ബാംഗ്ലൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന നിര്‍മല്‍ സൊസൈറ്റി എന്ന സംഘടനയുടെ ചുമതലക്കാരായ എബ്രഹാം ജോസ്, ഭാര്യ സാറാമ്മ എബ്രഹാം എന്നീ മലയാളി ക്രിസ്ത്യാനികള്‍ ആദിവാസി ഭാഷയില്‍ ‘എങ്ങളശത്തം’ (ഞങ്ങളുടെ ശബ്ദം) എന്നൊരു മാസിക പ്രസിദ്ധീകരിച്ചുവരുന്നതായി പത്രവാര്‍ത്ത കണ്ടു. കാസര്‍ഗോഡ് കേന്ദ്രസര്‍വകലാശാലയിലെ ഭാഷാ സഹായിയായ ബിന്നി എബ്രഹാമിന്റെ സഹായത്തോടെ മുതുവാന്‍, മന്നാന്‍, ചോലനായ്‌ക്കന്‍ തുടങ്ങി കേരളത്തിലെ എല്ലാ ആദിവാസിഭാഷകളും പഠിച്ച് ആ ഭാഷകളിലെല്ലാം മാസികകള്‍ പുറത്തിറക്കാനാണത്രേ മേല്‍പ്പറഞ്ഞ നിഷ്‌കാമ കര്‍മികളുടെ പരിപാടി.
കേരളത്തിലെ ക്രിസ്ത്യാനികളില്‍ നിന്ന് ഹിന്ദുക്കള്‍ക്കൊരിക്കലും നന്മ പ്രതീക്ഷിക്കേണ്ടെന്നതിനാലും ആദിവാസികള്‍ എന്നും അക്കൂട്ടര്‍ക്ക് കുരിശടിച്ചു പഠിക്കാനുള്ള പരീക്ഷണവസ്തു മാത്രമായിരുന്നതിനാലും ഈ വാര്‍ത്ത വായിച്ചപ്പോള്‍ അസ്വസ്ഥത തോന്നി. ഒരുപക്ഷേ, ആദിവാസി ഭാഷയില്‍ സുവിശേഷം പുറത്തിറക്കി ആദിവാസികളെ പഠിപ്പിക്കാനുള്ള തന്ത്രമായിരിക്കുമോ അത്?
എന്തായാലും ഇതിന്റെ നിജസ്ഥിതിയെന്തെന്ന് വനവാസി കല്യാണാശ്രമം അന്വേഷിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. കഴിഞ്ഞ കുറേക്കാലമായി മേല്‍പ്പറഞ്ഞവര്‍ കേരളത്തിലെ ആദിവാസി കോളനികളില്‍ സ്ഥിരതാമസമാണത്രേ.
ഉമേഷ് മോഹന്‍, ഉദുമ
















