കൊല്ലം: ശ്രീനാരായണഗുരു അടക്കമുള്ള യുഗപുരുഷന്മാര്‍ കാലാതിവര്‍ത്തികളാണെന്നും രാക്ഷസന്മാര്‍ക്ക് അവരുടെ ദേഹത്തെയോ ചൈതന്യത്തേയോ ഒന്നും ചെയ്യാനാകില്ലെന്നും ബാംഗ്ലൂര്‍ ശങ്കരാചാര്യമഠം സ്വാമി അദ്വൈതാനന്ദപുരി.
കൊല്ലത്ത് നടക്കാനിരിക്കുന്ന മഹാഗായത്രിയാഗത്തിന്റെ സ്വാഗതസംഘം രൂപീകരണയോഗത്തില്‍ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു സ്വാമി.
അണ്ഡകടാഹത്തെ അലങ്കരിക്കാനും സംഹരിക്കാനും പോന്ന ശക്തിചൈതന്യം ഓരോ മനുഷ്യരിലുമുണ്ട്. അത് തിരിച്ചറിയപ്പെടാതെ പോകുകയാണ്. അത് ഉണര്‍ത്തിയെടുക്കാനാണ് സഹവീര്യം കരവാവഹൈ’എന്നും ‘മാ വിദ്വിഷാവഹൈ’ എന്നുമെല്ലാം നാം ചൊല്ലിപഠിച്ചത്. കൈവിട്ടു കളഞ്ഞ ആ പ്രാര്‍ത്ഥനകളിലേക്ക് തിരിച്ചെത്താനുള്ള ശ്രമമാണ് ഓരോ മനുഷ്യരും നടത്തേണ്ടതെന്നും സ്വാമി ഉപദേശിച്ചു. പന്തളം കൊട്ടാരം മകംനാള്‍ കേരളവര്‍മ്മരാജ സ്വാഗതസംഘയോഗം ഉദ്ഘാടനം ചെയ്തു. നിയമസഭാ മുന്‍ അഡിഷണല്‍ സെക്രട്ടറി പത്മരാജന്‍ അദ്ധ്യക്ഷത വഹിച്ചു.
മുന്‍ ജില്ലാകളക്ടര്‍ ബി.മോഹന്‍, സുധി വേളമാനൂര്‍, റിട്ട: പൊലീസ് സൂപ്രണ്ട് സുരേഷ്, മൂകാംബിക സജിപോറ്റി, രഞ്ജിത്, ഹിന്‍ഡാസ് ബിജു തുടങ്ങിയവര്‍ സംസാരിച്ചു. ഡിസംബര്‍ 8 മുതല്‍ 13 വരെ തട്ടാമല ചതുര്‍ബാഹു സുബ്രഹ്മണ്യസ്വാമി ക്ഷേത്രാങ്കണത്തിലാണ് മഹാഗായത്രി യാഗം നടക്കുന്നത്.
















