Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കറവൂരിലെ മോഡല്‍ ഫോറസ്റ്റ് സ്‌റ്റേഷന്‍ നിര്‍മ്മാണം അനിശ്ചിതത്വത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2015, 11:00 am IST
in Kollam

പത്തനാപുരം: പിറവന്തൂര്‍ പഞ്ചായത്തിലെ കറവൂര്‍ ചണ്ണക്കാമണ്ണില്‍ ആരംഭിച്ച മോഡല്‍ ഫോറസ്റ്റ് സ്‌റ്റേഷന്‍ നിര്‍മ്മാണം അനിശ്ചിതമായി നീളുന്നു.

നിര്‍മ്മാണം നിലച്ചിട്ട് മാസങ്ങളായെങ്കിലും അധികൃതര്‍ തിരിഞ്ഞുപോലും നോക്കുന്നില്ല.

വനം വന്യജീവി വകുപ്പില്‍ നിന്ന് അനുവദിച്ച ഒന്നേകാല്‍ കോടി രൂപ വിനിയോഗിച്ചാണ് മോഡല്‍ ഫോറസ്റ്റ് സ്‌റ്റേഷന്റെ നിര്‍മ്മാണം ആരംഭിച്ചത്. ഓഫീസ്, ജീവനക്കാര്‍ക്കുള്ള ക്വാര്‍ട്ടേഴ്‌സുകള്‍, വനം കേസുകളിലെ പ്രതികളെ പാര്‍പ്പിക്കാന്‍ സെല്‍ എന്നിവയാണ് ഫോറസ്റ്റ് സ്‌റ്റേഷനില്‍ ഒരുക്കുന്നത്. 2013ല്‍ വനം മന്ത്രിയായിരുന്ന കെ.ബി.ഗണേശ്കുമാറാണ് പദ്ധതിക്ക് മുന്‍കൈയെടുത്ത് പണം അനുവദിച്ചത്. ജൂണില്‍ നിര്‍മ്മാണോദ്ഘാടനം നടന്നു.

കെട്ടിടം പകുതിയോളം പൂര്‍ത്തിയായെങ്കിലും നാളിതുവരെ നല്‍കിയത് 18 ലക്ഷം രൂപ മാത്രം. അന്നത്തെ ചില വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പാരവയ്‌പ് കാരണം ആദ്യഘട്ടം നല്‍കിയ ബില്‍ മാറുന്നതില്‍ വരെ കാലതാമസമുണ്ടായി. ഇതോടെ നിര്‍മ്മാണം നിലയ്‌ക്കുകയായിരുന്നു.

മൂന്ന് മാസത്തിന് ശേഷമാണ് 18 ലക്ഷത്തിന്റെ ബില്‍ മാറിയത്. തുടര്‍ന്ന് പണി പുനരാരംഭിച്ചെങ്കിലും ചില നൂലാമാലകകള്‍ കാരണം വീണ്ടും നിലച്ചു. ഇതിനിടെ എസ്റ്റിമേറ്റ് തുക വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് വനംവകുപ്പിന് നിവേദനം നല്‍കി വീണ്ടും തുടങ്ങിയ നിര്‍മ്മാണം ഒക്ടോബറോടെ വീണ്ടും നിലച്ചു. പിന്നീട് മാസങ്ങള്‍ കഴിഞ്ഞിട്ടും പണി പുനരാരംഭിക്കാത്തതിനാല്‍ 2014 ജനുവരിയോടെ കോണ്‍ട്രാക്ടറെ നീക്കി വനംവകുപ്പ് ഇയാളെ കരിമ്പട്ടികയില്‍പ്പെടുത്തി. എസ്റ്റിമേറ്റ് തുകയില്‍ വര്‍ധന വരുത്തി അന്നത്തെ ഒരു വനം വകുപ്പ് ഉദ്യോഗസ്ഥന്‍ ബിനാമിയെ വച്ച് പണികള്‍ ആരംഭിക്കുന്നതിനായി പുതിയ ടെണ്ടറിന് നടപടി ആരംഭിച്ചു. ഇതിനിടെ ബെല്‍റ്റ് വാര്‍പ്പ് വരെയുളള പണികള്‍ പൂര്‍ത്തിയാക്കിയ കോണ്‍ട്രാക്ടര്‍ ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടി.

