സിഡ്‌നി: ഇംഗ്ലണ്ടിന്റെ മുന്‍ പേസ് ബൗളറായിരുന്ന ഫ്രാങ്ക് ടൈസണ്‍ അന്തരിച്ചു. ഓസ്‌ട്രേലിയയിലെ വസതിയിലായിരുന്നു അന്ത്യം. 85 വയസ്സായിരുന്നു.
1960-ല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം അദ്ദേഹം ഓസ്‌ട്രേലിയയിലേക്കു കുടിയേറുകയായിരുന്നു.
ഒരു സ്‌കൂള്‍ ടീമിന്റെ കോച്ചായും കമന്റേറ്ററായും വിരമിച്ച ശേഷവും അദ്ദേഹം ക്രിക്കറ്റ് ലോകത്തു സജീവമായിരുന്നു. ടൈഫൂണ്‍ എന്ന പേരിലായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. 1954 മുതല്‍ 1959 വരെ ഇംഗ്ലണ്ടിനുവേണ്ടി ടൈസണ്‍ 17 ടെസ്റ്റുകള്‍ കളിച്ചു. 76 വിക്കറ്റുകളും വീഴ്‌ത്തി. 244 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍നിന്ന് 767 വിക്കറ്റുകളും നേടി.
















