മുണ്ടക്കയം:അജ്ഞാതന്‍ വിദ്യാര്‍ത്ഥികള്‍ക്കു നേരെ കഞ്ചാവ് എറിഞ്ഞതായി പരാതി. വെളളിയാഴ്ച ഉച്ചകഴിഞ്ഞ് ഒന്നരയോടെ മുണ്ടക്കയം ടൗണിനു സമീപമാണ് സംഭവം.
ബസ്റ്റാന്‍ഡിനു സമീപം പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യാപാരസമുച്ഛയത്തിലൂടെ സമീപത്തെ കോളേജ് വിദ്യാര്‍ത്ഥികള്‍ പടികെട്ടുകള്‍ കയറുന്നതിനിടയില്‍ തൊട്ടു മുകളിലെ നിലയില്‍ നിന്നും എറിഞ്ഞ പൊതി ദേഹത്തു പതിക്കുകയായിരുന്നു.സുരക്ഷിതമായ രീതിയില്‍ പാക്കു ചെയ്ത പൊതിയില്‍ സംശയം തോന്നിയ വിദ്യാര്‍ത്ഥികള്‍ കോളേജിലെത്തി അധികൃതരെ ഏല്‍പ്പിച്ചു.ഇവര്‍ നടത്തിയ പരിശോധനയില്‍ പാക്കറ്റില്‍ നിന്നും ചെറുപൊതികളിലാക്കിയ മൂന്നു പൊതി കഞ്ചാവു കണ്ടത്തുകയായിരുന്നു.തുടര്‍ന്നു പ്രിന്‍സിപ്പല്‍ പി.പി.ജോഷി അറിയിച്ചതിനെ തുടര്‍ന്നു മുണ്ടക്കയം പൊലീസെത്തി കഞ്ചാവ് കസ്റ്റഡിയിലെടുത്തു.വിവരം അറിഞ്ഞ് എക്‌സൈസ് സംഘവും സ്ഥലത്തെത്തിയിരുന്നു. മേഖലയില്‍ കഞ്ചാവ് കച്ചവടവും ഉപയോഗവും വ്യാപകമായതായി പരാതി ഉയര്‍ന്നിരുന്നു.
