2015 മാര്‍ച്ച് 31ന് മുമ്പ് പണിപൂര്‍ത്തിയാക്കണമെന്നായിരുന്നു വ്യവസ്ഥ.

തുടര്‍ന്നുള്ള പണികള്‍ കരാറുകാരന്‍ സ്ഥലവാസികളായ രണ്ടുപേര്‍ക്ക് സബ് കോണ്‍ട്രാക്ട് നല്‍കി. മെയിന്‍ വാര്‍പ്പിനുള്ള ഘട്ടംവരെ പൂര്‍ത്തിയാക്കി. ഒരു പാര്‍ട്ട് ബില്‍ കൂടി നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും വനംവകുപ്പ് അനുവദിച്ചില്ല. ഇതോടെ പണികള്‍ വീണ്ടും നിലച്ചു. പണികള്‍ പൂര്‍ത്തിയാക്കി ബില്‍ വാങ്ങാനായിരുന്നു വനംവകുപ്പ് നിര്‍ദേശം. കാലാവധി നീട്ടിക്കിട്ടണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചതിനാല്‍ സെപ്തംബര്‍വരെ സമയം നീട്ടിനല്‍കിയെന്ന് വനംവകുപ്പ് പറയുന്നു.

എന്നാല്‍ പണിപൂര്‍ത്തിയായതിന്റെ പാര്‍ട്ട് ബില്‍ നല്‍കിയാല്‍ പണികള്‍ എത്രയും വേഗം തീര്‍ക്കാമെന്ന് കോണ്‍ട്രാക്ടര്‍ പറയുന്നു. എന്നാല്‍ ഇത് അംഗീകരിക്കുവാന്‍ വനംവകുപ്പ് തയ്യാറല്ല. എന്തായാലും നൂലാമാലകളില്‍പ്പെട്ട് പണി മുടങ്ങി കിടക്കുന്ന കെട്ടിടം കാടുകയറി നശിക്കുകയാണ്. മാസങ്ങളായി പണിനിലച്ച മോഡല്‍ ഫോറസ്റ്റ് സ്‌റ്റേഷന്‍ കെട്ടിടം കാട് കയറി നശിക്കുകയാണ്. നിര്‍മാണം പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് വനം മന്ത്രിക്കും ജനപ്രതിനിധികള്‍ക്കും നിവേദനം നല്‍കുവാനും തുടര്‍ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ സമരം ആരംഭിക്കാനുമാണ് നാട്ടുകാരുടെ തീരുമാനം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തണുത്തുറഞ്ഞ മൈനസ് 32 ഡിഗ്രിയിലും പുതിയ ഡീസലില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഇന്ത്യന്‍ സേനയുടെ വാഹനങ്ങള്‍ (വലത്ത്) ആർമി ചീഫ് ജനറൽ ധീരജ് സേത്ത് (ഇടത്ത്)
India

മൈനസ് 42 ഡിഗ്രിയില്‍ പോലും മരവിക്കാത്ത ഡീസല്‍ പുറത്തിറക്കി ഇന്ത്യന്‍ സേന; ഇനി തണുത്തുറഞ്ഞ പ്രദേശങ്ങളിലും സൈനിക വാഹനങ്ങള്‍ ഓടിക്കാം

Kerala

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

Kerala

ജലനിരപ്പ് ഉയര്‍ന്നു: കക്കയം അണക്കെട്ടില്‍ ബ്ലു അലര്‍ട്ട്

Alappuzha

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

Kerala

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

പുതിയ വാര്‍ത്തകള്‍

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.