Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മിനാ ദുരന്തം വിളിച്ചോതുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2015, 10:49 pm IST
in Vicharam

ഹജ്ജ് തീര്‍ത്ഥാടനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 717 പേര്‍ മരിക്കുകയും എണ്ണൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരിക്കുന്നു. തീര്‍ത്ഥാടനവേളകളില്‍ തീര്‍ത്ഥാടകരുടെ അക്ഷമയും ഉദ്ദേശ്യലക്ഷ്യം വേഗം പൂര്‍ത്തിയാക്കാനുള്ള ധൃതിയുമാണ് ഇത്തരം ദുരന്തങ്ങളില്‍ കലാശിക്കുന്നത്. ഒരാള്‍ തിക്കിത്തുടങ്ങിയാല്‍ മുഴുവനാളുകളും അതില്‍ ഭാഗഭാക്കാകുകയും ദുരന്തങ്ങള്‍ ക്ഷണിച്ചുവരുത്തുകയും ചെയ്യുന്നു. മതാഘോഷ ചടങ്ങുകള്‍ പലപ്പോഴും ഈവിധം ദുരന്തങ്ങള്‍ക്ക് ഇടയാക്കുന്നുണ്ടെന്ന് ചരിത്രത്തിലേക്ക് കണ്ണോടിച്ചാല്‍ അറിയാം.

മതാനുഷ്ഠാനങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള ത്വരയും ഭക്തിയുടെ അമിതപ്രകടനവും ഭക്തരെ ചുറ്റുപാടുകള്‍ വിസ്മരിക്കാന്‍ പ്രേരിപ്പിക്കുന്നു. ഇതുവഴി  മറ്റ് ഭക്തന്മാരുടെ വികാരം തിരസ്‌കരിക്കപ്പെടുകയും ഉന്തും തള്ളും അപകടത്തിന് വഴിയൊരുക്കുകയും കൂട്ടമരണങ്ങള്‍ സംഭവിക്കുകയും ചെയ്യുന്നു. ഇപ്പോഴത്തെ മിനാദുരന്തത്തില്‍ എഴുന്നൂറിലേറെ പേര്‍ മരിച്ചതിനുപുറമെ 800 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരിക്കുന്നു.

2015 ലെ തന്നെ രണ്ടാമത്തെ ദുരന്തമാണിത്. കഴിഞ്ഞയാഴ്ച മക്ക മസ്ജിദിനുള്ളില്‍ ക്രെയിന്‍ തകര്‍ന്നുവീണ് 107 പേര്‍ മരിക്കുകയും 200 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മിനായില്‍ തിക്കിലും തിരക്കിലും പെട്ട് 2006 ല്‍ 306 പേര്‍ മരിച്ചിരുന്നു. ഈ ദുരന്തത്തിന് തൊട്ടുമുന്‍പ് മക്ക മസ്ജിദിന് സമീപമുള്ള എട്ടുനില ഹോട്ടല്‍ തകര്‍ന്ന് 75 പേരും മരിച്ചിരുന്നു.1997 ല്‍ കല്ലേറിനിടെയുണ്ടായ തിരക്കില്‍ 108 പേരും 1994 ല്‍ 270 പേരും മരിച്ചിരുന്നു. ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും അതില്‍നിന്നും വിശ്വാസികള്‍ പാഠം പഠിക്കുന്നില്ലെന്നാണ് മിനാ ദുരന്തം വിളിച്ചോതുന്നത്. തീര്‍ത്ഥാടകര്‍ക്ക് ക്ഷമ എന്ന വികാരം അന്യമാണെന്ന് തോന്നുംവിധമാണ് മിനായിലെ ഒടുവിലെ ദുരന്തവും സംഭവിച്ചത്.

