കൊച്ചി: സംസ്ഥാന അമ്പെയ്‌ത്ത് മത്സരത്തില്‍ വയനാട് ജില്ല ഓവറോള്‍ ചാമ്പ്യന്മാരായി. 21 പോയിന്റ് നേടിയാണ് കിരീടം നേടിയത്. 16 പോയിന്റുമായി എറണാകുളം രണ്ടാം സ്ഥാനത്തും 10 പോയിന്റോടെ ഇടുക്കി മൂന്നാം സ്ഥാനത്തുമെത്തി. വ്യക്തിഗത വിഭാഗം വിജയികള്‍: (ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്രമത്തില്‍)
വനിതാ വിഭാഗം റികര്‍വ്: ഗ്രീതാ ടോമി (എറണാകുളം), അക്ഷര ദാസ് (വയനാട്), ജി.ആര്‍. ലക്ഷ്മി (എറണാകുളം), പുരുഷ വിഭാഗം റികര്‍വ്: ജസ്റ്റിന്‍ വര്‍ഗ്ഗീസ് (ഇടുക്കി), ശ്രീജിത്ത് (വയനാട്), അമല്‍ ഉണ്ണിത്താന്‍ (ഇടുക്കി), വനിതാ വിഭാഗം ഇന്ത്യന്‍ റൗണ്ട്: എം.ബി. മനീഷ (വയനാട്), എം.ജെ. ടെല്‍മ മോള്‍ (കണ്ണൂര്‍), പി.സി. ശരണ്യ (വയനാട്), പുരുഷ വിഭാഗം ഇന്ത്യന്‍ റൗണ്ട്: എ.ജി.ശ്രീരാഗ്, എ.ആര്‍. ശ്രീലാല്‍, കെ.വി. അരുണ്‍ (മൂവരും വയനാട്), വനിതാ വിഭാഗം കോമ്പൗണ്ട് റൗണ്ട്: പാര്‍വതി നായര്‍ (എറണാകുളം), ഡാനിയ ജിജി (ഇടുക്കി), സാന്ദ്രാ ബെന്നി (ഇടുക്കി), പുരുഷ വിഭാഗം കോമ്പൗണ്ട്: ട്രവര്‍ കൊറെയ (എറണാകുളം), എ.കെ. മനാഫ് (കോഴിക്കോട്), എ.ടി. അലക്‌സ് (തൃശൂര്‍).
















