Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

മലപ്പുറം ഫുട്‌ബോളിന്റെ മെക്കയോ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2015, 10:30 pm IST
inVicharam

ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്‌ബോള്‍ മത്സരങ്ങള്‍ ആരംഭിക്കാനിരിക്കുകയാണല്ലോ. എന്നാല്‍ കേരള ഫുട്‌ബോളിന്റെ ഇന്നത്തെ അവസ്ഥയെന്താണ്? മലപ്പുറം ജില്ലയ്‌ക്ക് ഫുട്‌ബോള്‍ മെക്ക, ഫുട്‌ബോളിന്റെ ഈറ്റില്ലം തുടങ്ങിയ അനര്‍ഹമായ വിശേഷങ്ങള്‍ കല്‍പ്പിച്ചുകൊടുത്തതിന്റെ ദുരവസ്ഥയെ നിഷ്പക്ഷമായി ഒന്നു വിലയിരുത്തട്ടെ.

സന്തോഷ്‌ട്രോഫി മലയാളിയുടെ വികാരമാണെന്നാണ് വയ്‌പ്; പക്ഷേ അവിഭക്ത ഭാരതത്തിന്റെയും പിന്നീട് ബംഗ്ലാദേശിന്റെയും ഭാഗമായി മാറിയ സന്തോഷ് എന്ന നാട്ടുരാജ്യത്തിന്റെ രാജാവായിരുന്ന സര്‍ മന്മഥനാഥ് റോയ് ചൗധരിയുടെ സ്മരണയ്‌ക്കായി 1941 ല്‍ ആരംഭിച്ച കപ്പ് കേരളത്തിന് കൈമോശം വന്നിട്ട് പത്ത് വര്‍ഷം കടന്നുപോയിരിക്കുന്നു. 2004 ലെ ദല്‍ഹി ഫൈനലില്‍ ക്യാപ്റ്റന്‍ ഇഗ്നേഷ്യസിന്റെ സുവര്‍ണ പിറന്നാള്‍ ഗോള്‍ മധുരത്തില്‍ പഞ്ചാബിനെതിരെ 3-2 ന് കിരീടം ചൂടിയശേഷം കപ്പില്‍ തൊടാന്‍ കേരളത്തിനിന്നേവരെ കഴിഞ്ഞിട്ടില്ല. ഈ ദുഃസ്ഥിതിയുടെ കാരണക്കാരെ തിരഞ്ഞാല്‍ യഥാര്‍ത്ഥ ഫുട്‌ബോള്‍ പ്രേമികള്‍ വിരല്‍ചൂണ്ടുന്നത് കാല്‍പന്തുകളിയുടെ കാല്‍പ്പനിക സൗന്ദര്യം പിറവിയെടുത്തത് മലപ്പുറത്താണെന്നു തെറ്റിദ്ധരിച്ച കുറേ ന്യൂജെന്‍ ആരാധകരിലേക്കും അവരുടെ കുട്ടിക്കളിക്ക് കൂട്ടുനിന്ന ടെലിവിഷന്‍ ചാനലുകാരിലേക്കുമായിരിക്കും. കാരണം, കേരളത്തിലെ ഓണംകേറാമൂലകളുടെ പോലും സ്വന്തമായിരുന്ന ഫുട്‌ബോള്‍ കളിയെ മലപ്പുറത്തേക്ക് പറിച്ചുനട്ടതും ‘ഫുട്‌ബോള്‍ മെക്ക’ പദവി ചാര്‍ത്തിക്കൊടുത്തതും ഇവരൊക്കെക്കൂടിയായിരുന്നല്ലോ.

