കോഴിക്കോട്: ആവശ്യമായ അധ്യാപ കരെയും ജീവനക്കാരെയും നിയമിക്കണ മെന്ന് ആവശ്യപ്പെട്ട് കാവിലുംപാറ ഗവ. ഹൈ സ്‌കൂളിലെ വിദ്യാര്‍ഥികളും രക്ഷിതാ ക്കളും പ്രക്ഷോഭത്തിലേക്ക്. ഇതിന്റെ ഭാഗമായി ഡിഡിഇ ഓഫീസിലേക്കു മാര്‍ച്ച് നടത്തും. സ്പതം: 22 -ന് രാവിലെ 11 -നാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നതെന്നു ആക്ഷന്‍ കമ്മറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളന ത്തില്‍ അറിയിച്ചു. ഏഴു ഡിവിഷനുകളിലാ യി 313 കുട്ടികള്‍ പഠിക്കുന്ന ഹൈസ്‌കൂളില്‍ ഒരു പ്രാധാനാധ്യാപകന്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ മാത്രമാണുള്ളത്. ഇതില്‍ ഒരാള്‍ സംരക്ഷിത അധ്യാപകനും മറ്റൊരാള്‍ ദിവസവേതനാടി സ്ഥാനത്തിലുള്ള അധ്യാപികയുമാണ്. കുട്ടികളുടെ എണ്ണത്തി നനുസരിച്ചുള്ള തസ്തിക പ്രകാരം അഞ്ചു അധ്യാപകര്‍കൂടി ഹൈസ് കൂളില്‍ ആവശ്യമാണ്. ഇംഗ്ലീഷ്, ബയോളജി വിഷയങ്ങള്‍ പഠിപ്പിക്കാന്‍ അധ്യാപകര്‍ ആരുമില്ല. ഗണി തം, ഫിസിക്കല്‍ സയന്‍സ്, എന്നിവയ്‌ക്ക് ഓരോ അധ്യാപകനും സോഷ്യല്‍ സയന്‍സിന് ഒരു അധ്യാപകനും വേണം. ക്ലാര്‍ക്ക്, പ്യൂണ്‍ തസ്തികകളും അനുവദിച്ചിട്ടില്ല. മുഖ്യമന്ത്രിയ്‌ക്കും വിദ്യാഭ്യാസ മന്ത്രിയ്‌ക്കും പലതവണ നിവേദനം നല്‍കിയിട്ടും അവഗണിക്കപ്പെട്ടു. ഈ സാചര്യത്തിലാണു ഡി.ഡി.ഇ. ഓഫീ സിലേക്കു മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചതെന്ന് കെ.എസ്. കൃഷ്ണന്‍, കെ.ടി. മോഹനന്‍, കെ.പി. ശ്രീധരന്‍, കെ.പി. നാണു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
















