Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബീഹാറില്‍ പ്രധാനമന്ത്രി നേരിട്ട് നയിക്കുന്ന പ്രചാരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2015, 08:06 pm IST
in India

ന്യൂദല്‍ഹി: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രചാരണം നയിക്കുന്നത്പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട്. അഞ്ചു ഘട്ടങ്ങളായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ എല്ലാ ഘട്ടത്തിലും 7-8 റാലികളാണ് പ്രധാനമന്ത്രിക്കായി സജ്ജമാകുന്നത്. 243 അംഗ നിയമസഭയില്‍ 180 സീറ്റുകള്‍ ലക്ഷ്യമിടുന്ന എന്‍ഡിഎ സഖ്യത്തിന്റെ പ്രചാരണത്തിന്റെ മുഖ്യ ചുമതല പ്രധാനമന്ത്രി ഏറ്റെടുത്തതോടെ സംസ്ഥാന തെരഞ്ഞെടുപ്പിന്റെ ആവേശം പതിന്മടങ്ങായി വര്‍ദ്ധിച്ചിട്ടുണ്ട്. ഇതിനകം അഞ്ച് വലിയ റാലികളിലാണ് പ്രധാനമന്ത്രി ബീഹാറില്‍ പങ്കെടുത്തത്.

എല്ലാ ഘട്ടത്തിന്റെയും പരസ്യ പ്രചാരണം അവസാനിക്കുന്നതിന് തൊട്ടുമുമ്പുള്ള രണ്ടു ദിവസം ബീഹാര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പാര്‍ട്ടിക്ക് പ്രധാനമന്ത്രി നല്‍കിയിട്ടുണ്ട്. പന്ത്രണ്ടാം തീയതി ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലേക്കായി 8,9 തീയതികളില്‍ പ്രധാനമന്ത്രി ബീഹാറിലെത്തും. രണ്ടു ദിവസങ്ങളിലായി 7 വലിയ പരിപാടികളാണ് ബീഹാര്‍ ബിജെപി ഘടകം ആസൂത്രണം ചെയ്തിരിക്കുന്നത്. വെള്ളിയാഴ്ച പാട്‌നയില്‍ തങ്ങുന്ന പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് അവസാനവട്ട ഒരുക്കങ്ങള്‍ നേരിട്ട് പരിശോധിക്കും. ആദ്യഘട്ടത്തില്‍ 49 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

കേന്ദ്രസര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് വികസനത്തിനായി വോട്ട് തേടാനാണ് സംസ്ഥാന ബിജെപി നേതൃത്വവും കേന്ദ്രനേതൃത്വവും പ്രവര്‍ത്തകര്‍ക്ക് നല്‍കിയ നിര്‍ദ്ദേശം. പ്രധാനമന്ത്രിയുടെ റാലികളിലും നടപ്പാക്കിയ ജനക്ഷേമ പദ്ധതികള്‍ എണ്ണിപ്പറഞ്ഞു തന്നെയാണ് ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നത്. ബീഹാറിനായി പ്രഖ്യാപിച്ച പ്രത്യേക പാക്കേജ് ഉള്‍പ്പെടെ വോട്ടര്‍മാരില്‍ വലിയ മതിപ്പ് സൃഷ്ടിച്ചിട്ടുണ്ടെന്നാണ് സംസ്ഥാന ബിജെപി നേതൃത്വം പറയുന്നത്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും മുഴുവന്‍ സമയവും ബീഹാറില്‍തന്നെ പ്രചാരണരംഗത്തുണ്ട്. എല്ലാ ദിവസവും രണ്ടു വീതം റാലികളും ഒരു കാര്യകര്‍ത്താ സമ്മേളനവുമാണ് ദേശീയ അധ്യക്ഷന്റെ പ്രചാരണരീതി. ജാതിമത പരിഗണനകള്‍ക്കപ്പുറമായി തെരഞ്ഞെടുപ്പ് രംഗത്ത് കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങള്‍ അവതരിപ്പിക്കാന്‍ അമിത് ഷാ നിര്‍ദ്ദേശിക്കുന്നു.

രാജ്യത്തിന്റെ വികസനത്തിനായി പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ 15 മാസംകൊണ്ട് പുതിയ തലം സൃഷ്ടിക്കാനായെന്ന് ബീഹാറിന്റെ തലസ്ഥാനമായ പാട്‌നയില്‍ നിന്നും 250 കിലോമീറ്റര്‍ അകലെയുള്ള സുപോലില്‍ ഇന്നലെ നടന്ന കാര്യകര്‍ത്താ സമ്മേളനത്തില്‍ ദേശീയ അധ്യക്ഷന്‍ പറഞ്ഞു. രാജ്യത്തിന്റെ വികസനത്തിനായി ബീഹാറിലെ യുവജനങ്ങളുടെ സംഭാവന അമൂല്യമാണെന്നും കേന്ദ്രസര്‍ക്കാര്‍ ബീഹാര്‍ വികസനത്തിനായി പ്രതിബദ്ധരാണെന്നും അമിത് ഷാ പറഞ്ഞു.

ദരിദ്രരുടേയും ശോഷിതരുടേയും വഞ്ചിതരുടേയും വികസനത്തിനായി നിരവധി പദ്ധതികളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരിക്കുന്നത്. മോദി ഭരണത്തില്‍ രാജ്യത്തിന്റെ അതിര്‍ത്തികള്‍ സുരക്ഷിതമായിരിക്കുന്നു. രാജ്യത്തിന്റെ ശത്രുക്കള്‍ക്ക് അവരുടെ ഭാഷയില്‍ നമ്മള്‍ മറുപടി നല്‍കുകയാണെന്നും അമിത് ഷാ പറഞ്ഞു.

