Categories: Pathanamthitta

ടികെ റോഡില്‍ ഗതാഗതക്കുരുക്ക് പതിവാകുന്നു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവല്ല: ടി.കെ.റോഡ് വീതികൂട്ടുന്ന പണികള്‍ പുരോഗമിക്കുമ്പോഴും വൈദ്യുത തൂണുകള്‍ മാറ്റിസ്ഥാപിക്കാത്തത് ഗതാഗത കുരുക്ക് സൃഷ്ടിക്കുന്നു.

ശബരിമല തീര്‍ത്ഥാടനം ആരംഭിക്കുന്നതിന് മുമ്പായി ടി.കെ.റോഡില്‍ ടാറിംഗ് ജോലികള്‍ ആരംഭിച്ചു. റോഡിലെ ഓട നിര്‍മ്മാണവും പുരോഗമിക്കുന്നു. ടാറിംഗ് ജോലികള്‍ പൂര്‍ത്തിയായി റോഡ് ഗതാഗതയോഗ്യമായിക്കഴിയുമ്പോള്‍ വൈദ്യുതി പോസ്റ്റുകള്‍ റോഡിലേക്ക് ഇറങ്ങിനില്‍ക്കുന്നത് അപകടങ്ങള്‍ക്കും ഗതാഗതക്കുരുക്കിനും കാരണമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ടാറിങ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ തൂണുകള്‍ മാറ്റിസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത്‌വകുപ്പ് വൈദ്യുതി ബോര്‍ഡിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ടാറിംഗ് ആരംഭിച്ചിട്ടും വൈദ്യുതി തൂണുകള്‍ മാറ്റിസ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചില്ല.

പുല്ലാട് കനാല്‍പാലത്തിനു സമീപം വളവില്‍ നില്‍ക്കുന്ന വൈദ്യുതി തൂണ്‍ ഏറെ അപകടം സൃഷ്ടിക്കുന്നു. ടികെ റോഡിന്റെ പലഭാഗത്തും തെരുവുവിളക്കുകള്‍ ഇല്ലാത്തതും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു.

Recent Posts