ന്യൂദല്‍ഹി: ഗോവധം നിരോധിച്ചാല്‍ കോണ്‍ഗ്രസ് പിന്തുണയ്ക്കുമെന്ന ദ്വിഗ്വിജയ്സിംഗിന്റെ നിലപാടിനെ കേന്ദ്രകൃഷിസഹമന്ത്രി സഞ്ജീവ് കുമാര്‍ ബല്യാന്‍ സ്വാഗതം ചെയ്തു. അങ്ങനെയെങ്കില്‍ അവര്‍ കേരളത്തില്‍ വേഗം ഗോവധം നിരോധിക്കട്ടെ. അദ്ദേഹം പറഞ്ഞു.
ഗോവധം നിരോധിക്കാന്‍ നിയമം കൊണ്ടുവരാന്‍ കേന്ദ്രത്തിന് കഴിയില്ല. കൃഷിയും മൃഗസംരക്ഷണവും സംസ്ഥാനങ്ങളുടെ പരിധിയിലുള്ള വിഷയമാണ്. അദ്ദേഹം പറഞ്ഞു.
മൂന്നോ നാലോ സംസ്ഥാനങ്ങളില്‍ ഒഴികെ ഗോവധ നിരോധനവും മാട്ടിറച്ചി കയറ്റുമതിക്ക് വിലക്കും മറ്റെല്ലാ സംസ്ഥാനങ്ങളിലുമുണ്ട്. കേന്ദ്രമന്ത്രി പറഞ്ഞു.
ഗോമാംസം കയറ്റുമതി ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാന്‍ കേന്ദ്ര നിര്‍ദ്ദേശം
ന്യൂദല്‍ഹി: ബീഫിന്റെ മറവില്‍ ഗോമാംസം കയറ്റി അയക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ കേന്ദ്ര കൃഷിസഹമന്ത്രി സഞ്ജീവ് കുമാര്‍ ബല്യാന്‍ ഭക്ഷ്യോല്‍പ്പന്ന കയറ്റുമതി വികസന അതോറിറ്റിക്ക് നിര്‍ദ്ദേശം നല്കി. ഇറച്ചി കയറ്റുമതി വിലയിരുത്താന്‍ അദ്ദേഹം അതോറിറ്റിയുടെ യോഗം വിളിച്ചിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: