Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ശ്രീനാരായണഗുരുവും കമ്യൂണിസ്റ്റ് പ്രസ്ഥാനവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2015, 08:58 pm IST
in Vicharam

ശ്രീനാരായണഗുരുവിനെയും ഗുരുദേവദര്‍ശനങ്ങളെയും അപമാനിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്ന കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതൃത്വത്തിന്റെ നടപടി ഏറെ ഞെട്ടലോടെയാണ് കേരളീയസമൂഹം കണ്ടത്.ഗുരു മാനവരാശിക്ക് നല്‍കിയ ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം’ എന്ന മഹാത്തായ ദര്‍ശനത്തെ വികലമാക്കി ‘പല ജാതി, പല മതം, പല ദൈവം’ എന്ന് തിരുത്തി എഴുതിയ കുരിശില്‍ ഗുരുദേവന്റെ ചിത്രം വച്ച് ആണിയടിക്കുന്ന നിശ്ചലദൃശ്യം മാപ്പ് അര്‍ഹിക്കാത്ത ഗുരുനിന്ദയാണ്. ഒരു ദേശീയ രാഷ്‌ട്രീയ പ്രസ്ഥാനത്തിന്റെ ബാനറിലാണ് ഇത് അരങ്ങേറിയത് എന്നത് ഏറെ ദുഖകരവും, പ്രതിഷേധാര്‍ഹവുമാണ്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി യഥാര്‍ത്ഥത്തില്‍ എസ്എന്‍ഡിപി യോഗത്തെയും, അതിന്റെ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും എതിര്‍ക്കാന്‍ വേണ്ടി ശ്രീനാരായണുഗുരുവിനെ അപമാനിക്കുകയായിരുന്നു.

വിദേ്വഷത്തിന്റെ ഒരു ചെറിയ കണികപോലും ഇല്ലാതെ സാമൂഹ്യ സമന്വയത്തിന്റെ പാതയിലൂടെ വമ്പിച്ച സാമൂഹികവിപ്ലവത്തിന് കേരളം വേദിയായത് ശ്രീനാരായണദര്‍ശനങ്ങളുടെ കരുത്തിലാണ്. ഗുരുവിന്റെ വഴിയിലൂടെ സഞ്ചരിച്ചാണ് മഹാന്മാരായ സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍ കേരളത്തെ ഭ്രാന്താലയത്തില്‍നിന്നും നവോത്ഥാനത്തിലേക്ക് നയിച്ചത്.

പൗരോഹിത്യത്തിന്റെ പിടിയില്‍നിന്നും ഹിന്ദുസമാജത്തെ സ്വതന്ത്രമാക്കി സനാതന ധര്‍മ്മത്തിന്റെ തെളിനീര്‍ കുടിക്കാന്‍ സവര്‍ണ്ണ-അവര്‍ണ്ണ ഭേദംകൂടാതെ എല്ലാപേര്‍ക്കും അവസരമൊരുക്കിയതില്‍ ശ്രീനാരായണഗുരുവിന്റെ പങ്ക് വളരെ വലുതാണ്. വൈക്കം, ഗുരുവായൂര്‍ സത്യാഗ്രഹസമരങ്ങള്‍ നവോത്ഥാന ചരിത്രത്തില്‍ വിഭിന്നമാകുന്നത് ഹിന്ദുസമൂഹത്തിന്റെ പൊതുമനസ്സിനെ ഏകീകരിച്ച് ജാതികോട്ടകള്‍ തകര്‍ത്ത് സ്വതന്ത്രമാക്കിയതുകൊണ്ടാണ്. അവശജനവിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി നടത്തിയ വൈക്കം, ഗുരുവായൂര്‍ സത്യഗ്രഹസമരങ്ങളില്‍ എല്ലാ സവര്‍ണ്ണ സംഘടനകളും ഉല്‍പ്പതിഷ്ണുക്കളായ നേതാക്കളും അണിനിരന്നു. ഈ സഹവര്‍ത്തിത്വത്തിന്റെ അന്തരീക്ഷത്തെ പില്‍ക്കാലത്ത് തകര്‍ത്തത് കമ്മ്യൂണിസ്റ്റു പ്രസ്ഥാനവും, സംഘടിത മതശക്തികളുമാണ്.

സാമൂഹിക സമത്വം കൈവരിച്ച ഒരു സമൂഹത്തില്‍ സാമ്പത്തിക സമത്വത്തിന്റെ കപട മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും ഇഎംഎസും രംഗത്തുവരുന്നത്. സ്വാഭാവികമായും പിന്നോക്ക ജനസമൂഹത്തെ ആകര്‍ഷിക്കാന്‍ കമ്മ്യൂണിസ്റ്റ് പ്രചാരണതന്ത്രത്തിന് കഴിഞ്ഞു. എസ്എന്‍ഡിപി യോഗം പ്രബലമായ  തിരുവിതാംകൂറിലും കൊച്ചിയിലും ആര്‍.ശങ്കറിനെപ്പോലുള്ള നേതാക്കള്‍ ശക്തമായി ഇടപെട്ടതിനാല്‍ കമ്മ്യൂണിസ്റ്റ് പടയോട്ടം ഒരു പരിധിവരെ തടയപ്പെട്ടു.എന്നാല്‍ മലബാറില്‍ ഗുരുദര്‍ശനത്തെ വികലമാക്കി ഈഴവ-തിയ്യ വിഭാഗങ്ങളില്‍ കടന്നുകയറാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക്  എളുപ്പം കഴിഞ്ഞു. കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ രക്തസാക്ഷികളില്‍ 95 ശതമാനവും ഈഴവ-തിയ്യ വിഭാഗങ്ങള്‍ക്കായി മാറ്റിവച്ചിരിക്കുന്നു. ഇന്നും ഈഴവസമുദായമാണ് കമ്മ്യൂണിസ്റ്റ് ചാവേറുകളെ സംഭാവന ചെയ്യുന്നത്.

ഈഴവ യുവത്വം തങ്ങളുടെ ചതി മനസ്സിലാക്കി സ്വതന്ത്രമാകാന്‍ ശ്രമിക്കുന്നതിന്റെ അലകളാണ് ഇപ്പോള്‍ മലബാറില്‍ കാണുന്നത്. നിര്‍ഭാഗ്യവശാല്‍ സിപിഎം നേതൃത്വം ശ്രീനാരായണഗുരുവിനെ ഇതിനിടയില്‍ വലിച്ചിഴയ്‌ക്കുകയാണ്. ഇത് അവസാനിപ്പിക്കണം.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തുടക്കം മുതല്‍ ശ്രീനാരായണഗുരുവിന്റെ ആത്മീയ പ്രഭാവത്തെ നിരാകരിച്ചുകൊണ്ടാണ് പാര്‍ട്ടിയുടെ താത്വിക ആചാര്യനായ ഇ.എം.എസ് നമ്പൂതിരിപ്പാട് നിലകൊണ്ടത്. ഗുരുവിന്റെ അദ്വൈത സിദ്ധാന്തത്തെ ഇഎംഎസ് അംഗീകരിച്ചിരുന്നില്ല. ഗുരുവിനെയും, കുമാരനാശാനെയും ബോധപൂര്‍വ്വം ചരിത്രത്തില്‍നിന്ന് തമസ്‌കരിക്കാന്‍ ഇഎംഎസ് ശ്രമിച്ചു.

‘ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്ര’മെന്ന ഇഎംഎസിന്റെ ഗ്രന്ഥത്തില്‍ ഗുരുവിനെയും, എസ്എന്‍ഡിപി യോഗത്തെയും ഒന്നുരണ്ടു വാചകങ്ങളില്‍ ഒതുക്കി. എന്നാല്‍ കേരളത്തില്‍ നടന്ന കമ്മ്യൂണിസ്റ്റു ചെറുസമരങ്ങള്‍പോലും വിപുലമായി രേഖപ്പെടുത്തിയിട്ടുണ്ട്. ‘കേരളം മലയാളികളുടെ മാതൃഭൂമി’,  ‘കേരള ചരിത്രവും സംസ്‌കാരവും’ തുടങ്ങിയ കൃതികളില്‍ക്കൂടി ശ്രീനാരായണ പ്രസ്ഥാനത്തെയും, കുമാരനാശാനെയും അപകീര്‍ത്തിപ്പെടുത്തുകയാണ് ഇഎംഎസ് ചെയ്തത്.പലപ്പോഴും ‘ശ്രീനാരായണന്‍’ എന്നാണ് ഗുരുവിനെ ഇഎംഎസ് അഭിസംബോധന ചെയ്തിരിക്കുന്നത്.

ശ്രീനാരായണ ദര്‍ശനങ്ങളും പ്രസ്ഥാനവും ബൂര്‍ഷ്വാ വിഭാഗത്തില്‍പ്പെടുത്തിയാണ് ചര്‍ച്ചചെയ്തിട്ടുള്ളത്. അതുകൊണ്ടുതന്നെ ആധുനിക കേരള സൃഷ്ടിയില്‍ ശ്രീനാരായണപ്രസ്ഥാനങ്ങള്‍ കാര്യമായ പങ്കുവഹിച്ചതായി ഇഎംഎസ് കാണുന്നില്ല. അദ്ദേഹം പറയുന്നു – ”ഹൈന്ദവ സമൂഹത്തെയും, സംസ്‌കാരത്തെയും ബൂര്‍ഷ്വാ രീതിയില്‍ നവീകരിക്കുന്നതിനുള്ള പ്രസ്ഥാനത്തിന്റെ ഭാഗമായാണ് മഹാരാഷ്‌ട്രയിലെ ജോതിബാ ഫൂലെയുടെയും, കേരളത്തിലെ ശ്രീനാരായണന്റെ പ്രസ്ഥാനത്തെയും വിലയിരുത്തേണ്ടത്” (ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രം, ചിന്ത പബ്‌ളിക്കേഷന്‍സ്- തിരുവനന്തപുരം (1982) പേജ് 174).

മഹാത്മാഗാന്ധി ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കള്‍ അണിനിരന്നതും, ശ്രീനാരായണഗുരുവിന്റെ ആശീര്‍വാദം ഉണ്ടായിരുന്നതും എസ്എന്‍ഡിപി യോഗത്തിന്റെ പ്രമുഖ നേതാവായിരുന്ന ടി.കെ. മാധവന്‍ നയിച്ചതുമായ വൈക്കം സത്യഗ്രഹത്തെ ഇഎംഎസിന്റെ ചരിത്രരചനകളില്‍ അവഗണിക്കുകയാണ് ചെയ്തത്. കേരളത്തില്‍ ആദ്യത്തെ കര്‍ഷതൊഴിലാളി സമരം നയിച്ച മഹാനായ അയ്യങ്കാളിയുടെ പേരുപോലും ഇഎംഎസിന്റെ ചരിത്ര രചനയില്‍ സ്ഥാനം പിടിച്ചിട്ടില്ല.

കേരളത്തെ ഭ്രാന്താലയത്തില്‍നിന്ന് മോചിപ്പിച്ചത് സന്യാസി ശ്രേഷ്ഠന്മാരും, നവോത്ഥാന പ്രസ്ഥാനങ്ങളും ഉല്‍പ്പതിഷ്ണുക്കളായ നേതാക്കളുമായിരുന്നു. രാഷ്‌ട്രീയ കേരളം രൂപപ്പെടുന്നതിനുമുമ്പുതന്നെ നവോത്ഥാന പ്രസ്ഥാനങ്ങള്‍ കേരളത്തെ മാറ്റിമറിച്ചിരുന്നു. 1903 ല്‍ എസ്എന്‍ഡിപി യോഗം ആരംഭിക്കുന്നത് നവോത്ഥാന പ്രസ്ഥാനമായിട്ടാണ്. മാത്രമല്ല, കേരളത്തിന്റെ സമഗ്രവികസനത്തിനുള്ള കര്‍മ്മപദ്ധതി ആദ്യം മുന്നില്‍വച്ചത് ശ്രീനാരായണഗുരുവായിരുന്നു.

1905 ല്‍ ശ്രീനാരായണഗുരു നല്‍കിയ നിര്‍ദ്ദേശത്തില്‍ ഊന്നല്‍ നല്‍കിയ മേഖലകള്‍ വ്യവസായം, വാണിജ്യം, മതപരിഷ്‌കരണം, വിദ്യാഭ്യാസം, കൃഷി, സ്ത്രീവിദ്യാഭ്യാസം തുടങ്ങിയവയായിരുന്നു. വിദ്യകൊണ്ട് സ്വതന്ത്രരാകാനും, സംഘടനകൊണ്ട് ശക്തരാകാനും ആദ്യം ആഹ്വാനം ചെയ്തത് ശ്രീനാരായണഗുരുവാണ്. ഭൗതികവും, ആത്മീയവുമായ വികാസമാണ് ഗുരു ലക്ഷ്യമാക്കിയത്. അന്ധവിശ്വാസങ്ങളും ഉച്ചനീചത്വങ്ങളും അജ്ഞതയും പേറിയ കേരള ജനതയെ തട്ടിയുണര്‍ത്തി, ജാതിപരമായ വിദ്വേഷങ്ങള്‍ കൂടാതെ ഒരു സമൂഹമായി മാറാന്‍ പ്രേരിപ്പിച്ചത് ഗുരുവാണ്.

ഗുരുവിന്റെ ഈ പ്രവര്‍ത്തനങ്ങളെ ബൂര്‍ഷ്വ വ്യസ്ഥയ്‌ക്കുവേണ്ടിയുള്ള ശ്രമമായാണ് ഇഎംഎസ് വിലയിരുത്തിയത്. മാത്രമല്ല, മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വിഭിന്നമായി കേരളത്തില്‍ ജാതിലഹളകള്‍ ഉണ്ടാവാതെ പോയത് ഗുരുവിന്റെ ദര്‍ശനങ്ങളുടെ സ്വാധീനംകൊണ്ടാണ്. രക്തസാക്ഷികളെ സൃഷ്ടിക്കാതെയാണ് സാമൂഹിക നവോത്ഥാനം കേരളത്തില്‍ പ്രാപ്തമായത്. എന്നാല്‍ രക്തസാക്ഷികളെ സൃഷ്ടിച്ചും, കൊലപാതകം മുഖമുദ്രയാക്കിയും പില്‍ക്കാലത്ത് രാഷ്‌ട്രീയമണ്ഡലം ചിട്ടപ്പെടുത്തിയത് കമ്മ്യൂണിസ്റ്റുപാര്‍ട്ടിയാണ്.

ശ്രീനാരായണഗുരുവിന്റെ സാമൂഹ്യ നവോത്ഥാന ശ്രമങ്ങളെ വികലമായാണ് കമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാര്‍ വിലയിരുത്തിയത്. ഇഎംഎസിന്റെ അഭിപ്രായത്തില്‍ ”ബൂര്‍ഷ്വാ ദേശീയതയുടെ കൂടപ്പിറപ്പായ ദൗര്‍ബ്ബല്യമാണ് ഹൈന്ദവ പുനരുത്ഥാന വ്യഗ്രത”. (ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രം, പേജ് 181). കുമാരനാശാനെ വിലയിരുത്തുമ്പോള്‍ ഇഎംഎസ് വാളോങ്ങുന്നത് ശ്രീനാരായണഗുരുവിലേക്കാണ്. കുമാരനാശാന്റെ സ്വാധീനം പ്രധാനമായും ഗുരുദര്‍ശനത്തിന്റേതാണ്. ഇഎംഎസിന്റെ അഭിപ്രായത്തില്‍ ”ജാതി-ജന്മി-നാടുവാഴി മേധാവിത്വത്തെ സൃഷ്ടിച്ചെടുക്കുകയും, അരക്കിട്ടുറപ്പിക്കുകയും ചെയ്ത ആത്മീയ (ബൂര്‍ഷ്വാ) ദര്‍ശനമാണ് ആശാന്റെ ജീവിതത്തെ നയിച്ചിരുന്നത്” (ഇഎംഎസ് കേരള ചരിത്രവും സംസ്‌കാരവും, ചിന്ത പ്രസിദ്ധീകരണം, 1981, പേജ് 55). ഇത് സൂചിപ്പിക്കുന്നത് ഇഎംഎസിന്റെ വീക്ഷണത്തില്‍ ശ്രീനാരായണഗുരുവിന്റെ ദര്‍ശനം ബൂര്‍ഷ്വ ആത്മീയ ദര്‍ശനം മാത്രമാണ് എന്നതാണ്.

ശ്രീനാരായണഗുരു നയിച്ച സാമൂഹികവിപ്ലവത്തെ ഇഎംഎസ് അംഗീകരിച്ചിരുന്നില്ല. ഗുരുവിന്റെ സ്വാധീനത്തെ അവര്‍ണ്ണ ഹിന്ദുജാതിക്കാരില്‍ മാത്രമായി ഒതുക്കുകയാണ് ഇഎംഎസ് ചെയ്തത്. ശ്രീനാരായണപ്രസ്ഥാനത്തെ ഇഎംഎസ് വിലയിരുത്തുന്നത് ഇങ്ങനെയാണ്-”അവര്‍ണ്ണ ഹിന്ദുജാതിക്കാര്‍ക്ക് പ്രതേ്യകമായി ക്ഷേത്രങ്ങളും, സന്യാസിമഠങ്ങളും സ്ഥാപിച്ച്‌കൊണ്ട് അവരെ ഉയര്‍ത്തിയ പ്രസ്ഥാനമാണ് ശ്രീനാരായണ പ്രസ്ഥാനം.” (ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രം പേജ് 174). ഗുരുവിന്റെ ക്ഷേത്രങ്ങള്‍ അവര്‍ണര്‍ക്ക് മാത്രം ആരാധിക്കുവാന്‍ സ്ഥാപിച്ചതല്ല. ജാതിഭേദമില്ലാതെ എല്ലാവര്‍ക്കും ആരാധനാസ്വാതന്ത്ര്യമുള്ള ക്ഷേത്രങ്ങളാണ് സ്ഥാപിച്ചത്.  മാത്രമല്ല ശിഷ്യന്മാരില്‍ വലിയയൊരു വിഭാഗം സവര്‍ണ്ണ സമൂഹത്തില്‍ പിറന്നവരുമായിരുന്നു.

ശിവലിംഗസ്വാമി, സ്വാമി സത്യവ്രതന്‍, സ്വാമി ധര്‍മ്മതീര്‍ത്ഥര്‍, സ്വാമി ആനന്ദതീര്‍ത്ഥര്‍ തുടങ്ങി എത്രയോ ശിഷ്യന്മാര്‍ പൂര്‍വ്വാശ്രമത്തില്‍ സവര്‍ണ്ണ സമൂഹമായി ഗണിച്ച വിഭാഗങ്ങളായിരുന്നു.

ശ്രീനാരായണഗുരുവിന്റെ ആത്മീയ നേതൃത്വത്തെ ഇഎംഎസ് വിലയിരുത്തുന്നത് വിചിത്രമായാണ്. അദ്ദേഹം എഴുതുന്നു – ”ശ്രീനാരായണനെ തുടുര്‍ന്നുവന്ന സന്യാസിമാരും, ചുരുക്കം മതഭക്തന്മാരുമൊഴിച്ച് ഈഴവരില്‍ തന്നെ അധികമാരും സ്വാമികളുടെ സന്യാസജീവിതത്തെ ആദര്‍ശമായെടുക്കുന്നില്ല”. (ഇഎംഎസ്, കേരളം മലയാളികളുടെ മാതൃഭൂമി, നാലാം പതിപ്പ്, ചിന്ത, 2009, പേജ് 248). ശ്രീനാരായണഗുരുവിന്റെ സന്യാസജീവിതത്തെ എത്ര ലളിതമായാണ് ഇഎംഎസ് വിലയിരുത്തുന്നത് എന്നതിന് ഉദാഹരണമാണ് മുകളില്‍ കൊടുത്തത്.

യഥാര്‍ത്ഥത്തില്‍ ഗുരുവിനെ അപമാനിക്കാന്‍ കമ്മ്യൂണിസ്റ്റ് അണികള്‍ക്ക് പ്രേരണയാവുന്നത് പാര്‍ട്ടിയുടെ താത്വികാചാര്യനായിരുന്ന ഇഎംഎസിന്റെ നിരീക്ഷണങ്ങളാണ്. പൊതുസമൂഹം ശ്രീനാരായണഗുരുവിന്റെ സന്യാസ ജീവിതത്തെ മഹത്തായ ഒന്നായിതന്നെയാണ് കാണുന്നത്. ഗുരുവിനെ നേരിട്ട് അറിയാന്‍ മഹാകവി രവീന്ദ്രനാഥ ടാഗോറും, മഹാത്മാഗാന്ധിയുമൊക്കെ ശിവഗിരിയില്‍ വന്നത് അതുകൊണ്ടാണ്. ഇന്നും ഭാരതം മുഴുവന്‍ ജനകോടികള്‍ ആദര്‍ശവ്യക്തിത്വമായി കണക്കാക്കുന്ന മഹാപുരുഷനാണ് ശ്രീനാരായണഗുരു.

ഭാരത ഋഷിപരമ്പരയിലെ ഏറ്റവും മഹത്തായ സന്യാസിജേ്യാതിസാണ് ഗുരു. അടിസ്ഥാന ജനവിഭഗാത്തിന്റെ കണ്ണീരൊപ്പാന്‍, അന്ധകാരത്തില്‍നിന്ന് അവരെ വെളിച്ചത്തിലേക്ക് നയിക്കാന്‍, അറിവിന്റെ നിറകുടമാക്കി ആത്മവിശ്വാസം നല്‍കാന്‍, സാമൂഹിക സമന്വയത്തിന്റെ പാതയിലൂടെ വമ്പിച്ച വിപ്ലവം സൃഷ്ടിക്കാന്‍, ഭൗതികപുരോഗതിയും ഒപ്പം ആത്മീയമായ ഉണര്‍വ്വും നല്‍കാന്‍, ഭേദങ്ങളെ അകറ്റി ഏകഭാവം സൃഷ്ടിക്കാന്‍, നിഷേധ മനോഭാവത്തില്‍നിന്ന് ഭാവാത്മകതയിലേക്ക് ആനയിക്കാന്‍, അഹിംസയും, സഹവര്‍ത്തിത്വവും, സമഭാവനയും സൃഷ്ടിക്കാന്‍, അപരനെ ദ്രോഹിക്കാതെ ആത്മസുഖം തേടാന്‍, വിദ്യയിലൂടെ സ്വാതന്ത്ര്യത്തിലേക്കും, സംഘടനയിലൂടെ സാമൂഹിക ശക്തിയാര്‍ജ്ജിക്കാനും പഠിപ്പിച്ച ഗുരു കര്‍മ്മയോഗിയായ സന്യാസിയായിരുന്നു.

ശ്രീനാരായണഗുരുവിന്റെ സ്വാധീനത്തെ അളക്കേണ്ടത് സ്വാമികള്‍ എത്ര സന്യാസിമാരെ സൃഷ്ടിച്ചു എന്നതിന്റെ കണക്കെടുപ്പിലൂടെയല്ല, മറിച്ച് സമൂഹത്തില്‍ ഗുരുദര്‍ശനങ്ങള്‍ വരുത്തിയ പ്രകടമായ സ്വാധീനത്തിന്റെ അടിസ്ഥാനത്തില്‍ ആകണം. ശ്രീനാരായണഗുരുവിന്റെ സന്യാസജീവിതത്തിന്റെ സ്വാധീനം ജനകോടികളെ ആകര്‍ഷിക്കുന്നു എന്നതില്‍ കമ്മ്യൂണിസ്റ്റ് താത്വികാചാര്യനൊഴിച്ച് മറ്റാര്‍ക്കും സംശയമുണ്ടാവില്ല.

ശ്രീനാരായണഗുരുവിന്റെ സന്യാസജീവിതത്തെ ‘വാഴ്‌ത്തി’ക്കൊണ്ട് അപമാനിക്കുന്ന ഇഎംഎസ് ശൈലിയും ഇവിടെ ചൂണ്ടികാണിക്കേണ്ടതുണ്ട്. അദ്ദേഹത്തിന്റെ പ്രസിദ്ധമായ ”കേരളം മലയാളികളുടെ മാതൃഭൂമി” എന്ന ഗ്രന്ഥത്തില്‍ ഇഎംഎസ് ഇങ്ങനെ എഴുതുന്നു – ”ഈഴവനായ നാരായണഗുരുവിന് നമ്പൂതിരിയായ ശങ്കരാചാര്യനെപ്പൊലെ സന്യാസജീവിതം നയിക്കുകയും, ആത്മീയ ചിന്തകളില്‍ മുഴുകുകയും ചെയ്യാമെന്നു പ്രായോഗികജീവിതത്തില്‍ കാണിക്കുകയും ചെയ്യാന്‍ കഴിഞ്ഞു”. (അതേ പുസ്തകം പേജ് 248). ഇത് വായിക്കുമ്പോള്‍ തോന്നുന്നത് ശ്രീനാരായണഗുരു ശങ്കരാചാര്യരുമായി മത്സരിച്ചാണ് സന്യാസ ജീവിതത്തിലും ആത്മീയ ചിന്തകളിലും  മുഴുകിയത് എന്നാണ്.

ശങ്കരാചാര്യരും ശ്രീനാരായണഗുരുവും അദ്വൈത വേദാന്തത്തില്‍ വിശ്വസിച്ചിരുന്നവരായിരുന്നെങ്കിലും ഇരുവരും ജീവിച്ചിരുന്ന കാലഘട്ടങ്ങള്‍ തമ്മില്‍ ആയിരം വര്‍ഷത്തിലേറെ അന്തരമുണ്ട്. അതുകൊണ്ട് തന്നെ ഗുരുവിന് ശങ്കരാചാര്യരുമായി മത്സരിക്കേണ്ട ആവശ്യമില്ലല്ലോ? സന്യാസി എന്ന നിലയില്‍ സ്വന്തം ആത്മമോക്ഷത്തില്‍ മാത്രം ഒതുങ്ങാതെ സമൂഹം നേരിടുന്ന ഭൗതികപ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം നിര്‍ദ്ദേശിച്ച ഗുരുവിനെ ആത്മീയചിന്തകളില്‍ മാത്രം മുഴുകിയ സന്യാസിയായി ഇഎംഎസ് ചിത്രീകരിച്ചത് ചരിത്രസത്യങ്ങളെ അവഗണിച്ചുകൊണ്ടാണ്.

ഗുരുവിന്റെ വചനങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ശൈലിയും ഇഎംഎസ് തുടങ്ങിവച്ചതാണ്. കണ്ണൂര്‍ തളിപ്പറമ്പിലെ സിപിഎം ഘോഷയാത്രയില്‍ ‘പലജാതി, പലമതം, പല ദൈവം’ എന്നെഴുതിയ കുരിശുമായി നീങ്ങിയ അണികള്‍ക്ക് ആവേശം പകരുന്ന ശൈലി പാര്‍ട്ടിയുടെ താത്വികാചാര്യനില്‍ കാണാം.  ഉദാഹരണത്തിന് ശ്രീനാരായണഗുരുവിന്റെ രണ്ടു വിഖ്യാതമായ ആദര്‍ശമുദ്രാവാക്യങ്ങളാണ് – ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം’ എന്നതും, ‘വിദ്യകൊണ്ട് സ്വതന്ത്രരാകുവിന്‍’ എന്നതും. സാമൂഹികമായ ഏകത്വവും, സാധരാണക്കാരനെയും അടിസ്ഥാന ജനവിഭാഗത്തെയും സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്നതിനുള്ള കര്‍മ്മപദ്ധതിയുമാണ് ഈ മുദ്രാവാക്യങ്ങള്‍. അറിവില്ലാതെ സ്വാതന്ത്ര്യം പ്രാപ്യമല്ല എന്ന് ഗുരു തിരിച്ചറിഞ്ഞു.

ചാവേറുകളെ സൃഷ്ടിക്കുന്ന, എതിരാളികളെ കൊന്നൊടുക്കുന്ന അണികള്‍ സൃഷടിക്കപ്പെടുന്ന തത്വശാസ്ത്രം കേരളത്തില്‍ പുരോഗമനത്തിന്റെ മേമ്പൊടിയുമായി ജനകീയമായത് സമൂഹത്തിന് അറിവില്ലാത്തതുകൊണ്ടാണ്. വമ്പിച്ച പ്രചാരണങ്ങള്‍കൊണ്ടും, കപടമുദ്രാവാക്യങ്ങളില്‍ തത്വശാസ്ത്രത്തെ ഒതുക്കിയും അവശപിന്നാക്കക്കാരന് മോഹനസ്വപ്നങ്ങള്‍ നല്‍കിയപ്പോള്‍ അവന്‍ അത് വിശ്വസിച്ചത് അറിവില്ലാത്തതുകൊണ്ടാണ്. സോവിയറ്റ് സ്വര്‍ഗ്ഗരാജ്യം പാട്ടിലൂടെയും, കഥാപ്രസംഗത്തിലൂടെയും, കവിതകളിലൂടെയും, നാടകങ്ങളിലൂടെയും വര്‍ണ്ണിച്ചുകൊടുത്തപ്പോള്‍ വയലാറിലെ അര്‍ദ്ധപട്ടിണിക്കാരായ ഈഴവ തൊഴിലാളികള്‍ വാരിക്കുന്തവുമേന്തി തോക്കിനു മുന്നില്‍ ചെന്ന് വിപ്ലവം നയിച്ച് രക്താസാക്ഷികളായത് അറിവില്ലായ്‌മകൊണ്ടാണ്. ഈ പാവം രക്തസാക്ഷികളുടെ പേരുകള്‍ പോലും ഇപ്പോള്‍ പാര്‍ട്ടിക്കാര്‍ക്ക് അറിയില്ല.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പശ്ചിമ ബംഗാളിൽ മമതയുടെ ഏറ്റവും വിശ്വസ്തരായ ഉപദേശകരും ഉന്നത ഉദ്യോഗസ്ഥരും സ്ഥാനമൊഴിഞ്ഞു, രാജിവെക്കാതെ മമത

News

ബീഹാറിലെ മന്ത്രിസഭയിലേക്ക് നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുശ്‌വഹയും

India

കൂറുമാറുന്നത് തടയാൻ എഐഎഡിഎംകെ എംഎൽഎ മാരെ പുതുച്ചേരിയിലേക്ക് മാറ്റി

Kerala

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ കുതിപ്പ്; ഈ മാസത്തെ ഉയർന്ന നിരക്കിൽ വിപണി

Kerala

വീര്യവും ധൈര്യവും ശക്തിയും ലോകം അറിഞ്ഞ ദിവസം; ഓപ്പറേഷൻ സിന്ദൂറിന്റെ ഒന്നാം വാർഷികം ഇന്ന്; പ്രധാനമന്ത്രി ആശംസിച്ചു; എപ്പോഴും തയാറെന്ന് സൈന്യം

പുതിയ വാര്‍ത്തകള്‍

ഇന്ന് ഏതൊരു കാര്യത്തിലും വിജയം; വാഹന ഭാഗ്യവും അപ്രതീക്ഷിതമായ ധനലാഭവും- അസ്ട്രോളജിക്കൽ ഇന്റലിജൻസ് ജ്യോതിഷം

ഒരു വിഡ്ഢിയില്‍ നിന്ന് ബംഗാളിന് മോചനം: മാര്‍ക്കണ്ഡേയ കട്ജു

ശശി ശേഖര്‍ വെമ്പതി സിബിഎഫ്സി ചെയര്‍മാന്‍

പശുകളെ മോഷ്ടിച്ചു; തൊടുപുഴയില്‍ ലീഗ് നേതാവ് അറസ്റ്റില്‍

ഓപ്പറേഷന്‍ സിന്ദൂര്‍ ഒന്നാം വാര്‍ഷികം: ഭാരതം ഒന്നും മറക്കില്ല, ഭാരതം ഒന്നിനും മാപ്പ് നൽകില്ല’

ഇടതു-വലതു വോട്ടുകച്ചവടം രാഷ്‌ട്രീയ പാപ്പരത്തം: നേര്‍ക്കു നേരെ പൊരുതണം സഖാക്കളെ

വഴക്കാളി ദീദി വാളെടുക്കുമ്പോള്‍…

മുസ്ലിം ലീഗിന്റെ മതഭീകരത

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ വിഭാഗ മത്സരത്തില്‍ കാസര്‍കോടും കണ്ണൂരും ഏറ്റുമുട്ടിയപ്പോള്‍

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോളിന് തുടക്കം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: സിറ്റിക്ക് സമനില

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.