Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഭാരതം ആവശ്യപ്പെടുന്നത് കാലത്തിന്റെ അനിവാര്യത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2015, 09:08 pm IST
inVicharam

ഐക്യരാഷ്‌ട്രസഭയില്‍ ഭാരതത്തിന് സ്ഥിരാംഗത്വം വേണമെന്ന് ആവശ്യപ്പെടുന്നത് ആദ്യസംഭവമൊന്നുമല്ല. പതിറ്റാണ്ടുകാളായി ഉന്നയിക്കുന്ന ഈ ആവശ്യത്തിന് മതിപ്പുളവാക്കുന്ന പ്രതികരണമോ അനുകൂലമായ നിലപാടോ ബന്ധപ്പെട്ടവരില്‍ നിന്നൊന്നും ഉണ്ടായിട്ടില്ല. എന്നാല്‍ ഇപ്പോള്‍ അങ്ങനെയ്ല്ല. ന്യൂയോര്‍ക്കില്‍ ജി-4 രാഷ്‌ട്രതലവന്മാരുടെ ഉച്ചകോടിയിലും ഐക്യരാഷ്‌ട്രസഭയിലും പ്രാധനമന്ത്രി നരേന്ദ്രമോദി ഉയര്‍ത്തിയ ആവശ്യത്തിന് വളരെ ക്രിയാത്മകമായ പ്രതികരണമാണ് ഉണ്ടായിട്ടുള്ളത്. ഉച്ചകോടി അംഗീകരിച്ച പ്രമേയവും ഐക്യരാഷ്‌ട്രസഭാ രക്ഷാസമിതി വിപുലപ്പെടുത്തണമെന്നാണ്.

ഭാരത പ്രധാനമന്ത്രിയുടെ വാക്കുകള്‍ അവഗണിക്കുന്ന മുന്‍കാല ചരിത്രം തിരുത്താന്‍ പോകുന്നു. ഭാരതമടക്കമുള്ളവര്‍ക്ക് സ്ഥിരാംഗത്വം ലഭിക്കേണ്ടതിന്റെ അനിവാര്യത ബോധ്യപ്പെട്ടുകൊണ്ടിരിക്കുന്നു എന്നതിന്റെ സൂചന കൂടിയാണിത്. ലോകം മറികടന്ന പഴയ നൂറ്റാണ്ടിന്റെ ചിന്തകളും ശീലങ്ങളും ഉപേക്ഷിക്കേണ്ട കാലം കഴിഞ്ഞെന്ന് പറയാന്‍ നമ്മുടെ പ്രധാനമന്ത്രിക്ക് മടിയുണ്ടായിരുന്നില്ല. മാറിയ കാലത്തിനനുസരിച്ച് കോലവും മാറണം. അതാണ് പ്രകൃതി നിയമം. ഭീകരതയും കാലാവസ്ഥാ വ്യതിയാനവും പോലുള്ള പുതിയ വെല്ലുവിളികളെ അതിജീവിക്കണമെങ്കില്‍ അതിനനുസരിച്ചുള്ള തയ്യാറെടുപ്പുകളും വേണം. അതിന് പ്രാപ്തമായ ലോകരാജ്യങ്ങളെ ഒരുമിച്ച് നിര്‍ത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഈ ഒക്‌ടോബറില്‍ ഐക്യരാഷ്‌ട്രസഭയ്‌ക്ക് എഴുപത് വയസ്സ് തികയുകയാണ്.

1945 ഒക്‌ടോബര്‍ 24ന് 51 രാജ്യങ്ങളുള്‍ക്കൊണ്ട് ആരംഭിച്ച ഐക്യരാഷ്‌ട്രസഭയില്‍ ഇന്ന് 193 അംഗരാജ്യങ്ങളുണ്ട്. അതില്‍ അമേരിക്ക, ചൈന, ഫ്രാന്‍സ്, ബ്രിട്ടന്‍, റഷ്യ എന്നിവയ്‌ക്കാണ് സ്ഥിരാംഗത്വമുള്ളത്. രണ്ടുവര്‍ഷം കാലാവധിയുള്ള പത്ത് അംഗരാജ്യങ്ങളും ഉള്‍പ്പെട്ടതാണ് സുരക്ഷാസമിതി.

