ഓംഗോള്‍: ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയില്‍ ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ അഞ്ച് വയസുള്ള ആണ്‍കുട്ടിയെ കുഴുത്തറുത്ത് കൊലപ്പെടുത്തി. പിന്നീട് നരബലി നല്‍കിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി മണ്ണെണ്ണ ഒഴിച്ചു കത്തിച്ചു. ഗുരുതരമായി പൊള്ളലേറ്റ ഈ ദുര്‍മന്ത്രവാദിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രകാശം ജില്ലയിലെ പൊകുരു ഗ്രാമത്തിലാണ് സംഭവം.ദുര്‍മന്ത്രവാദം നടത്തുന്ന തിരുമല റാവു എന്നയാള്‍ ബുധനാഴ്ച അങ്കണവാടിയിലെത്തി അവിടെയുണ്ടായിരുന്ന കുട്ടിയെ വിളിച്ചുകൊണ്ടുപോവുകയായിരുന്നു. കുട്ടിയുടെ അമ്മയെത്തിയപ്പോള്‍ കുട്ടിയെ റാവുവിന്റെ കൂടെ അയച്ചതായി ആയ പറഞ്ഞു. തുടര്‍ന്ന് നാട്ടുകാരോടൊപ്പം റാവുവിന്റെ വീട്ടിലെത്തി.
വീട് പൂട്ടിയിട്ടിരിക്കുന്നതായ കണ്ടപ്പോള്‍ നാട്ടുകാര്‍ കതക് തല്ലിപ്പൊളിച്ച് അകത്തുകയറി. തറയില്‍ കുട്ടിയുടെ ശിരസറ്റ മൃതദേഹമാണ് കാണാന്‍ കഴിഞ്ഞത്. മന്ത്രവാദം നടത്തിയതിന്റെ ലക്ഷണവുമുണ്ടായിരുന്നു. റാവുവിനെ തേടി വിവിധ സ്ഥലങ്ങളിലേക്കു പോയ നാട്ടുകാര്‍ അയാളെ കണ്ടെത്തി. പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചശേഷം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു.
പോലീസ് എത്തിയാണ് പ്രശ്‌നം പരിഹരിച്ചത്. കട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അന്വേഷണം ആരംഭിച്ചു.
















