ഭാരതംകണ്ട നട്ടെല്ലുള്ള പ്രധാനമന്ത്രി. കരുത്തനായ ഈ പ്രധാനമന്ത്രി ഭരിക്കുമ്പോള്‍ കോണ്‍ഗ്രസുകാരോ ഇറ്റലിക്കാരോ പാരവച്ചാലും ഭാരതത്തിന് രക്ഷാസമിതിയില്‍ സ്ഥിരാംഗത്വം തീര്‍ച്ച.മോദി പ്രധാനമന്ത്രിയായതിനുശേഷം ഐക്യരാഷ്‌ട്ര സഭയുടെ സുരക്ഷാ സമിതിയില്‍ ഭാരതത്തിന്റെ അംഗത്വ ആവശ്യത്തെയും പ്രാധാന്യത്തെയും ചൈന ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ പിന്തുണയ്‌ക്കുന്നു.
ഐക്യ രാഷ്‌ട്ര സഭയില്‍ നരേന്ദ്ര മോദി രണ്ടാമത്തെ പ്രസംഗവും നടത്തി. ഐക്യരാഷ്‌ട്ര സഭയില്‍ പ്രസംഗം നടത്തുന്ന ലോകനേതാക്കളുടെ പ്രസംഗം കഴിഞ്ഞയുടനെ അവര്‍ വേദി വിടും. അടുത്തതായി പ്രസംഗം നടത്തേണ്ട രാജ്യത്തലവനെ വിളിക്കുകയും ചെയ്യും എന്ന രീതിയാണ് പതിവ്. പക്ഷെ ഐക്യരാഷ്‌ട്ര സഭയില്‍ മോദി നടത്തിയ രണ്ടാമത്തെ പ്രസംഗം ദീര്‍ഘവും ഗാംഭീര്യമുള്ളതുമായി.ഐക്യരാഷ്‌ട്ര സഭയില്‍ മോദിജിയുടെ പ്രസംഗം കഴിഞ്ഞ ഉടനെ നേതാക്കള്‍ പ്രസംഗത്തിലെ വിഷയം ലോക ജനതക്കുവേണ്ടിയാണെന്നുള്ള അഭിനന്ദന പരാമര്‍ശം നടത്തുകയും മോദിജിയെ പ്രശംസിക്കുകയും ചെയ്തു.
ദേശാഭിമാനിയും ശക്തനുമായ ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ ഭാരതീയരും ലോകജനതയും അഭിമാനിക്കുന്നു. ഭാരതത്തിന് രക്ഷാസമിതിയില്‍ സ്ഥിരാംഗത്വം കിട്ടട്ടെ. അതിനുള്ള പ്രയത്‌നങ്ങള്‍ വിജയിക്കട്ടെ. യോഗയെ അന്താരാഷ്‌ട്ര തലത്തിലെത്തിക്കാനും അതിന് ഒരു ദിനാചരണംതന്നെ കൊണ്ടുവരാനും കഴിഞ്ഞില്ലേ. വിദേശനിക്ഷേപകരെ ആകര്‍ഷിക്കാനും പദ്ധതികള്‍ നടത്താനും നിരവധി തൊഴിലവസങ്ങള്‍ സഷ്ടിക്കാനുമുള്ള മെയ്‌ക്ക് ഇന്‍ ഇന്ത്യ നല്ല രീതിയില്‍ മുന്നോട്ട് പോകുന്നു. ആഗോള ശ്രദ്ധയാകര്‍ഷിക്കുന്നു. അതുപോലെ സ്ഥിരാംഗത്വവും കിട്ടുമെന്നു പ്രതിക്ഷിക്കുന്നു.
ശക്തന്‍ തമ്പുരാന്‍
