ചരിത്രം മായ്‌ക്കാനും മറയ്‌ക്കാനുമുള്ളതല്ല. കേരളാ ഫുട്‌ബോള്‍ എക്കാലവും നിലനിന്നത് എറണാകുളം, തിരുവനന്തപുരം എന്നീ രണ്ട് ജില്ലകളെ കേന്ദ്രീകരിച്ചാണ്. പഴയകാല കേരളത്തിലെ രണ്ട് ഗ്ലാമര്‍ ടീമുകളിലൊന്നായ പ്രീമിയര്‍ ടയേഴ്‌സ്, തുല്യശക്തികളായ പോര്‍ട്ട് ട്രസ്റ്റ്, കസ്റ്റംസ് എന്നിവ ഇന്ത്യയുടെ ഫുട്‌ബോള്‍ ഭൂപടത്തില്‍ കേരളത്തിന് വിലാസമുണ്ടാക്കിക്കൊടുത്ത എറണാകുളം ടീമുകളായിരുന്നു. കേരളത്തിന്റെ രണ്ടാമത്തെ ഗ്ലാമര്‍ ടീമായ ടൈറ്റാനിയവും അവരെ വിറപ്പിച്ച കെഎസ്ഇബി, കെഎസ്ആര്‍ടിസി എന്നിവ തിരുവനന്തപുരത്തിന്റെ ദേശീയടീമുകളും. തിരുവനന്തപുരം ജി.വി.രാജാ, കൊല്ലം ശ്രീനാരായണ, കോട്ടയം മാമ്മന്‍ മാപ്പിള, തൃശൂര്‍ ചാക്കോള, കോഴിക്കോട് സേഠ്‌നാഗ്ജി, കണ്ണൂര്‍ മുനിസിപ്പല്‍ ഗോള്‍ഡന്‍, സ്റ്റേറ്റ് ക്ലബ് ചാമ്പ്യന്‍ഷിപ്പായ കൗമുദി തുടങ്ങിയ പ്രസിദ്ധങ്ങളായ അന്നത്തെ ടൂര്‍ണമെന്റുകളില്‍ പ്രീമിയറും ടൈറ്റാനിയവും നടത്തിയ പോരാട്ടങ്ങളുടെ അഗ്നിസ്ഫുലിംഗങ്ങളേറ്റു വാങ്ങിയ അക്കാലത്തെ ആരാധകരുടെ ആവേശത്തെപ്പറ്റി മലപ്പുറത്തെ പുത്തന്‍തലമുറയും അവരെ പരിധിവിട്ട് പ്രോത്സാഹിപ്പിക്കുന്നവരും അന്വേഷിച്ചറിയുന്നത് നന്നായിരിക്കും.

സ്‌പെയിനിന് റയല്‍ മാഡ്രിഡും ബാര്‍സലോണയുംപോലെ; അല്ലെങ്കില്‍ ഇന്ത്യയ്‌ക്കും ബംഗാളിനും മോഹന്‍ബഗാന്‍-ഈസ്റ്റ് ബംഗാള്‍-മുഹമ്മദന്‍സ് ക്ലബുകള്‍പോലെ കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികളെ പ്രീമിയറും ടൈറ്റാനിയവും പങ്കുവച്ചപ്പോള്‍ തിരുവനന്തപുരത്തെ തന്നെ ടി.കെ. കെമിക്കല്‍സ്, കോഴിക്കോട് യങ്ചലഞ്ചേഴ്‌സ്, കണ്ണൂര്‍ സ്പിരിറ്റഡ് യൂത്ത്‌സ്, ബ്രദേഴ്‌സ്, സംസ്ഥാനത്തിനു വെളിയിലെ ഏക കേരളീയ ഫുട്‌ബോള്‍ ക്ലബായ വാസ്‌കോ ഗോവ എന്നിവയും കേരളത്തിന് നല്ല കളി സമ്മാനിച്ച ടീമുകളാണ്. ഇവയെക്കൂടാതെ സംസ്ഥാന ജൂനിയര്‍-സബ് ജൂനിയര്‍ ടീമുകള്‍, ഇന്റര്‍ യൂണിവേഴ്‌സിറ്റി ചാമ്പ്യന്മാരായ കേരള, കാലിക്കറ്റ്, എംജി ടീമുകള്‍, കോളേജു ടീമുകളായ ചങ്ങനാശ്ശേരി എസ്ബി, തിരുവല്ല മാര്‍ത്തോമാ, കൊല്ലം ഫാത്തിമ, കോഴിക്കോട് ഗുരുവായൂരപ്പന്‍ എന്നിവയും സംസ്ഥാനത്തിന്റെ മുക്കുകള്‍തോറും കാല്‍പ്പന്തുകളിക്ക് വളര്‍ച്ചയുണ്ടാക്കി. പിന്നീട് എസ്ബിടി, കേരള പോലീസ് അവയ്‌ക്കു പിന്നാലെ ഇന്ത്യയിലെ ആദ്യ പ്രൊഫഷണല്‍ ക്ലബായ എഫ്‌സി കൊച്ചിന്‍ മലപ്പുറത്തിന്റെ പങ്കില്ലാതെതന്നെ കേരള ഫുട്‌ബോളിനെ പ്രശസ്തിയിലേക്കുയര്‍ത്തിയത് ഇവയെല്ലാമായിരുന്നു.

