ന്യൂദല്‍ഹി: ദല്‍ഹിയിലും മറ്റു പ്രധാന കേന്ദ്രങ്ങളിലും ഐഎസ് ആക്രമണ പദ്ധതി തയാറാക്കുന്നതായി ഇന്റലിജന്‍സ് വിവരം ലഭിച്ചതിനെത്തുടര്‍ന്നു ദല്‍ഹി പോലീസ് ഒരാള്‍ക്കെതിരേ കേസ് എടുത്തു. ഇയാളുടെ പേരുവിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
ഇന്റലിജന്‍സ് വിവരങ്ങളെത്തുടര്‍ന്നു രാജ്യത്തെ എല്ലാ പോലീസ് ആസ്ഥാനങ്ങളിലേക്കും ജാഗ്രതാനിര്‍ദേശം അയച്ചിട്ടുണ്ടെന്നു സ്‌പെഷല്‍ സെല്‍ സീനിയര്‍ ഓഫീസര്‍ പറഞ്ഞു. ഐഎസ്, അന്‍സര്‍ ഉത് തവ്ഹിദ് എന്നീ ഭീകരവാദ സംഘടനകളുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന അഞ്ചു പേര്‍ തലസ്ഥാനത്തു നിരീക്ഷണത്തിലാണെന്നും ദല്‍ഹി ഭീകരവിരുദ്ധ സേനയിലെ ഉന്നത വൃത്തങ്ങള്‍ അറിയിച്ചു.
അയല്‍രാജ്യങ്ങളായ മാലദ്വീപ്, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ ഐഎസ് ശക്തമായി വേരോട്ടം നടത്തുന്നുണ്ട്. 250 മാലദ്വീപ് സ്വദേശികള്‍ ഐഎസില്‍ ചേര്‍ന്നതായാണു വിവരമെന്നും ദല്‍ഹി പോലീസ് വെളിപ്പെടുത്തി.
















