Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഇവരും സ്വാതന്ത്ര്യസമര സേനാനികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2015, 09:58 pm IST
inVicharam

അവകാശത്തിന്റെ യഥാര്‍ത്ഥമായ ഉത്ഭവസ്ഥാനം കടമയാണ്. കടമ മുഴുവന്‍ നിറവേറ്റിയാല്‍ അവകാശങ്ങള്‍ തേടി ദൂരെ പോകേണ്ടിവരില്ല” -മഹാത്മാഗാന്ധി

40 വര്‍ഷംമുമ്പ് 1975 ജൂണ്‍ 25 അര്‍ദ്ധരാത്രി സമയത്ത് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി ഭരണഘടനയിലെ 352-ാം വകുപ്പ് പ്രകാരമുള്ള പൗരാവകാശങ്ങള്‍ റദ്ദ് ചെയ്തുകൊണ്ട് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഈ സംഭവത്തെ സംബന്ധിച്ച അബു എബ്രഹാമിന്റെ കാര്‍ട്ടൂണ്‍ ‘ഇന്ത്യന്‍ എക്‌സ്പ്രസ്’ കൊടുത്തിരുന്നു. വിഖ്യാതമായ ആ കാര്‍ട്ടൂണില്‍ പ്രസിഡന്റ് ഫക്രുദീന്‍ അഹമ്മദ് കുളിമുറിയിലെ ബാത് ടബ്ബില്‍ ഇരുന്നുകൊണ്ട് ഉത്തരവില്‍ ഒപ്പിടുന്നതായി കാണിച്ചിരുന്നു.

ജനനായകന്‍ ജയപ്രകാശ് നാരായണന്‍, എ.ബി.വാജ്‌പേയി, എല്‍.കെ.അദ്വാനി, ആചാര്യ കൃപലാനി, മധുലിമായെ തുടങ്ങിയ സമാദരണീയരായ ദേശീയ നേതാക്കളെ തുറുങ്കിലടച്ചു. ചിന്താസ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം, പ്രവര്‍ത്തനസ്വാതന്ത്ര്യം, മാധ്യമ സ്വാതന്ത്ര്യം എന്നിവ കരിനിയമത്തിലൂടെ തടഞ്ഞു. കുല്‍ദീപ് നയ്യാര്‍, കെ.ആര്‍.മല്‍ക്കാനി, ബി.ജി.വര്‍ഗീസ് തുടങ്ങിയ പ്രശസ്തരും പ്രഗത്ഭരുമായ പത്രപ്രവര്‍ത്തകരെ തടവിലാക്കി. അടിയന്തരാവസ്ഥക്കെതിരെ ‘ഇന്ത്യന്‍ എക്‌സ്പ്രസ്’ ഉടമ രാംനാഥ് ഗോയങ്കയുടെ പോരാട്ടം ചരിത്രത്തില്‍ സ്ഥാനം പിടിച്ചു.

അടിയന്തരാവസ്ഥാ വിരുദ്ധ സമരത്തില്‍ ദേശവ്യാപകമായി 174000 ല്‍ പരം ദേശസ്‌നേഹികള്‍ പങ്കാളികളായിരുന്നു. 1975 നവംബര്‍ 14 മുതല്‍ 1976 ജനുവരി 16 വരെ നീണ്ടുനിന്ന സമരത്തില്‍ പങ്കെടുത്തവര്‍ കരിനിയമങ്ങളുടേയും അടിച്ചമര്‍ത്തലുകളുടെയും തിക്തഫലങ്ങള്‍ അനുഭവിച്ചവരാണ്. കേരളത്തില്‍ 7000 ല്‍ പരം യുവാക്കളടക്കമുള്ളവര്‍ തടവിലായിരുന്നു.

