പാട്‌ന: രാജ്യം ഉറ്റുനോക്കുന്ന ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയസാധ്യത വാനോളമുയര്‍ത്തി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ചടുലനീക്കങ്ങള്‍.
ജെഡിയു അധ്യക്ഷനും മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിനെയും ആര്‍ജെഡി തലവന്‍ ലാലു പ്രസാദ് യാദവിനെയും നിഷ്പ്രഭമാക്കിയ അമിത് ഷാ തെരഞ്ഞെടുപ്പ് ഗോദയില്‍ ബിജെപിയെ ബഹുദൂരം മുന്നിലെത്തിച്ചതായി രാഷ്‌ട്രീയ വിദഗ്ധര്‍ വിലയിരുത്തുന്നു.
നിതീഷിന്റ തട്ടകത്തില്‍ അദ്ദേഹത്തിന്റെ അടിവേരറുക്കാന്‍ പോന്നതാണ് ഷായുടെ തന്ത്രങ്ങളെന്നു നിരീക്ഷക പക്ഷം.
ഒന്നരമാസങ്ങള്‍ക്ക് മുന്‍പ് വാതുവെയ്‌പ്പുമേശകളില്‍ ബിജെപി അല്‍പ്പം പിന്നിലായിരുന്നു. നൂറ് സീറ്റില്‍ ബിജെപി ഒതുങ്ങിക്കൂടുമെന്നും ചിലര്‍ കണക്കുകൂട്ടി. എന്നാല്‍ കഴിഞ്ഞ രണ്ടാഴ്ചയ്‌ക്കിടെ കാര്യങ്ങളെല്ലാം പാടേ മാറിമറിഞ്ഞു.
എന്‍ഡിഎ സഖ്യത്തിലുള്ള രാം വിലാസ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി, ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ച, ഉപേന്ദ്ര കുശ്വയുടെ രാഷ്‌ട്രീയ ലോക് സമതാ പാര്‍ട്ടി എന്നിവയുമായി സീറ്റ് ധാരണയിലെത്തിയ ബിജെപി ബീഹാര്‍ കര്‍മ്മ പദ്ധതി ഊര്‍ജ്ജിതപ്പെടുത്തി. അതോടെ നിതീഷ്- ലാലു- കോണ്‍ഗ്രസ് ത്രികക്ഷി കൂട്ടുകെട്ടിന് പത്തിമടക്കേണ്ടിവന്നു.
















