കൊയിലാണ്ടി: ആധുനിക സജ്ജീകരണങ്ങളോടെ കൊയിലാണ്ടി നഗരസഭ നിര്‍മ്മിക്കുന്ന ടൗണ്‍ഹാള്‍ കം കല്യാണമണ്ഡപം ഒക്ടോബര്‍ രണ്ടിന് മന്ത്രി മഞ്ഞളാംകുഴി അലി ഉദ്ഘാടനംചെയ്യും. ഓഡിറ്റോറിയത്തിന്റേയും ഷോപ്പിങ് കോംപ്ലക്‌സിന്റേയും ഉദ്ഘാടനം പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍് നിര്‍വഹിക്കും. ജില്ലയിലെ എം.എല്‍.എമാര്‍ ചടങ്ങില്‍ പങ്കെടുക്കും. ടൗണ്‍ഹാളിന്റെ അവസാനഘട്ട നിര്‍മ്മാണപ്രവൃത്തികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.
കൊയിലാണ്ടി നഗരത്തിന്റെ ഹൃദയഭാഗത്ത് പുതിയ ബസ് സ്റ്റാന്റിനും മേല്‍പ്പാലത്തിനും സമീപത്താണ് പുതിയ ടൗണ്‍ഹാള്‍. ജില്ലയിലെ ഏറ്റവും വലുതും സൗകര്യമുള്ളതുമായ ടൗണ്‍ഹാളാണിത്. പൂര്‍ണമായും ശീതീകരിച്ച ടൗണ്‍ഹാളില്‍ 648 പേര്‍ക്ക് ഇരിക്കാവുന്ന വലിയ കോണ്‍ഫറന്‍സ് ഹാളും 200 പേര്‍ക്കിരിക്കാവുന്ന ചെറിയ കോണ്‍ഫറന്‍സ് ഹാളും ഒരുക്കിയിട്ടുണ്ട്. . എക്കോ ഇല്ലാത്ത സൗണ്ട് സിസ്റ്റവും ലൈറ്റുകളും സീറ്റുകളും പ്രത്യേക രീതിയിലാണ് സജ്ജീകരിച്ചത്. എന്‍.ഐ.ടിയിലെ ഡോ. അനില്‍കുമാറിന്റെയും ഡോ. സലീമിന്റെയും നേതൃത്വത്തിലുളള ആര്‍ക്കിടെക്റ്റ് ഗ്രൂപ്പാണ് വലിയ കോണ്‍ഫറന്‍സ് ഹാളിലെ സൗണ്ട് സിസ്റ്റം, സീറ്റ് അറേഞ്ച്‌മെന്റ്, കര്‍ട്ടന്‍്, വുഡന്‍് പാനല്‍ എന്നിവ അന്താരാഷ്‌ട്ര നിലവാരത്തോടെ തയ്യാറാക്കിയത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയാണ് ഇതിന്റെ പ്രവൃത്തികള്‍ നടത്തിയത്. 1000 പേര്‍ക്കിരിക്കാവുന്നതാണ് ഡൈനിങ്ഹാള്‍. ബയോഗ്യാസ്പ്ലാന്റ് അടക്കമുള്ളതാണ് മാലിന്യ നിക്ഷേപ സംവിധാനം. എട്ടുകോടി രൂപ ചെലവിലാണ് ടൗണ്‍ഹാള്‍ നിര്‍മ്മിച്ചിരിക്കുന്നത്.
