രണ്ടാം ലോകമഹായുദ്ധകാലത്തെ അമേരിക്കന്‍ പ്രസിഡന്റ് ഫ്രാങ്കഌന്‍ റൂസ്‌വെല്‍റ്റ് സഖ്യകക്ഷികളെ സൂചിപ്പിക്കാനാണ് ആദ്യമായി ഐക്യരാഷ്‌ട്രങ്ങള്‍ എന്ന പദം ഉപയോഗിച്ചത്. ഐക്യരാഷ്‌ട്രസഭയുടെ രൂപവത്കരണത്തിന് വിത്തുകള്‍ പാകിയതും അന്നത്തെ സഖ്യകക്ഷികള്‍ തന്നെയായിരുന്നു. യുദ്ധകാലത്തുതന്നെ മോസ്‌കോ, കെയ്‌റോ, ടെഹ്‌റാന്‍ എന്നിവിടങ്ങളില്‍ച്ചേര്‍ന്ന സഖ്യകക്ഷികളുടെ സമ്മേളനങ്ങളില്‍ ഈ ആശയം കൂടുതല്‍ ചര്‍ച്ചാവിഷയമായി.

1944 ഓഗസ്റ്റ് മുതല്‍ ഒക്‌ടോബര്‍ വരെ ഫ്രാന്‍സ്, ചൈന, ബ്രിട്ടന്‍, അമേരിക്കന്‍ ഐക്യനാടുകള്‍ (അമേരിക്ക), സോവ്യറ്റ് യൂണിയന്‍ എന്നീ രാജ്യങ്ങളുടെ പ്രതിനിധികള്‍ വാഷിങ്ടണ്‍ ഡിസിയില്‍ പലതവണ യോഗം ചേര്‍ന്ന് പുതിയ രാജ്യാന്തര സഹകരണ പ്രസ്ഥാനത്തിനുള്ള ഏകദേശ രൂപം തയ്യാറാക്കി. ലോകസമാധാനത്തിനും, രാജ്യങ്ങള്‍ തമ്മിലുള്ള സാമ്പത്തിക സാമൂഹിക സഹകരണത്തിനും പ്രാധാന്യം കൊടുത്ത് ഈ രാജ്യങ്ങള്‍ മുന്നോട്ടുവച്ചിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ ലോകം മുഴുവന്‍ ചര്‍ച്ച ചെയ്തു.