ആര്‍എസ്എസ് പ്രവര്‍ത്തകരായ 154 പേര്‍ മിസാപ്രകാരമുള്ള തടവിലും 4000 ലധികം സ്വയംസേവകര്‍ സത്യഗ്രഹമനുഷ്ഠിച്ചും തടവില്‍ കിടന്നു. സോഷ്യലിസ്റ്റ് പാര്‍ട്ടി, നക്‌സലൈറ്റുകള്‍, പ്രതിപക്ഷ ലീഗുകാര്‍, സര്‍വോദയ പ്രവര്‍ത്തകര്‍ എന്നിവര്‍ വേറെയുമുണ്ട്. അറസ്റ്റ് രേഖപ്പെടുത്തുകയോ, കോടതിയില്‍ ഹാജരാക്കുകയോ ചെയ്യാതെയുള്ളവരുടെ പട്ടികയില്‍ ഒട്ടേറെ സ്വയംസേവകരുണ്ട്. അവരെ ക്രൂരമായി മര്‍ദ്ദിച്ച് അവശരാക്കിയിരുന്നു. പോലീസ് മുറകള്‍ നിഷ്ഠുരമായ രീതിയില്‍ പ്രയോഗിച്ചത് അനുഭവസ്ഥര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

ആര്‍എസ്എസ്എന്റെയും ജനസംഘത്തിന്റെയും സമുന്നതസ്ഥാനം വഹിച്ചിരുന്ന അഡ്വ.ടി.വി.അനന്തന്‍, വി.രാധാകൃഷ്ണഭട്ട്, പി.പി.മുകുന്ദന്‍, വി.പി.ദാസന്‍, ഒ.രാജഗോപാല്‍, കെ.ജി.മാരാര്‍, എ.രാമന്‍, യു.ദത്താത്രേയറാവു, ജി.മഹാദേവന്‍, പി.വി.നാരായണന്‍, സി.ശങ്കരന്‍, പി.ജയചന്ദ്രന്‍ എന്നിവരെ കെ.കരുണാകരന്റെ ആഭ്യന്തരവകുപ്പ് ജയിലിലടച്ചു. 1975 ജൂലൈ രണ്ടിന് രാത്രിയില്‍ ‘ജന്മഭൂമി’ പത്രാധിപര്‍ പി.വി.കെ.നെടുങ്ങാടിയെയും ജനസംഘം കാര്യദര്‍ശി പി.നാരായണനെയും അറസ്റ്റ് ചെയ്തു. ജൂലൈ ഒമ്പത് മുതല്‍ രാജ്ഭവനുമുന്നില്‍ അഖണ്ഡനിരാഹാരം ആരംഭിച്ചതിനെത്തുടര്‍ന്ന് സര്‍വോദയ നേതാക്കളെയും തടവിലാക്കി. മന്മഥന്‍ മിസ തടവുകാരനുമായി, വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ പി.പരമേശ്വരനോടൊപ്പം രാഷ്‌ട്രീയ നേതാക്കളായ കെ.എം.ജോര്‍ജ്, അരങ്ങില്‍ ശ്രീധരന്‍, തമ്പാന്‍ തോമസ്, ആര്‍.ബാലകൃഷ്ണപിള്ള, കെ.ശങ്കരനാരായണന്‍, എം.എം.ലോറന്‍സ്, കെ.എന്‍.രവീന്ദ്രനാഥ് തുടങ്ങിയവരുമുണ്ടായിരുന്നു.

ബഹുമുഖ സമരങ്ങളും രാഷ്‌ട്രത്തിനകത്തുനിന്നും പുറത്തുനിന്നുമുള്ള തീവ്രസമ്മര്‍ദ്ദങ്ങളും അടിയന്തരാവസ്ഥ പിന്‍വലിക്കാന്‍ ഇന്ദിരയെ പ്രേരിപ്പിച്ചു. അങ്ങനെ 1977 മാര്‍ച്ച് 21 ന് ഭാരതത്തിന്റെ ചരിത്രത്തിലെ കറുത്ത അദ്ധ്യായത്തിന് തിരശീല വീണു. എല്ലാവര്‍ക്കും ശ്വാസംവലിച്ചു വിടാമെന്ന അവസ്ഥ സംജാതമായി.

