ന്യൂദല്‍ഹി: ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ പരസ്യങ്ങളുടെ കരാര്‍ നല്‍കിയതായി പരാതി.
ആന്റി കറപ്ഷന്‍ ബ്രാഞ്ച് (എസിബി) ജോയിന്റ് കമ്മീഷണര്‍ മുകേഷ് കുമാര്‍ മീണക്കാണ് പരാതി ലഭിച്ചത്. ഇത് സംബന്ധിച്ച് ഡയറക്ടറേറ്റ് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിസിറ്റിക്ക് (ഡിഐപി) നോട്ടീസ് നല്‍കിയതായി മീണ പറഞ്ഞു.
തൊഴിലവസരങ്ങള്‍, പദ്ധതികള്‍, നയങ്ങള്‍, പാവങ്ങള്‍ക്ക് വേണ്ടിയുള്ള സര്‍ക്കാരിന്റെ ക്ഷേമപദ്ധതികളെല്ലാം പൊതുജന ങ്ങളിലെത്തിക്കുന്നതിന് ഡിഐപിയെയാണ് ചുമതലപ്പെടു ത്തിയിരിക്കുന്നത്.
കഴിഞ്ഞ ജൂണ്‍ 9നാണ് എസിബിയായി മീണയെ ലഫ്.ഗവര്‍ണര്‍ നിയമിച്ചത്.
ആംആദ്മി സര്‍ക്കാര്‍ ഈ സാമ്പത്തിക വര്‍ഷം 526 കോടി രൂപയാണ് സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കായി നീക്കിവച്ചിരിക്കുന്നത്.
പൊതുഖജനാവിലെ പണം സ്വന്തം പ്രചാരണത്തിനായി ഉപയോഗിക്കുന്നതിനെ പ്രതിപക്ഷ പാര്‍ട്ടികള്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം അവഗണിച്ചുകൊണ്ടാണ് എഎപി സര്‍ക്കാര്‍ പരസ്യങ്ങള്‍ നല്‍കുന്നത്.
















