കോഴിക്കോട്: ബേപ്പൂരില്‍ നിന്നും ചരക്ക് നീക്കം ഒക്ടോബര്‍ അവസാന വാരത്തോടെ പുനരാരംഭിക്കുമെന്ന് തുറമുഖ -ഫിഷറീസ് -എക് സൈസ് വകുപ്പ് മന്ത്രി കെ.ബാബു പറഞ്ഞു.രണ്ടര കോടി രൂപ ചെലവില്‍ സ്ഥാപിച്ച കണ്ടയ്‌നര്‍ റീച്ച് സ്റ്റാക്കറിന്റെയും 6 കോടി ചെലവില്‍ നിര്‍മിച്ച എം.ടി മലബാര്‍ ടഗ്ഗിന്റെയും പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
ബേപ്പൂര്‍ തുറമുഖ വികസനത്തിന് ആക്കം കൂട്ടുന്ന 15 കോടി രൂപയുടെ കണ്ടയ്‌നര്‍ ഹാന്‍ഡ്‌ലിംങ് ക്രെയിന്‍ അടുത്ത ആഴ്ചയോടെ എത്തും. ചരക്കുകള്‍ സൂക്ഷിക്കാന്‍ ഫ്രീസര്‍ സംവിധാനത്തോടെയുള്ള ഗോഡൗണ്‍ നിര്‍മ്മാണത്തിനായി അനുവദിച്ച 10 കോടി രൂപ ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പിന് കൈമാറിയിട്ടുണ്ട്. തുറമുഖ വികസനത്തിനായുളള മാസ്റ്റര്‍പ്ലാനും തയ്യാറാക്കുന്നുണ്ട്.്.കോസ്റ്റല്‍ ഷിപ്പിങ്ങിന്റെ ഭാഗമായി ബേപ്പൂര്‍ വികസിപ്പിക്കുന്നതിനായി 3.83 ഏക്കര്‍ കോവിലകം ഭൂമി ഏറ്റെടുക്കാനും സില്‍ക്കിന്റെ കൈവശമുള്ള പോര്‍ട്ട്‌വക ഭൂമിതിരിച്ചുപിടിക്കാനും ശ്രമിക്കും.
റോഡ് മാര്‍ഗമുള്ള ചരക്കുഗതാഗതം ഘട്ടംഘട്ടമായി കുറച്ച് ചെറുകിട തുറമുഖങ്ങളെ പുനരുജ്ജീവിപ്പിക്കാനായി തീരദേശ കപ്പല്‍ഗതാഗത പദ്ധതി പ്രോത്സാഹിപ്പിക്കും.എല്ലാ തുറമുഖങ്ങളിലെയും അടിസ്ഥാന സൗകര്യവികസനത്തിന്റെ ഭാഗമായി ഡ്രാഫ്റ്റ് വര്‍ധിപ്പിക്കും.ഒരു ടണ്‍ ചരക്ക് ഒരു കിലോമീറ്റര്‍ കൊണ്ടുപോ കുന്നതിന് ഒരുരൂപ നിരക്കില്‍ ഇന്‍സെന്റീവ് നല്‍കും. മന്ത്രി പറഞ്ഞു.
അഞ്ച ്കണ്ടയ്‌നറുകള്‍ വരെ ഒന്നിന് മുകളില്‍ ഒന്നായി അടുക്കിവെക്കുന്നതിന് 40 ടണ്‍ കപ്പാസിറ്റിയുള്ള കണ്ടയ്‌നര്‍ റീച്ച് സ്റ്റാക്കറും 750 കുതിരശക്തിയുള്ള ടഗ്ഗുമാണ് ഉദ്ഘാടനം ചെയ്തത്.
എം.ടി മലബാര്‍ ടഗ്ഗിന്റെ പ്രവര്‍ത്തനോദ്ഘാടനം
മന്ത്രി കെ.ബാബു നിര്‍വ്വഹിക്കുന്നു
