സ്വതന്ത്രമായ പ്രവര്‍ത്തനം തടഞ്ഞിരുന്ന കാലത്ത് പോലീസിന്റെ പിടിയില്‍പ്പെടാതെ അജ്ഞാതകേന്ദ്രങ്ങളിലിരുന്നുകൊണ്ട് പ്രസിദ്ധീകരണങ്ങളിലൂടെ വിവരങ്ങള്‍ എത്തിച്ചിരുന്നവര്‍ ഒട്ടേറെയുണ്ട്. ‘കുരുക്ഷേത്ര’ വ്യഗ്രതയോടെ വായിക്കാന്‍ ഒട്ടേറെപ്പേരുണ്ടായിരുന്നു. അടിയന്തരാവസ്ഥയിലെ പോലീസ് നിരീക്ഷണം അതിജീവിക്കാനായി കെ.രാമന്‍പിള്ള കട്ടിയുള്ള മീശ വച്ചത് അദ്ദേഹം അനുസ്മരിച്ചിരുന്നത് ഓര്‍ക്കുന്നു. അങ്ങനെയുള്ള ഏറെ അനുഭവങ്ങള്‍ പീഡിതരായവര്‍ പങ്കുവച്ചിട്ടുണ്ട്. വൈക്കം ഗോപകുമാര്‍ ജീവിക്കുന്ന ‘രക്തസാക്ഷി’യാണ്.

കേരളത്തില്‍ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്തിരുന്ന കെ.കരുണാകരന്റെ പ്രവൃത്തികള്‍ കുപ്രസിദ്ധമായിരുന്നു. ജോലിയില്‍നിന്ന് പിരിച്ചുവിടുമെന്നും മിസാ പ്രകാരം തടവിലാക്കുമെന്നും ഭീഷണിപ്പെടുത്തി ഉദ്യോഗസ്ഥരെ പീഡിപ്പിച്ചിരുന്നു. മോട്ടോര്‍വാഹന വകുപ്പിലെ ആര്‍ടിഒ: സി.എന്‍.ധര്‍മപാലന്‍ ആത്മഹത്യചെയ്തത് ഓര്‍മയിലെത്തുന്ന ഒരു സംഭവം മാത്രം.

അടിയന്തരാവസ്ഥക്കാലത്തെ പീഡനങ്ങള്‍ക്കും കഷ്ടനഷ്ടങ്ങള്‍ക്കും ഇരയായവര്‍ 40 വര്‍ഷം പിന്നിടുമ്പോള്‍ വയോവൃദ്ധരും ശാരീരികമായി അവശരുമാണ്. അന്നത്തെ പ്രസരിപ്പാര്‍ന്ന യൗവ്വനം ഇന്ന് സ്മരണയില്‍ മാത്രവും. നിഷ്‌കാമ കര്‍മമാണ് ചെയ്തതെന്ന് വ്യാഖ്യാനിക്കാനാകുമെങ്കിലും ശയ്യാവലംബികളായവരെ സഹായിക്കേണ്ടത് സമൂഹത്തിന്റെ കടമയും സര്‍ക്കാരിന്റെ ബാധ്യതയുമാണ്. ആരുടേയും ഔദാര്യം വേണ്ട, അവര്‍ക്ക് അവകാശപ്പെട്ടതു മാത്രമാണ് കൊടുക്കേണ്ടത്. മഹാത്മാഗാന്ധിയുടെ വാക്കുകള്‍  തുടക്കത്തില്‍ സൂചിപ്പിച്ചത് ബോധപൂര്‍വമാണ്.

‘വേട്ടക്കാരായ’ നെഹ്‌റു- ഗാന്ധി കുടുംബം നാടുഭരിച്ചപ്പോഴൊന്നും നീതി ലഭിച്ചില്ല. ഇടക്കാലത്തുണ്ടായ എന്‍ഡിഎ ഭരണത്തിലും കാര്യമായ ശ്രമം ഉണ്ടായില്ല. ഇന്ന് 400 ല്‍ പരം സ്വയംസേവകരായ പാര്‍ലമെന്റ് അംഗങ്ങള്‍ ഭരണരംഗത്തുണ്ട്. അടിയന്തരാവസ്ഥയുടെ ചൂട് അവരില്‍ ഭൂരിഭാഗവും അനുഭവിച്ചറിഞ്ഞിട്ടുണ്ടാകണം.

കേരളത്തില്‍ സ്വാതന്ത്ര്യസമര സേനാനികള്‍ക്കുള്ള പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ ധാരാളമുണ്ട്. പല പേരുകളിലാണെന്നുമാത്രം. ഖിലാഫത്ത് പ്രസ്ഥാനം, മാപ്പിളലഹള (1921-22) പുന്നപ്ര വയലാര്‍, കരിവെള്ളൂര്‍, കാവുംബായ്, കയ്യൂര്‍, മൊറാഴ, മലബാര്‍-സ്‌പെഷ്യല്‍ പോലീസ് സമരം തുടങ്ങിയ വിവിധ സംഭവങ്ങള്‍ ഇതില്‍പ്പെടുന്നു.

മധ്യപ്രദേശ് സര്‍ക്കാര്‍ അടിയന്തരാവസ്ഥ തടവുകാര്‍ക്ക് സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് സമാനപദവി നല്‍കുകയും പെന്‍ഷന്‍ അനുവദിക്കുകയും ചെയ്തു. (ദ ടെലഗ്രാഫ്, 2011 ഡിസംബര്‍ 22) ഉത്തര്‍പ്രദേശില്‍ മിസാ പ്രകാരം തടവുശിക്ഷ അനുഭവിച്ചവര്‍ക്ക് പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കാന്‍ പോകുന്നു (ദ ഹിന്ദു, ജൂണ്‍ 26, 2015) രാജസ്ഥാനില്‍ 2014 ജൂലൈ മുതല്‍ മാസം 12000 രൂപയും രോഗശുശ്രൂഷക്കായി 1200 രൂപയും അനുവദിച്ചിട്ടുണ്ട്.

കേരളത്തില്‍ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍െപ്പട്ടാല്‍ പിന്നെ ആജീവനാന്തം പെന്‍ഷന്‍ ലഭിക്കും. അതിനാല്‍ പെന്‍ഷന്‍ അനുവദിച്ചുകിട്ടാനുള്ള ‘ഹൃസ്വ’ കാലാവധി സേവനം കഴിഞ്ഞാല്‍ മറ്റൊരാളെ നിയോഗിക്കും. അങ്ങനെ തങ്ങളുടെ പാര്‍ശ്വവര്‍ത്തികളായവരെയെല്ലാം സഹായിക്കുന്ന പദ്ധതി കേരളത്തിലെ രാഷ്‌ട്രീയനേതാക്കള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്.

മാപ്പിളലഹള മലബാര്‍ കലാപമാക്കി മാറ്റി മലബാറിലെ ജനങ്ങള്‍ മൊത്തത്തില്‍ പങ്കെടുത്ത ഒരു ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമാണെന്ന് വരുത്തിത്തീര്‍ക്കാനാണ് ചില ചരിത്രകാരന്മാരുടെ ശ്രമം. ടിപ്പുവിനെ പോലെ മതവെറിയന്മാരായ ഒരുപറ്റം മുഹമ്മദീയര്‍ മലബാറിലെ ഹിന്ദുസമൂഹത്തെ കടന്നാക്രമിച്ചത് വര്‍ഗീയലഹള ആയിരുന്നു എന്ന ചരിത്ര സത്യം മാറ്റാനുള്ള ശ്രമം.

ഭരണകൂടത്തിനെതിരെ ആയുധമെടുത്തായിരുന്നില്ല ഖിലാഫത്ത് സമരം.

ബ്രിട്ടീഷുകാര്‍ക്കെതിരെയോ അവിടുത്തെ അധികാരം കയ്യാളുന്നവര്‍ക്കെതിരെയോ ആയിരുന്നില്ല പ്രക്ഷോഭം. ഖിലാഫത്ത് പ്രക്ഷോഭം തുര്‍ക്കിയിലെ സുല്‍ത്താന്റെ അധികാരങ്ങള്‍ക്കുവേണ്ടിയുള്ള ഒരു ജിഹാദ് ആയിരുന്നു. തുടക്കം മുതല്‍ ഖിലാഫത്ത് എന്നാല്‍ ഖലീഫയെ രക്ഷിക്കുക, അതിനുവേണ്ടി കൊല്ലുക, ചാകുക എന്നായിരുന്നു.

പുന്നപ്ര വയലാര്‍ യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യസമരം ആയിരുന്നോ? റഷ്യയുടെ ഭാഗംചേര്‍ന്ന് ഒരുവേള ഹിറ്റ്‌ലറെ അംഗീകരിച്ചിരുന്നവരാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. അവര്‍ ഭാരതം സ്വതന്ത്രമായത് അംഗീകരിച്ചത് വളരെക്കാലം കഴിഞ്ഞാണല്ലോ.