ഒടുവില്‍ 1945 ഏപ്രില്‍ 25ന് സാന്‍ഫ്രാന്‍സിസ്‌കോയില്‍ യു എന്‍ രൂപവത്ക്കരണയോഗം ചേര്‍ന്ന് വിവിധ രാഷ്‌ട്രീയ നേതാക്കന്മാരും ലയണ്‍സ്‌ക്ലബ് പോലുള്ള പ്രസ്ഥാനങ്ങളുടെ പ്രതിനിധികളും പ്രസ്തുത സമ്മേളനത്തില്‍ പങ്കെടുത്തു. രൂപവത്ക്കരണ സമ്മേളനത്തില്‍ പങ്കെടുത്ത രാജ്യങ്ങള്‍ രണ്ടു മാസത്തിനുശേഷം ജൂണ്‍ 26ന് ഐക്യരാഷ്‌ട്ര സഭയുടെ കരട് പ്രസ്ഥാനത്തിനായി നിലകൊണ്ടു. അംഗരാഷ്‌ട്രങ്ങള്‍ക്കിടയില്‍ രക്ഷാസമതി അധ്യക്ഷപദം ഓരോ മാസവും മാറി വരും. രാഷ്‌ട്രങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഗണിക്കുക, ആയുധ നിയന്ത്രണ നടപടികള്‍ ആസൂത്രണം ചെയ്യുക, അക്രമങ്ങള്‍ക്കെതിരെ ഉപരോധവും സൈനിക നടപടിയും സ്വീകരിക്കുക, പുതിയ അംഗങ്ങളെ സ്വീകരിക്കാന്‍ ശുപാര്‍ശ ചെയ്യുക, സെക്രട്ടറി ജനറലിന്റെ നിയമനം സംബന്ധിച്ച് പൊതുസഭയ്‌ക്ക് ശുപാര്‍ശ നല്‍കുക തുടങ്ങിയവയാണ് രക്ഷാസമിതിയുടെ ഉത്തരവാദിത്വങ്ങള്‍. അഞ്ചു സ്ഥിരാംഗങ്ങള്‍ക്കും വീറ്റോ പവറുണ്ട്. ഈ രാജ്യങ്ങളിലൊന്ന് എതിര്‍ത്ത് വോട്ട് ചെയ്യുന്ന എന്തു നടപടിയും സഭ തള്ളിക്കളയുന്നു. സഭാ നടപടികളൊഴികെയുള്ള എന്തു കാര്യത്തിലും തീരുമാനമെടുക്കാന്‍ അഞ്ചുസ്ഥിരം അംഗങ്ങളുടേതുള്‍പ്പെടെ ഒന്‍പത് അംഗങ്ങളുടെ വോട്ട് വേണം.

രാജ്യാന്തര സാമ്പത്തിക, സാംസ്‌കാരിക സാമൂഹിക മാര്‍ഗ്ഗങ്ങളില്‍ ഐക്യ രാഷ്‌ട്രസഭയുടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുകയാണ് സമിതിയുടെ ചുമതല. ഗതാഗത, വാര്‍ത്താവിനിമയ കമ്മീഷന്‍, സ്ഥിതി വിവരക്കണക്ക് കമ്മീഷന്‍, മയക്കുമരുന്ന് വിരുദ്ധ കമ്മീഷന്‍, മനുഷ്യാവകാശ കമ്മീഷന്‍, സ്ത്രീസമത്വ കമ്മീഷന്‍, രാജ്യാന്തര വാണിജ്യച്ചരക്ക് കമ്മീഷന്‍ തുടങ്ങിയ സമിതിയുടെ കീഴില്‍ നിരവധി പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പൂര്‍ണമായി സ്വയംഭരണം നേടിയിട്ടില്ലാത്ത പ്രദേശങ്ങളിലെ (ട്രസ്റ്റീഷിപ്പുകളിലെ) ജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കുന്നതിന് ട്രസ്റ്റീഷിപ്പ് കൗണ്‍സിലുണ്ട്. രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളാണ് ട്രസ്റ്റീഷിപ്പ് കൗണ്‍സിലിലെ അംഗങ്ങള്‍. അമേരിക്കയുടെ ഭരണത്തിലായിരുന്ന പലാവു ആണ് ഏറ്റവും അവസാനം സ്വാതന്ത്ര്യം നേടിയ യു എന്‍ ട്രസ്റ്റീഷിപ്പ്.

പലാവുവിന് സ്വാതന്ത്ര്യം ലഭിച്ചതോടെ കോളനി വിമോചനം പൂര്‍ത്തിയായതാണ് ഐക്യരാഷ്‌ട്രസഭയുടെ വിലയിരുത്തല്‍. ഐക്യ രാഷ്‌ട്രസഭയുടെ ജനറല്‍ അസംബ്ലിയും സെക്യൂരിറ്റി കൗണ്‍സിലും കൂടി ഒമ്പതു വര്‍ഷത്തേക്ക് 15 ജഡ്ജിമാരെ തിരഞ്ഞെടുത്തുകൊണ്ടാണ് രാജ്യന്തര നീതിന്യായ കോടതി പ്രവര്‍ത്തിക്കുന്നത്. ഒരു അംഗരാജ്യത്തില്‍ നിന്ന് ഒന്നിലധികം ജഡ്ജിമാരുണ്ടായിരിക്കാന്‍ പാടില്ല. രാജ്യങ്ങളാണ് കക്ഷികളായി കോടതിയെ സമീപിക്കുക, വ്യക്തികളല്ല. രാജ്യാന്തര നീതിന്യായ വ്യവസ്ഥകള്‍, നിയമപരമായ കാര്യങ്ങള്‍ തുടങ്ങിയവയെപ്പറ്റി ലോകകോടതി തീര്‍പ്പ് കല്‍പ്പിക്കുന്നു.

