്ടതാണ്. ഈ കാലയളവില്‍ പൊലീസ് ആധികൃതര്‍ ജില്ലയില്‍ വെടിക്കോപ്പ് ഉല്പന്നങ്ങളും ലൈന്‍സന്‍സ് ഇല്ലാത്ത ആയുധങ്ങളും കണ്ടു പിടിക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കേണ്ടതാണ്. സംസ്ഥാന അന്തര്‍ സസ്ഥാന വാഹനങ്ങളിലൂടെ ജില്ലയില്‍ ഉണ്ടായേക്കാവുന്ന അനധികൃത ആയുധ വൈടിക്കോപ്പ് സാധനങ്ങളുടെ കള്ളക്കടത്ത് കണ്ടുപിടിക്കുന്നതിനുള്ള ശ്രമം ഊര്‍ജ്ജിതപ്പെടുത്തണമെന്നും നടപടികളില്‍ വീഴ്ചവരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും അറിയിപ്പില്‍ വ്യക്തമാക്കി.
















