ബീജിങ്: ഏഷ്യന്‍ ബാസ്‌ക്കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം റൗണ്ടില്‍ ഇന്ത്യക്ക് വിജയം. ഇന്നലെ നടന്ന മത്സരത്തില്‍ ഹോങ്കോങ്ങിനെയാണ് ഇന്ത്യ കീഴടക്കിയത്. 76-71 എന്ന സ്‌കോറിനായിരുന്നു ഇന്ത്യന്‍ വിജയം. ഇന്ത്യക്ക് വേണ്ടി അംജ്യോത് സിങ് 26 പോയിന്റ് നേടി. കഴിഞ്ഞ ദിവസം നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ പാലസ്തീനെയും കീഴടക്കിയിരുന്നു. ഇന്ന് അവസാന മത്സരത്തില്‍ ഇന്ത്യ ഫിലിപ്പീന്‍സുമായി ഏറ്റുമുട്ടും.
















