Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വാരാണസിയില്‍ വര്‍ഗ്ഗീയ കലാപം ആസൂത്രണം ചെയ്ത കോണ്‍. എംഎല്‍എ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2015, 10:54 pm IST
in India

വാരാണസി: പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയില്‍ വര്‍ഗ്ഗീയ കലാപമുണ്ടാക്കാന്‍ പ്രവര്‍ത്തിച്ചതിന് കോണ്‍ഗ്രസ് എംഎല്‍എ അജയ് റായിയെ യുപി പോലീസ് അറസ്റ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരേ പാര്‍ലമെന്റ്‌തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ദയനീയമായി പരാജയപ്പെട്ട അജയ്‌റായ്, സന്യാസിമാര്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടയിലാണ് വാരാണസിയില്‍ കലാപത്തിനു ശ്രമിച്ചത്. യുപി പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. ഗണേശ വിഗ്രഹ നിമജ്ജനം തടഞ്ഞതിനെതിരേയാണ് സന്യാസിമാര്‍ പ്രതിഷേധിച്ചത്.

സപ്തംബര്‍ 21-ന് ഗണേശ വിഗ്രഹം ഗംഗയില്‍ നിമജ്ജനം ചെയ്യുന്നതിന് യുപി സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. ഇതിനെതിരേ കഴിഞ്ഞ കുറേ ദിവസങ്ങളായി ധര്‍ണ്ണയും സമരവും നടക്കുകയായിരുന്നു. തിങ്കളാഴ്ച സന്യാസിമാരുടെ പ്രതിഷേധ ദിനമായിരുന്നു. ഇതിനിടെയാണ് കല്ലേറും ആക്രമണവുമായി കലാപത്തിന് കോണ്‍ഗ്രസ് നേതാക്കള്‍ ആസൂത്രിതമായി പദ്ധതി നടപ്പാക്കിയത്. ഹിന്ദു-മുസ്ലിം ഏറ്റുമുട്ടലാക്കി മാറ്റി വാരാണസിയില്‍ വര്‍ഗ്ഗീയ കലാപമുണ്ടാക്കുകയായിരുന്നു പദ്ധതിയെന്ന് പോലീസ് വിലയിരുത്തി.

തിങ്കളാഴ്ചത്തെ അക്രമ പരമ്പരകള്‍ക്കു ശേഷം സ്ഥലം എംഎല്‍എ കൂടിയായ അജയ് റായ് ന്യൂദല്‍ഹിയില്‍ കോണ്‍ഗ്രസ് നേതാക്കളെ കാണാന്‍ പോയിരുന്നു. ന്യൂദല്‍ഹിയില്‍നിന്ന് ഇന്നലെ വൈകിട്ട് ബാബാത്പൂര്‍ ലാല്‍ ബഹാദൂര്‍ ശാസ്ത്രി വിമാനത്താവളത്തില്‍ ഇറങ്ങിപ്പോഴാണ് യുപി പോലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസത്തെ കലാപത്തില്‍ എംഎല്‍എയ്‌ക്കുള്ള പങ്കിന്റെ അടിസ്ഥാനത്തിലാണ് അറസ്‌റ്റെന്ന് വാരാണസി ജില്ലാ മജിസ്‌ട്രേറ്റ് രാജ്മണി യാദവ് പറഞ്ഞു.

അറസ്റ്റിലായ അജയ് റായിയെ പോലീസ് അജ്ഞാതകേന്ദ്രത്തില്‍ കൊണ്ടുപോയെന്നും എവിടെയാണെന്നറിയാനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്നും കോണ്‍ഗ്രസ് ജില്ലാ അദ്ധ്യക്ഷന്‍ പ്രജാനാഥ് ശര്‍മ്മ കുറ്റപ്പെടുത്തി.

അജയ് റായിക്കും മറ്റ് 105 പേര്‍ക്കുമെതിരേ കേസെടുത്തിട്ടുണ്ടെന്നും ഇവരെയെല്ലാം പിടികൂടുമെന്നും പോലീസ് സൂപ്രണ്ട് ആകാശ് കുല്‍ഹാരി പറഞ്ഞു. 56 പേര്‍ പിടിയിലായിട്ടുണ്ട്.