മിനാ ദുരന്തത്തിന് ഭരണാധികാരികളെ മാത്രം കുറ്റംപറയാന്‍ സാധ്യമല്ല. കാരണം മുന്‍കരുതലുകളും സൂചനാ ബോര്‍ഡുകളും സിഗ്നല്‍ ലൈറ്റുകളുമെല്ലാം സജ്ജമാക്കിയിരുന്നു. തീര്‍ത്ഥാടകരെ എത്തിക്കാന്‍ മെട്രോ ട്രെയിനുകള്‍ ക്രമീകരിച്ചിരുന്നു. സൗദി ഭരണകൂടം ഓരോ രാജ്യങ്ങളിലെയും തീര്‍ത്ഥാടകര്‍ക്കും അവരവര്‍ക്ക് അനുവദിച്ച സമയത്തുമാത്രം കര്‍മംചെയ്യുവാന്‍ നടപടികളും എടുത്തിരുന്നു.പക്ഷേ തീര്‍ത്ഥാടകര്‍ ഹജ്ജിനെത്തിയാല്‍ സ്ഥലകാലങ്ങള്‍ മറന്ന് സ്വന്തം ചടങ്ങുകള്‍ പൂര്‍ത്തിയാക്കാന്‍ തിടുക്കംകൂട്ടുന്നതാണ് പ്രശ്‌നം.

അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്,ആള്‍ത്തിരക്ക് തീരാന്‍ ക്ഷമയോടെ കാത്തുനിന്ന് കര്‍മങ്ങള്‍ അനുഷ്ഠിക്കാനുള്ള പക്വത വിശ്വാസികള്‍ ആര്‍ജിക്കാത്തതാണ് ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇടയാക്കുന്നത്.ഹജ്ജ് തീര്‍ത്ഥാടനത്തിലെ ഏറ്റവും പ്രധാന കര്‍മമാണ് അറഫ സംഗമം. മക്കയ്‌ക്ക് പുറത്തുള്ള മിനായില്‍ ഹജ്ജ് കര്‍മത്തിനിടെ സാത്താനെ കല്ലെറിഞ്ഞ് മടങ്ങുന്നവരാണ് അപകടത്തില്‍പ്പെട്ടത്.തിക്കിലും തിരക്കിലും വീണവര്‍ക്ക് മുകളില്‍ക്കൂടി കൂടുതല്‍ പേര്‍ വീഴുകയും പലരും ചവിട്ടേറ്റ് മരിക്കുകയുമായിരുന്നു. ഇത്തരം മതചടങ്ങുകളില്‍ കര്‍ശനമായി ക്യൂ പാലിച്ച്, തീര്‍ത്ഥാടകരെ നിയന്ത്രിച്ച് മുന്നോട്ടു കൊണ്ടുപോകാന്‍ പോലീസ് സംവിധാനം ഏര്‍പ്പെടുത്തുന്നത് ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ സഹായകമാകും.

ദുരന്തം നടന്നയുടന്‍ രക്ഷാപ്രവര്‍ത്തകര്‍ എത്തുകയും മരിച്ചവരെയും പരിക്കേറ്റവരെയും ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. മിനായില്‍നിന്നും തീര്‍ത്ഥാടകരുടെ താവളങ്ങളിലേക്ക് മടങ്ങാനുള്ള വഴികളില്‍ ചിലത് അടച്ചതാണ് ഇപ്പോഴത്തെ ദുരന്തത്തിനിടയാക്കിയതെന്നും പറയപ്പെടുന്നു. ലോകത്തെ ഏറ്റവും വലിയ തീര്‍ത്ഥാടനങ്ങളില്‍ ഒന്നാണ് ഹജ്ജ്. എന്നിട്ടും ഈവിധം ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും ഇതിനൊരു ശാശ്വത പരിഹാരം സൗദി അറേബ്യ കണ്ടുപിടിച്ചിട്ടില്ല എന്നത് ഖേദകരമാണ്. ഹജ്ജ് ദുരന്തങ്ങള്‍ തുടര്‍ക്കഥയാവുന്നു. ഹജ്ജിന് തീര്‍ത്ഥാടകരുടെ പ്രവാഹം തന്നെ ഉണ്ടാകുമ്പോള്‍ അവരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ഭരണകൂടം എല്ലാമാര്‍ഗങ്ങളും സ്വീകരിക്കേണ്ടതുണ്ട്. ആധുനിക സൗകര്യങ്ങളോടുകൂടിയ തീര്‍ത്ഥാടനം സുഗമമാക്കാനുള്ള നടപടികള്‍ ഇനിയെങ്കിലും സജ്ജമാക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹോട്ടല്‍ സമരം വലച്ചു; പതിനയ്യായിരത്തോളം പേര്‍ക്ക് ഭക്ഷണം നല്‍കി ഗുരുവായൂര്‍ ദേവസ്വം

Kerala

വിമതര്‍ സംഘടിത നീക്കത്തിന് ആശങ്കയോടെ സിപിഎം

Kerala

ആഹ്ലാദപ്രകടനത്തിന്റെ മറവില്‍ ഭീകരത; അവരുടെ മനസ് അത്രമാത്രം ക്രൂരം: കെ.പി. ശശികല ടീച്ചര്‍

കോഴിക്കോട് പുതുതായി പ്രവര്‍ത്തനമാരംഭിക്കുന്ന 'തൊഴിലാളി പഠന പരിശീലന ഗവേഷണ കേന്ദ്രം'.
Kerala

ഠേംഗ്ഡിജി തൊഴിലാളി പരിശീലന ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ; സുരേഷ് ജോഷി ഉദ്ഘാടനം ചെയ്യും

Kerala

കെ.സുരേന്ദ്രനെതിരെ ക്രോസ് വോട്ടിങ്: മഞ്ചേശ്വരത്ത് സിപിഎം സ്ഥാനാർത്ഥിക്ക് കെട്ടിവെച്ച കാശ് നഷ്ടമായി നാണംകെട്ട തോൽവി; സ്വന്തം ബൂത്തിൽ പോലും മൂന്നാമത്

പുതിയ വാര്‍ത്തകള്‍

എറണാകുളം ജില്ല വിട്ട് പോകാൻ അനുവദിക്കണം; ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി സംവിധായകൻ രഞ്ജിത്ത്

പ്ലസ്ടുകാര്‍ക്ക് അവസരം…. കേന്ദ്രസര്‍വീസില്‍ 731 സ്റ്റെനോഗ്രാഫര്‍ ഒഴിവുകള്‍; അപേക്ഷ 15 വരെ

ഹൈദരാബാദ്, ഊട്ടി തുടങ്ങിയ സ്ഥലങ്ങളിൽ ബേക്കറി കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് കച്ചവടം: മലപ്പുറത്ത് റഹീസിൽ നിന്ന് കണ്ടെത്തിയത് കിലോക്കണക്കിന് കഞ്ചാവ്

തലയറുത്ത ആടുമായുള്ള പ്രകടനം പ്രാകൃത താലിബാനിസം; കെ.സുരേന്ദ്രന്റെ ഫ്ലക്സ് സ്ഫോടനത്തിലൂടെ തകർത്തവർക്കെതിരെയും കേസെടുക്കണം: എൻ.ഹരി

ആടിന്റെ തലയറുത്ത് പ്രകടനം: ആഹ്ലാദപ്രകടനത്തിന്റെ മറവില്‍ ഭീകരത; ചിലരുടെ ജന്മജാതമായ ജിഹാദി സ്വഭാവം: വത്സന്‍ തില്ലങ്കേരി

പശ്ചിമ ബംഗാളിൽ മമതയുടെ ഏറ്റവും വിശ്വസ്തരായ ഉപദേശകരും ഉന്നത ഉദ്യോഗസ്ഥരും സ്ഥാനമൊഴിഞ്ഞു, രാജിവെക്കാതെ മമത

ബീഹാറിലെ മന്ത്രിസഭയിലേക്ക് നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുശ്‌വഹയും

കൂറുമാറുന്നത് തടയാൻ എഐഎഡിഎംകെ എംഎൽഎ മാരെ പുതുച്ചേരിയിലേക്ക് മാറ്റി

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ കുതിപ്പ്; ഈ മാസത്തെ ഉയർന്ന നിരക്കിൽ വിപണി

വീര്യവും ധൈര്യവും ശക്തിയും ലോകം അറിഞ്ഞ ദിവസം; ഓപ്പറേഷൻ സിന്ദൂറിന്റെ ഒന്നാം വാർഷികം ഇന്ന്; പ്രധാനമന്ത്രി ആശംസിച്ചു; എപ്പോഴും തയാറെന്ന് സൈന്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.