അങ്ങനെ സൗകര്യപ്രദമായി, അധികാരം ഉപയോഗിച്ച് പല സമരങ്ങളിലും പങ്കെടുത്തു എന്ന് അവകാശപ്പെടുന്നവര്‍ കേന്ദ്ര-സംസ്ഥാന പെന്‍ഷനുകള്‍ നേടിയിട്ടുണ്ട്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ടു മനസ്സിലാക്കിയും അവശതകള്‍ അറിഞ്ഞ് നടപടിയെടുത്തും സഹായിച്ചുവരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെ പീഡിതരായ അടിയന്തരാവസ്ഥക്കെതിരെ നടത്തിയ സമരത്തില്‍ തടവിലാക്കപ്പെട്ടവരുടെ ഇന്നത്തെ അവസ്ഥ മനസ്സിലാക്കുമെന്നു വിശ്വസിക്കുന്നു.

1980 സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് അനുവദിച്ചുവരുന്ന പെന്‍ഷന്‍പദ്ധതിയിലെ പട്ടികയില്‍ കേരളത്തിലെ പീഡിതരെയും ഉള്‍പ്പെടുത്തി അവര്‍ക്ക് പെന്‍ഷനും ആനുകൂല്യങ്ങളും നല്‍കേണ്ടത് മാനുഷിക പരിഗണന മാത്രമായിരിക്കും. അഭിമാനികളായ അക്കൂട്ടരെ അനുഭാവപൂര്‍വം പരിഗണിക്കേണ്ടത് രാഷ്‌ട്രധര്‍മം മാത്രമായിരിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും

Editorial

മുഖ്യമന്ത്രി സതീശന്‍ മുഖംമൂടി മാറ്റുന്നു

Football

സൂപ്പര്‍ ലീഗ് കേരളക്ക് ഇന്ന് തുടക്കം; കണ്ണൂരും തൃശ്ശൂരും നേര്‍ക്കുനേര്‍

Sports

ഏഷ്യന്‍ ഗെയിംസ് 2026: കബഡി ഗ്രൂപ്പ് ജേതാക്കളായി ഭാരത ടീമുകള്‍; മെഡലുറപ്പിച്ചു

അനന്ത് ജീത് സിങും നരൂക പരിനാസ് ധലിവാളും മെഡലുമായി
Sports

ഏഷ്യന്‍ ഗെയിംസ് 2026: ഷൂട്ടിങ് റേഞ്ചില്‍ ഭാരതത്തിന്റെ മെഡല്‍ കുതിപ്പ് ; മിക്‌സ്ഡ് സ്‌കീറ്റില്‍ ഭാരതത്തിന് വെങ്കലം

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ്: മിന്നല്‍ വെള്ളിയില്‍ ഭാരതത്തിന്റെ മികസഡ് റിലേ ടീം

ഏഷ്യന്‍ ഗെയിംസ് 2026: വുഷുവില്‍ ചരിത്രനേട്ടം; വിവാദങ്ങള്‍ മറികടന്ന് വെള്ളിത്തിളക്കത്തില്‍ റോഷിബിന

റോവിങ്ങില്‍ ചരിത്രനേട്ടം; കഷ്ടപ്പാടുകളില്‍ നിന്ന് ഏഷ്യന്‍ ഗെയിംസിന്റെ വേദിയിലേക്ക്

കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പീഡന പരാതി; കുറ്റാരോപിതനെ സംരക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം

മാസപ്പടിക്കേസ്: പോലീസ് അന്വേഷണത്തിനെതിരെ ഹര്‍ജി

ആടിയ ശിഷ്ടം നെയ്യ് തിരിമറിക്കാര്‍ക്കെതിരെ നടപടിക്ക് ഹൈക്കോടതി നിര്‍ദേശം

കൃഷ്ണസ്പര്‍ശം: അധികാരം അവകാശമല്ല

നാഗാരാധനയും അനുഷ്ഠാനങ്ങളും: സര്‍പ്പക്കാവുകള്‍

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ബ്രിക്‌സ് തീയേറ്റര്‍ ഫെസ്റ്റിവല്‍ ഒക്ടോബര്‍ 12 മുതല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.