നെതര്‍ലന്റ്‌സിലെ ദി ഹേഗിലാണ് ആസ്ഥാനമെങ്കിലും കോടതിക്ക് ഏത് രാജ്യം ആസ്ഥാനമാക്കിയ കേസും വിചാരണ ചെയ്യാം. ഇവ കൂടാതെ ഒട്ടനവധി സംഘടനകളും സംരംഭങ്ങളുമുള്ള ഐക്യരാഷ്‌ട്രസഭ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് സ്വയം ഉയരാനും വളരാനും തയ്യാറാകണം. ഭാരതം ഉള്‍പ്പെട്ട നിര്‍ണായക സ്വാധീനവും ശേഷിയുമുള്ള രാജ്യങ്ങള്‍ സ്ഥിരാംഗങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അതാണ് നരേന്ദ്രമോദിയും ആവര്‍ത്തിച്ചിരിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും

Editorial

മുഖ്യമന്ത്രി സതീശന്‍ മുഖംമൂടി മാറ്റുന്നു

Football

സൂപ്പര്‍ ലീഗ് കേരളക്ക് ഇന്ന് തുടക്കം; കണ്ണൂരും തൃശ്ശൂരും നേര്‍ക്കുനേര്‍

Sports

ഏഷ്യന്‍ ഗെയിംസ് 2026: കബഡി ഗ്രൂപ്പ് ജേതാക്കളായി ഭാരത ടീമുകള്‍; മെഡലുറപ്പിച്ചു

അനന്ത് ജീത് സിങും നരൂക പരിനാസ് ധലിവാളും മെഡലുമായി
Sports

ഏഷ്യന്‍ ഗെയിംസ് 2026: ഷൂട്ടിങ് റേഞ്ചില്‍ ഭാരതത്തിന്റെ മെഡല്‍ കുതിപ്പ് ; മിക്‌സ്ഡ് സ്‌കീറ്റില്‍ ഭാരതത്തിന് വെങ്കലം

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ്: മിന്നല്‍ വെള്ളിയില്‍ ഭാരതത്തിന്റെ മികസഡ് റിലേ ടീം

ഏഷ്യന്‍ ഗെയിംസ് 2026: വുഷുവില്‍ ചരിത്രനേട്ടം; വിവാദങ്ങള്‍ മറികടന്ന് വെള്ളിത്തിളക്കത്തില്‍ റോഷിബിന

റോവിങ്ങില്‍ ചരിത്രനേട്ടം; കഷ്ടപ്പാടുകളില്‍ നിന്ന് ഏഷ്യന്‍ ഗെയിംസിന്റെ വേദിയിലേക്ക്

കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പീഡന പരാതി; കുറ്റാരോപിതനെ സംരക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം

മാസപ്പടിക്കേസ്: പോലീസ് അന്വേഷണത്തിനെതിരെ ഹര്‍ജി

ആടിയ ശിഷ്ടം നെയ്യ് തിരിമറിക്കാര്‍ക്കെതിരെ നടപടിക്ക് ഹൈക്കോടതി നിര്‍ദേശം

കൃഷ്ണസ്പര്‍ശം: അധികാരം അവകാശമല്ല

നാഗാരാധനയും അനുഷ്ഠാനങ്ങളും: സര്‍പ്പക്കാവുകള്‍

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ബ്രിക്‌സ് തീയേറ്റര്‍ ഫെസ്റ്റിവല്‍ ഒക്ടോബര്‍ 12 മുതല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.