നൗകാമ്പ്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ ബാഴ്‌സലോണക്ക് ഇന്ന് ജര്‍മ്മന്‍ ക്ലബ് ബയേര്‍ ലെവര്‍ക്യൂസന്റെ വെല്ലുവിൡ ഗ്രൂപ്പ് ഇയില്‍ ആദ്യ മത്സരത്തില്‍ റോമയോട് സമനില പാലിക്കേണ്ടിവന്ന ബാഴ്‌സ ഇന്ന് ജയം ലക്ഷ്യമിട്ടാണ് സ്വന്തം മൈതാനത്ത് പന്തുതട്ടാനിറങ്ങുന്നത്.
മറ്റൊരു മത്സരത്തില്‍ ബെയ്റ്റ ബോര്‍ റോമയുമായി ഏറ്റുമുട്ടും. ഗ്രൂപ്പ് എഫില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം ആഴ്‌സണല്‍ ഒളിമ്പിയാക്കോസുമായും മുന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്ക് ഡൈനാമോ സഗ്‌രബുമായും കളിക്കും. ഗ്രൂപ്പ് ജിയില്‍ എഫ്‌സി പോര്‍ട്ടോക്ക് ചെല്‍സിയും മക്കാബി ടെല്‍ അവീവിന് ഡൈനാമോ കീവുമാണ് എതിരാളികള്‍. ഗ്രൂപ്പ് എച്ചില്‍ ലിയോണ്‍ വലന്‍സിയയുമായും സെനിത് സെന്റ് പീറ്റേഴ്‌സ് ബര്‍ഗ് കെഎഎ ജെന്റുമായും ഏറ്റുമുട്ടും.
