ഗോഡോവ്‌ലിയ എന്ന സ്ഥലത്താണ് കഴിഞ്ഞ ദിവസം ഗണേശ വിഗ്രഹ നിമജ്ജനത്തെ ചൊല്ലി തര്‍ക്കവും പിന്നീട് സംഘട്ടനവും കലാപവും ഉണ്ടായത്. സംഭവത്തില്‍ 25 പേര്‍ക്ക് പരിക്കേറ്റിരുന്നു. എട്ടു പോലീസുകാര്‍ക്കു പരിക്കുണ്ടായി. കല്ലേറില്‍ ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. നാലു പോലീസ് വാഹനങ്ങള്‍ തീവെച്ചു നശിപ്പിച്ചു. പത്തോളം മോട്ടോര്‍ ബൈക്കുകളും കടകളും അഗ്‌നിക്കിരയാക്കിയിരുന്നു. പെട്രോള്‍ ബോംബുവരെ ആക്രമണത്തിനുപയോഗിച്ചു.

പാഴായ ശ്രമം; രാജ്യവ്യാപകമായ പദ്ധതി

ന്യൂദല്‍ഹി: വാരാണസിയില്‍ കോണ്‍ഗ്രസ് നടത്തിയത് ആസൂത്രിത പദ്ധതിയാണെന്നു വ്യക്തമായി. യുപി മുഖ്യമന്ത്രി അഖിലേഷ് യാദവിനു കിട്ടിയ രഹസ്യാന്വേഷണ വിവരങ്ങളും കേന്ദ്ര സര്‍ക്കാരിനു ലഭ്യമായ വിവരങ്ങളും അനുസരിച്ചാണ് കോണ്‍ഗ്രസ് എംഎല്‍എ അജയ് റായിലെ അറസ്റ്റു ചെയ്തത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലത്തില്‍ ഒരു വര്‍ഗ്ഗീയ കലാപം നടത്തുകയായിരുന്നു ഉദ്ദേശ്യം. ബിജെപി അധികാരത്തിലെത്തിയാല്‍ രാജ്യമെമ്പാടും വര്‍ഗ്ഗീയ കലാപമുണ്ടാകുമെന്ന പ്രചാരണം നടത്തുകയും അതിനു വഴിമരുന്നിടുകയുമാണ് കോണ്‍ഗ്രസിലെ ചിലരുടെ പദ്ധതി. യുപിയിലെ ദാദ്രിയില്‍ ആള്‍ക്കൂട്ടം ആളെ കൊലപ്പെടുത്തി അതിനു ഗോവധവുമായി ബന്ധം പ്രചരിപ്പിക്കുന്നതും ഇതിന്റെ ഭാഗമാണെന്നാണ് അഖിലേഷ് യാദവിനു കിട്ടിയിരിക്കുന്ന റിപ്പോര്‍ട്ട്. രാജ്യവ്യാപകമായി ഇത്തരം അസ്വസ്ഥതകള്‍ക്ക് കോണ്‍ഗ്രസിലെയും ഏതാനും പ്രതിപക്ഷ കക്ഷികളിലേയും ചില നേതാക്കള്‍ ചേര്‍ന്ന് പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ടെന്നാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ചുള്ള നാലാമത് സിസിഎസ് യോഗത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി: ഊർജ്ജം, വളം, പൗര സുരക്ഷാ നടപടികൾ അവലോകനം ചെയ്തു

India

എന്റെ മൈക്ക് ഓഫ് ചെയ്തിരിക്കുന്നു , എന്നെ എല്ലാവര്‍ക്കും പേടിയാണ് : സ്വയം മൈക്ക് ഓഫാക്കിയ ശേഷം സഭയിൽ രാഹുലിന്റെ പ്രഹസനം

Kerala

ഇത്രയും വലിയ അഴിമതിക്കാരനെയാണോ വലിയ പദവികളില്‍ ഇരുത്തുന്നതെന്ന് ഹൈക്കോടതി, പരാമര്‍ശം കശുവണ്ടി അഴിമതിക്കേസിലെ പ്രതി രതീഷിനെതിരെ