ബീഹാറിലെ ജനങ്ങളുടെ വിധിയെഴുത്തിനെ അപമാനിക്കുന്ന നടപടികളാണ് നിതീഷ് കുമാറിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. ഇതിന് രാഷ്‌ട്രീയത്തിന്റെ ഭൂമികയായ ബീഹാര്‍ തക്ക മറുപടി നല്‍കുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ചുള്ള നാലാമത് സിസിഎസ് യോഗത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി: ഊർജ്ജം, വളം, പൗര സുരക്ഷാ നടപടികൾ അവലോകനം ചെയ്തു

India

എന്റെ മൈക്ക് ഓഫ് ചെയ്തിരിക്കുന്നു , എന്നെ എല്ലാവര്‍ക്കും പേടിയാണ് : സ്വയം മൈക്ക് ഓഫാക്കിയ ശേഷം സഭയിൽ രാഹുലിന്റെ പ്രഹസനം

Kerala

ഇത്രയും വലിയ അഴിമതിക്കാരനെയാണോ വലിയ പദവികളില്‍ ഇരുത്തുന്നതെന്ന് ഹൈക്കോടതി, പരാമര്‍ശം കശുവണ്ടി അഴിമതിക്കേസിലെ പ്രതി രതീഷിനെതിരെ

കശ്മീരിലേക്ക് വന്ദേഭാരത് ട്രെയിനില്‍ യാത്ര ചെയ്യുന്ന സോനം വാങ്ചുക് മോദി ഉദ്ഘാടനം ചെയ്ത കശ്മീരിലേക്കുള്ള വന്ദേഭാരത് യാത്രയേയും ചെനാബ് പാലത്തേയും പുകഴ്ത്തുന്നു (ഇടത്ത്) ചെനാബ് പാലം (നടുവില്‍) വന്ദേഭാരത് ട്രെയിന്‍ (വലത്ത്)
India

നിരാഹാരം കഴിഞ്ഞ് മടങ്ങുമ്പോള്‍ മോദി കശ്മീരിനായി കൊണ്ടുവന്ന ചെനാബ് പാലത്തേയും വന്ദേഭാരത് ട്രെയിനിനെയും അഭിനന്ദിച്ച് സോനം വാങ്ചുക്

Ernakulam

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസ് : 60 കാരന് അഞ്ച് വർഷം തടവ്

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ സ്റ്റീൽ ബേഡ് ; അറുപതോളം കേസുകളിലെ പ്രതിയെ സാഹസികമായി പിടികൂടി കേരള പോലീസ്

സമാജ്‌വാദി പാർട്ടിയുടെ പാപങ്ങൾ നമ്മൾ തുറന്നുകാട്ടാൻ തുടങ്ങിയാൽ അവർക്ക് എവിടെയും മുഖം കാണിക്കാൻ സാധിക്കില്ല : തുറന്നടിച്ച് യോഗി

പാറ്റാസമരത്തിനിടെ മോദിയെയും, അമിത് ഷായെയും ആക്ഷേപിച്ച് പോസ്റ്റുകൾ : 500 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മരവിപ്പിച്ചു ; നിയമനടപടികൾ ആരംഭിച്ചു

ബിഎസ്എന്‍എല്‍ സൊസൈറ്റി കള്ളപ്പണക്കേസില്‍ പ്രതികളുടെ സ്വത്ത് താല്‍ക്കാലികമായി കണ്ടുകെട്ടി

‘പഞ്ചകം’; അഞ്ച് വിളകൾ കൊണ്ട് പോഷകസമൃദ്ധമായ ഒരു അടുക്കളത്തോട്ടം

വിമർശിക്കാം , പക്ഷേ പാണ്ഡിത്യത്തെ ചോദ്യം ചെയ്യരുത് : കാമകോടിയെ കുറിച്ചുള്ള പ്രിയങ്കയുടെ പരാമർശത്തിനെതിരെ അക്കാദമിക് വിദഗ്ധർ

പിഎം ശ്രീയില്‍ നിന്ന് പിന്മാറില്ല,വീര്യം കുറഞ്ഞ മദ്യ വിഷയത്തില്‍ ഉപസമിതിയെ നിയോഗിക്കുമെന്നും യു ഡി എഫ്

ചൈനീസ് പദ്ധതികൾക്ക് ഭീഷണിയായി ബലൂച് പോരാളികൾ ; ആറ് തൊഴിലാളികളെ വെടിവച്ചു കൊന്നതായി സൈന്യം , പാകിസ്ഥാൻ പരിഭ്രാന്തിയിൽ

ലോകത്ത് ആര്‍ക്കുമില്ലാത്ത മിസൈല്‍ ഈ വര്‍ഷം ഇന്ത്യ അവതരിപ്പിക്കുമെന്ന് മിസൈല്‍ ശാസ്ത്രജ്ഞന്‍…ഏതായിരിക്കും ആ മിസൈല്‍?

എഡിജിപി എസ് ശ്രീജിത്തിനെതിരായ ആരോപണങ്ങള്‍ വ്യാജമാണെന്ന സര്‍ക്കാര്‍ റിപ്പോര്‍ട്ട് ഹൈക്കോടതി തള്ളി, പരാതി വീണ്ടും പരിശോധിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.