ടീമുകളെ വിട്ട് കളിക്കാരിലേക്ക് വന്നാലോ? ഒളിമ്പിക് സെമി കളിച്ച തിരുവല്ല പാപ്പന്‍, സൈമണ്‍ സുന്ദര്‍രാജ്, സാക്ഷാല്‍ ക്യാപ്റ്റന്‍ മണി, പ്രീമിയര്‍ ടയേഴ്‌സിന്റെ കരുത്തരായിരുന്ന ദിനകര്‍ പ്രേമപ്പ, പ്രേംനാഥ് ഫിലിപ്പ്, ഡോക്ടര്‍ മുഹമ്മദ് ബഷീര്‍, സേവ്യര്‍ പയസ്, സി.ഡി.ഫ്രാന്‍സിസ്, വിക്ടര്‍ മഞ്ഞില, സേതുമാധവന്‍, ടിറ്റി, ജയരാജ്, സി.എം.രഞ്ജിത്ത്, പി.പൗലോസ്, ടൈറ്റാനിയത്തിന്റെ നജീബ്, നജിമുദ്ദീന്‍, രത്‌നാകരന്‍, വിജയകുമാര്‍, തോമസ് സെബാസ്റ്റ്യന്‍, ആന്‍സില്‍ ഡിസില്‍വ, കേരളത്തിന്റെ എക്കാലത്തെയും മികച്ച മിഡ് ഫീല്‍ഡ് ജനറല്‍ കസ്റ്റംസിന്റെ എം.എം.ജേക്കബ്, സഹോദരനും പ്രീമിയര്‍താരവുമായ എം.എം.പൗലോസ്, കെഎസ്ഇബിയുടെ അപ്പുക്കുട്ടന്‍ നായര്‍, ഒരേയൊരിക്കല്‍ നടന്ന ഓണം ട്രോഫിയുടെ സൂപ്പര്‍താരമായി മാറിയ പ്രീമിയര്‍ താരം ജോണ്‍സണ്‍. ഇവരുടെയെല്ലാം പാരമ്പര്യം നിലനിര്‍ത്തിയ ഷറഫലി, കുരികേശ് മാത്യു, കെ.ടി.ചാക്കോ, വി.പി.സത്യന്‍, ഐ.എം.വിജയന്‍, ജോപോള്‍ അഞ്ചേരി, പാപ്പച്ചന്‍-കേരളത്തിന്റെ സമ്പന്നമായ ഫുട്‌ബോള്‍ പൈതൃകത്തിന് നാനാത്വത്തില്‍ ഏകത്വം നല്‍കിയ മഹാരഥന്മാരായിരുന്നു ഇവരെല്ലാം. ഇന്ത്യന്‍ ക്ലബ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പായിരുന്ന ഫെഡറേഷന്‍ കപ്പില്‍ പ്രീമിയറിനും പിന്നീട് മോഹന്‍ബഗാന്‍-ഈസ്റ്റ് ബംഗാള്‍ ടീമുകള്‍ക്കുവേണ്ടിയും മിന്നല്‍പ്പിണറുകള്‍ ഉതിര്‍ത്ത സേവ്യര്‍ പയസിനും സി.ഡി.ഫ്രാന്‍സിസിനും തുല്യം ഇന്ന് ആരുണ്ട്? ഒളിമ്പിക്‌സ്, ഏഷ്യാഡ്, മെര്‍ദ്ദേക്ക, കിങ്‌സ്, പ്രസിഡന്റ്‌സ്, നെഹ്‌റുകപ്പ് അന്താരാഷ്‌ട്രാ ടൂര്‍ണമെന്റുകളില്‍ കളിച്ച് സംസ്ഥാനത്തിനു പേരും പെരുമയുമുണ്ടാക്കിക്കൊടുക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിടത്തോളം ഇന്നത്തെ മലപ്പുറം കളിക്കാര്‍ക്ക് കഴിയുന്നുണ്ടോ? ആലോചിക്കേണ്ട വിഷയമാണ്.