കശ്മീരിലേക്ക് വന്ദേഭാരത് ട്രെയിനില്‍ യാത്ര ചെയ്യുന്ന സോനം വാങ്ചുക് മോദി ഉദ്ഘാടനം ചെയ്ത കശ്മീരിലേക്കുള്ള വന്ദേഭാരത് യാത്രയേയും ചെനാബ് പാലത്തേയും പുകഴ്ത്തുന്നു (ഇടത്ത്) ചെനാബ് പാലം (നടുവില്‍) വന്ദേഭാരത് ട്രെയിന്‍ (വലത്ത്)
India

നിരാഹാരം കഴിഞ്ഞ് മടങ്ങുമ്പോള്‍ മോദി കശ്മീരിനായി കൊണ്ടുവന്ന ചെനാബ് പാലത്തേയും വന്ദേഭാരത് ട്രെയിനിനെയും അഭിനന്ദിച്ച് സോനം വാങ്ചുക്

Ernakulam

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസ് : 60 കാരന് അഞ്ച് വർഷം തടവ്

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ സ്റ്റീൽ ബേഡ് ; അറുപതോളം കേസുകളിലെ പ്രതിയെ സാഹസികമായി പിടികൂടി കേരള പോലീസ്

സമാജ്‌വാദി പാർട്ടിയുടെ പാപങ്ങൾ നമ്മൾ തുറന്നുകാട്ടാൻ തുടങ്ങിയാൽ അവർക്ക് എവിടെയും മുഖം കാണിക്കാൻ സാധിക്കില്ല : തുറന്നടിച്ച് യോഗി

പാറ്റാസമരത്തിനിടെ മോദിയെയും, അമിത് ഷായെയും ആക്ഷേപിച്ച് പോസ്റ്റുകൾ : 500 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മരവിപ്പിച്ചു ; നിയമനടപടികൾ ആരംഭിച്ചു

ബിഎസ്എന്‍എല്‍ സൊസൈറ്റി കള്ളപ്പണക്കേസില്‍ പ്രതികളുടെ സ്വത്ത് താല്‍ക്കാലികമായി കണ്ടുകെട്ടി

‘പഞ്ചകം’; അഞ്ച് വിളകൾ കൊണ്ട് പോഷകസമൃദ്ധമായ ഒരു അടുക്കളത്തോട്ടം

വിമർശിക്കാം , പക്ഷേ പാണ്ഡിത്യത്തെ ചോദ്യം ചെയ്യരുത് : കാമകോടിയെ കുറിച്ചുള്ള പ്രിയങ്കയുടെ പരാമർശത്തിനെതിരെ അക്കാദമിക് വിദഗ്ധർ

പിഎം ശ്രീയില്‍ നിന്ന് പിന്മാറില്ല,വീര്യം കുറഞ്ഞ മദ്യ വിഷയത്തില്‍ ഉപസമിതിയെ നിയോഗിക്കുമെന്നും യു ഡി എഫ്

ചൈനീസ് പദ്ധതികൾക്ക് ഭീഷണിയായി ബലൂച് പോരാളികൾ ; ആറ് തൊഴിലാളികളെ വെടിവച്ചു കൊന്നതായി സൈന്യം , പാകിസ്ഥാൻ പരിഭ്രാന്തിയിൽ

ലോകത്ത് ആര്‍ക്കുമില്ലാത്ത മിസൈല്‍ ഈ വര്‍ഷം ഇന്ത്യ അവതരിപ്പിക്കുമെന്ന് മിസൈല്‍ ശാസ്ത്രജ്ഞന്‍…ഏതായിരിക്കും ആ മിസൈല്‍?

എഡിജിപി എസ് ശ്രീജിത്തിനെതിരായ ആരോപണങ്ങള്‍ വ്യാജമാണെന്ന സര്‍ക്കാര്‍ റിപ്പോര്‍ട്ട് ഹൈക്കോടതി തള്ളി, പരാതി വീണ്ടും പരിശോധിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.