കുറവിലങ്ങാട്: കുറവിലങ്ങാട് നരിവേലി ,മുണ്ടന്‍വരമ്പ് പ്രദേശങ്ങളില്‍ പേപ്പട്ടിയുടെ ആക്രമണത്തില്‍ കടിയേറ്റ് നാലുപേരെ കോട്ടയംമെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പേവിഷബാധയേത്തുടര്‍ന്ന് ഒന്നരമണിക്കൂറോളം നാടിനെ വിറപ്പിച്ച പട്ടിയെ നാട്ടുകര്‍സംഘടിച്ച് തല്ലിക്കൊന്നു. ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു പേപ്പട്ടിയുടെ ആക്രമണം തുടങ്ങിയത്.
മര്‍ത്ത്മറിയം ഫൊറോനാപ്പള്ളിയുടെ പിന്‍ഭാഗത്തുകൂടി ഇലയ്‌ക്കാട് ചിറകണ്ടം ഭാഗത്തേക്കുള്ള റോഡില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ബൈക്ക് യാത്രക്കാരനുനേരെയാണ് ആദ്യം പേപ്പട്ടിയുടെ ആക്രമണംഉണ്ടായത് കരോട്ടെക്കുന്നേല്‍ പോള്‍ (18) നെ ആക്രമിച്ചനായകാലില്‍കടിച്ചുവലിച്ചു ബൈക്കില്‍നിന്നുംവീഴ്‌ത്തിയതോടെയാണ് തുടക്കും വിവിരമറിഞ്ഞ് രക്ഷാപ്രവര്‍ത്തനത്തിന് സംഭവസ്ഥലത്തേക്ക് എത്തിയ പുളിനില്‍ക്കുംതടത്തില്‍ബാഹുലേയ(60)നെ നായകടിച്ചു.ബഹുലേയന് ഒപ്പമുണ്ടായിരുന്നവര്‍ നായയുടെ കടിയേല്‍ക്കാതെ ഓടിരക്ഷപെടുകയായിരുന്നും ഇതേത്തുടര്‍ന്ന് സംഘടിച്ചനാട്ടുകാര്‍ നായയെവിരട്ടിയോടിച്ചു. തുടര്‍ന്ന് മുണ്ടംവരമ്പ് ഭാഗത്തേക്ക് രക്ഷപെട്ടനായ നാട്ടുകാരെത്തിയതോടെ അവിടെനിന്നും ഓടി ചിറകണ്ടംഭാഗത്തേക്കുപോയി ചിറകണ്ടംഭാഗത്ത് റോഡിലൂടെ നടന്നുവരികയായിരുന്ന ഇലയ്‌ക്കാട് ഈഴറേട്ട് സണ്ണിയുടെ മകള്‍ ആന്‍മരിയ(18)ക്ക് കടിയേറ്റു. ഒപ്പമുണ്ടായിരുന്നവരുടെ നിലവിളികേട്ട് ആളുകള്‍ എത്തിയതോടെ പട്ടി ഇലയ്‌ക്കാട് എസ് കെ വി ഗവണ്‍മെണ്ട് യുപി സ്‌കൂള്‍ കോമ്പൗണ്ടിലേക്ക് കയറി നാലുപ്രദേശത്തുനിന്നും സംഘടിച്ചെത്തിയനാട്ടുകര്‍ സ്‌കുളിനുപിന്‍ഭാഗത്തുവച്ച് നായയെ തല്ലിക്കൊന്നു.
കടിയേറ്റവരെ ചികിത്സക്കായി ആദ്യംകുറവിലങ്ങാട് താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും പേവിഷത്തിനെതിരെയുള്ള വാക്‌സിന്‍ ഇല്ലാത്തതിനാല്‍ ഇവിടെനിന്നും കൂടല്ലൂര്‍ പിഎച്ച് സിയിലേക്ക് കൊണ്ടുപോയി അവിടെയും മരുന്നില്ലാത്തതിനാല്‍ കടിയേറ്റവരെ പിന്നീട് കോട്ടയം മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
















