ജറുസലേം: ജറുസലേമിലെ അല്‍ അഖ്‌സാ പള്ളിപ്പരിസരത്ത് മുസ്ലിങ്ങളും ഇസ്രായേല്‍ പോലീസും ഇന്നലെയും ഏറ്റുമുട്ടി. പള്ളിയ്‌ക്കുള്ളില്‍ തമ്പടിച്ച അക്രമികള്‍ പോലീസിനെ കല്ലും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് ആക്രമിയ്‌ക്കുകയായിരുന്നു.
പ്രഭാതത്തില്‍ സന്ദര്‍ശനത്തിന് കുന്നിന്‍മുകളിലെത്തുന്ന സഞ്ചാരികളെയോ ജൂതരേയോ മുസ്ലിങ്ങള്‍ ആക്രമിക്കുന്നില്ലെന്നുറപ്പാക്കാനാണ് സ്ഥലത്തെത്തിയതെന്ന് ഇസ്രായേലി പോലീസ് പറഞ്ഞു. അല്‍ അഖ്‌സാ പള്ളിയിരിക്കുന്ന പ്രദേശം മുസ്ലിങ്ങള്‍ക്കും ജൂതര്‍ക്കും ഒരോപോലെ വിശുദ്ധമാണ്. മൂന്നാമത്തെ വിശുദ്ധ പള്ളിയിടമായാണ് മുസ്ലിങ്ങള്‍ ഈ പ്രദേശത്തെ കാണുന്നത്. എന്നാല്‍ യഹൂദരാകട്ടെ അവരുടെ ആരാധ്യ കേന്ദ്രമായും വിശ്വസിക്കുന്നു.
ഇരുകൂട്ടര്‍ക്കും സ്ഥലം സന്ദര്‍ശിക്കാന്‍ അനുമതിയുണ്ടെങ്കിലും യഹൂദര്‍ക്ക് ഇവിടെ അവരുടെ മതപരമായ പ്രാര്‍ത്ഥനയ്‌ക്കോ ആരാധനയ്‌ക്കോ മുസ്ലിങ്ങള്‍ അനുവദിക്കുന്നില്ല.
1967-ല്‍ ആറു ദിവസത്തെ തുടര്‍യുദ്ധത്തിനൊടുവില്‍ അല്‍ അഖ്‌സാ ഉള്‍പ്പെട്ട കിഴക്കന്‍ ജറുസലേം പിടിച്ചെടുക്കുകയായിരുന്നു. എന്നാല്‍, ഈ കൈയടക്കല്‍ അന്താരാഷ്‌ട്ര സമൂഹം അംഗീകരിച്ചിട്ടില്ലെന്നാണ് മുസ്ലിം വാദം.
