അധികം നീട്ടുന്നില്ല.

കേരള ഫുട്‌ബോള്‍ ഇനിയെങ്കിലും ഗുണംപിടിക്കണമെങ്കില്‍ ചരിത്രത്തിലിന്നേവരെ നല്ലൊരു ഫുട്‌ബോള്‍ ടീമിനെപ്പോലും സംഭാവന ചെയ്തിട്ടില്ലാത്ത മലപ്പുറം ജില്ലക്ക് ചിലര്‍ ചേര്‍ന്നുനല്‍കിക്കൊണ്ടിരിക്കുന്ന അനര്‍ഹമായ അമിതപ്രാധാന്യം കുറച്ചേ തീരൂ. കേരളാ ഫുട്‌ബോള്‍ പാരമ്പര്യത്തിന്റെ യഥാര്‍ത്ഥ ഉടമകളായ കണ്ണൂര്‍, കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം തുടങ്ങിയ ജില്ലകളെ തമസ്‌കരിച്ചുകൊണ്ടുള്ള ‘മലപ്പുറം ഫുട്‌ബോള്‍’ സംസ്ഥാനത്തെ കാല്‍പ്പന്തുകളിയെ നശിപ്പിക്കുമെന്നു തീര്‍ച്ച.  സ്ഥലപരിമിതിമൂലം ഇവിടെ സൂചിപ്പിക്കാന്‍ കഴിയാത്ത ക്ലബുകള്‍ക്കും കളിക്കാര്‍ക്കും നന്ദിനേരുന്നു.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും

Editorial

മുഖ്യമന്ത്രി സതീശന്‍ മുഖംമൂടി മാറ്റുന്നു

Football

സൂപ്പര്‍ ലീഗ് കേരളക്ക് ഇന്ന് തുടക്കം; കണ്ണൂരും തൃശ്ശൂരും നേര്‍ക്കുനേര്‍

Sports

ഏഷ്യന്‍ ഗെയിംസ് 2026: കബഡി ഗ്രൂപ്പ് ജേതാക്കളായി ഭാരത ടീമുകള്‍; മെഡലുറപ്പിച്ചു

അനന്ത് ജീത് സിങും നരൂക പരിനാസ് ധലിവാളും മെഡലുമായി
Sports

ഏഷ്യന്‍ ഗെയിംസ് 2026: ഷൂട്ടിങ് റേഞ്ചില്‍ ഭാരതത്തിന്റെ മെഡല്‍ കുതിപ്പ് ; മിക്‌സ്ഡ് സ്‌കീറ്റില്‍ ഭാരതത്തിന് വെങ്കലം

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ്: മിന്നല്‍ വെള്ളിയില്‍ ഭാരതത്തിന്റെ മികസഡ് റിലേ ടീം

ഏഷ്യന്‍ ഗെയിംസ് 2026: വുഷുവില്‍ ചരിത്രനേട്ടം; വിവാദങ്ങള്‍ മറികടന്ന് വെള്ളിത്തിളക്കത്തില്‍ റോഷിബിന

റോവിങ്ങില്‍ ചരിത്രനേട്ടം; കഷ്ടപ്പാടുകളില്‍ നിന്ന് ഏഷ്യന്‍ ഗെയിംസിന്റെ വേദിയിലേക്ക്

കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പീഡന പരാതി; കുറ്റാരോപിതനെ സംരക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം

മാസപ്പടിക്കേസ്: പോലീസ് അന്വേഷണത്തിനെതിരെ ഹര്‍ജി

ആടിയ ശിഷ്ടം നെയ്യ് തിരിമറിക്കാര്‍ക്കെതിരെ നടപടിക്ക് ഹൈക്കോടതി നിര്‍ദേശം

കൃഷ്ണസ്പര്‍ശം: അധികാരം അവകാശമല്ല

നാഗാരാധനയും അനുഷ്ഠാനങ്ങളും: സര്‍പ്പക്കാവുകള്‍

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ബ്രിക്‌സ് തീയേറ്റര്‍ ഫെസ്റ്റിവല്‍ ഒക്ടോബര്‍ 12 മുതല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.